HOME
DETAILS

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

  
July 07 2025 | 06:07 AM

Toxic Gas Leak at Laboratory in Oman Contained No Casualties Reported

മസ്‌കത്ത്: ഒമാനിലെ സോഹാര്‍ നഗരത്തിലെ ഒരു കമ്പനിയുടെ ലബോറട്ടറിയില്‍ നിന്ന് വിഷാംശമുള്ള സള്‍ഫര്‍ ഡൈ ഓക്‌സൈഡ് വാതകം ചോര്‍ന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമില്ലെന്നും അപകടം പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

വടക്കന്‍ അല്‍ ബാത്തിന നോര്‍ത്ത് ഗവര്‍ണറേറ്റിന്റെ തലസ്ഥാനവും ഒമാനിലെ പ്രധാന നഗരവുമായ സോഹാറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ ടീം വേഗത്തില്‍ വാതക ചോര്‍ച്ച സുരക്ഷിതമായി നിയന്ത്രണവിധേയമാക്കി.

സള്‍ഫര്‍ ഡൈ ഓക്‌സൈഡ് വാതകം മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമാണ്. പ്രത്യേകിച്ച് ഉയര്‍ന്ന സാന്ദ്രതയില്‍ ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഇത് അപകടകരമാണ്. അതോറിറ്റി പങ്കുവെച്ച വീഡിയോയില്‍, സംരക്ഷണ വസ്ത്രങ്ങള്‍ ധരിച്ച രണ്ട് ജീവനക്കാര്‍ ലബോറട്ടറിയില്‍ പ്രവേശിച്ച് ചോര്‍ച്ച നിയന്ത്രിക്കുന്നതും തുടര്‍ന്ന് അണുനാശിനി ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കുന്നതും കാണാം.

നേരത്തെ, ഏപ്രിലില്‍ ഒമാനിലെ ഖുറയ്യത്ത് നഗരത്തില്‍ ഒരു വാണിജ്യ കെട്ടിടത്തില്‍ ഗ്യാസ് സ്‌ഫോടനം നടന്നിരുന്നു. അയല്‍ കെട്ടിടത്തെയും ബാധിച്ച ഈ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

A toxic gas leak at a laboratory in Oman was swiftly brought under control by emergency teams. Authorities confirmed there were no injuries or casualties in the incident.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അന്ന് എന്നും ഒരു നിശ്ചിതസമയത്ത് സുഹൃത്തിനെ വിളിക്കും, വിളി വൈകിയാല്‍ ഞാന്‍ അറസ്റ്റിലായെന്ന് കരുതണം..' ഫൈനല്‍ സൊലൂഷന്‍ ഡോക്യുമെന്ററിയെക്കുറിച്ച് രാകേഷ് ശര്‍മ്മ സംസാരിക്കുന്നു

National
  •  5 days ago
No Image

മലപ്പുറത്ത് കെഎസ്ആർടിസി ബസിന്റെ മരണപ്പാച്ചിൽ; വിദ്യാർഥികളും ട്രാഫിക് പൊലിസുകാരനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  5 days ago
No Image

കോഴിക്കോട് പ്ലസ് ടു വിദ്യാർഥി സുഹൃത്തായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തതായി പരാതി

Kerala
  •  5 days ago
No Image

വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ട: സ്മൃതി ഇറാനിക്ക് ആശ്വാസമായി ഡൽഹി ഹൈക്കോടതി വിധി

National
  •  5 days ago
No Image

ആശുപത്രിയില്‍ വെച്ച് ഗര്‍ഭസ്ഥ ശിശു മരിച്ചു; 47 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

uae
  •  5 days ago
No Image

കോഴിക്കോട് മാവൂരിൽ പുലി?; യാത്രക്കാരന്റെ മൊഴിയിൽ പ്രദേശത്ത് തിരച്ചിൽ

Kerala
  •  5 days ago
No Image

ശമ്പളത്തർക്കത്തിൽ ജീവനക്കാരന് അനുകൂല വിധിയുമായി കോടതി; ഉടമയോട് മൂന്നരക്കോടി രൂപ നൽകാൻ നിർദേശം

uae
  •  5 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നു; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് എസ്എഫ്‌ഐ; സംഘര്‍ഷം

Kerala
  •  5 days ago
No Image

ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിലിന്റെയും സാമ്പത്തിക ഇടപാടുകൾ: അന്വേഷണം ആവശ്യപ്പെട്ട് എഐവൈഎഫ്; ഡിജിപിക്ക് പരാതി

Kerala
  •  5 days ago
No Image

മദീനയിലെ സേവനങ്ങൾ വിപുലീകരിച്ച് സഊദി; ന​ഗരത്തിൽ എത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻവർധന

Saudi-arabia
  •  5 days ago