HOME
DETAILS

പത്തനംതിട്ട പീഡനക്കേസ്; പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, അറസ്റ്റിലായവരുടെ എണ്ണം 44 ആയി

  
January 14, 2025 | 8:59 AM

pathanamthitta-girl-rape-case-one-more-accused-arrested

പത്തനംതിട്ട: അഞ്ചു വര്‍ഷത്തിനിടെ 60ലേറെ പേര്‍ പീഡനത്തിനിരയാക്കിയെന്ന ദലിത് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പിടിയിലായവരുടെ എണ്ണം 44 ആയി. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. അതേസമയം, പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.  അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. 

13 വയസുമുതല്‍ പെണ്‍കുട്ടി അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന സംഭവത്തില്‍ ഉള്‍പ്പെട്ടത് 58 പ്രതികളാണെന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

കേസില്‍ മുഴുവന്‍ പ്രതികളെയും പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തുള്ള പ്രതികളിലൊരാളെ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പെണ്‍കുട്ടി അഞ്ചു തവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പൊലിസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ഇതുവരെയുള്ള മൊഴിയനുസരിച്ച് ഇനി 13 പ്രതികളെക്കൂടി പിടികൂടാനുണ്ട്. പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പൊലിസ് സ്റ്റേഷനില്‍ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസില്‍ 2 അറസ്റ്റും നടന്നു.

റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തിനു സമീപം നിര്‍ത്തിയിട്ട കാറില്‍വച്ചും പത്തനംതിട്ട ജനറല്‍ ആശുപ്രതിയിലും പ്രക്കാനം തോട്ടുപുറത്ത് വാഹനത്തില്‍വച്ചും കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ട്.

പെണ്‍കുട്ടിയെ ബാലാവകാശ കമ്മിഷന്‍ അംഗം എന്‍.സുനന്ദ ഇന്നലെ സന്ദര്‍ശിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ കമ്മിഷനെ അറിയിച്ചു. ആശ്വാസനിധിയില്‍ നിന്നും എത്രയും വേഗം ധനസഹായം അനുവദിക്കാന്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി. കേസില്‍ ഉള്‍പ്പെട്ട ഒരാളും രക്ഷപ്പെടാതെയുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നതെന്ന് പ്രത്യേക അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കമ്മിഷന്‍ അംഗം പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  8 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  8 days ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  8 days ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  8 days ago
No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  8 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  8 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  8 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  8 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  8 days ago
No Image

ചാലിയാർ പുഴയിൽ ദുരന്തം: കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു

Kerala
  •  8 days ago