HOME
DETAILS

ലോകം കീഴടക്കി ഇന്ത്യ; കിവികളുടെ ചിറകരിഞ്ഞ് മൂന്നാം ടി-20 കിരീടം

  
Web Desk
March 08, 2026 | 5:13 PM

india beat newzealand and won icc t20 world cup 2026

അഹമ്മദാബാദ്: 2026 ടി-20 ലോകകപ്പ് ചാമ്പ്യന്മാരായി ഇന്ത്യ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിനെ 96 റൺസിന്‌ വീഴ്ത്തിയാണ് ഇന്ത്യ മൂന്നാം ടി-20 കിരീടം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണ് നേടിയത്. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഇന്നിംഗ്സ് 19 ഓവറിൽ 159 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഈ കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ടി-20 ലോകകപ്പുകൾ സ്വന്തമാക്കുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. ഇതിന് മുമ്പ് 2007ലും 2024ലുമാണ് ഇന്ത്യ ചാമ്പ്യന്മാരായത്. തുടർച്ചയായി രണ്ട് തവണ ടി-20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മാറാനും ഇന്ത്യക്ക് സാധിച്ചു. ടി-20 ലോകകപ്പ് നേടുന്ന ആദ്യ ആതിഥേയ രാജ്യം കൂടിയാണ് ഇന്ത്യ.  

 

സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ അടിച്ചെടുത്തത്. മത്സരത്തിൽ 89 റൺസ് നേടിയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായത്. അഞ്ചു ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്. 

 

സഞ്ജുവിനൊപ്പം ഓപ്പണിങ്ങിൽ അഭിഷേക് ശർമയും തകർത്തടിച്ചു. 98 റൺസാണ് ഇരുവരും ഓപ്പണിങ്ങിൽ അടിച്ചെടുത്തത്. 21 പന്തിൽ ആറ് ഫോറുകളും മൂന്ന് സിക്‌സും അടക്കം 52 റൺസാണ് അഭിഷേക് നേടിയത്. പിന്നീടെത്തിയ ഇഷാൻ കിഷൻ  25 പന്തിൽ 54 റൺസും നേടി. നാല് വീതം ഫോറുകളും സിക്സുകളുമാണ് താരം നേടിയത്. 

അവസാന ഓവറുകളിൽ എട്ട് പന്തിൽ പുറത്താവാതെ 26 റൺസ് നേടിയ ശിവം ദുബെയുടെ പ്രകടനവും ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. ഹർദിക് പാണ്ഡ്യ 18 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് റൺസ് ഒന്നും നേടാതെ നിരാശപ്പെടുത്തി. 

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റും അക്‌സർ പാട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവികളെ എറിഞ്ഞു വീഴ്ത്തി. ഹർദിക്, വരുൺ ചക്രവർത്തി, അഭിഷേക് ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ന്യൂസിലാൻഡ് നിരയിൽ ടിം സൈഫർട്ട് അർദ്ധ സെഞ്ച്വറി നേടി. 26 പന്തിൽ രണ്ട് ഫോറുകളും അഞ്ച് സിക്സും അടക്കം 52 റൺസാണ് സൈഫർട്ട് നേടിയത്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ 43 റൺസും ഡാറിൽ മിച്ചൽ 17 റൺസും നേടി പൊരുതി. ബാക്കിയുള്ള താരങ്ങൾക്കൊന്നും രണ്ടക്കം കാണാനായില്ല. 

India became the 2026 T20 World Cup champions. India won their third T20 title by defeating New Zealand by runs in the match held at the Narendra Modi Stadium in Ahmedabad. Batting first, India scored 255 runs for the loss of five wickets. Chasing a huge target, the Kiwis' innings ended at 159 runs in 19 overs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെ പുറത്താക്കി ട്രംപ്; പ്രവര്‍ത്തനങ്ങളിലെ അതൃപ്തിയെ തുടര്‍ന്നാണ് നടപടി 

International
  •  10 days ago
No Image

പാലക്കാട് രമേശ് പിഷാരടിയെ തടഞ്ഞ സംഭവം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു 

Kerala
  •  10 days ago
No Image

തെഹ്‌റാനിലെ മെഡിക്കല്‍ സെന്ററിന് നേരെ യുഎസ്-ഇസ്‌റാഈല്‍ ആക്രമണം; തിരിച്ചടിക്കാന്‍ ഇറാന്‍

International
  •  10 days ago
No Image

ധോണി, രോഹിത്, ഗംഭീർ, കോഹ്‌ലി...ഇതിഹാസ നായകനാവാനൊരുങ്ങി ശ്രേയസ് അയ്യർ

Cricket
  •  10 days ago
No Image

എസ്.ഐ.ആറിലെ പേരുവെട്ടല്‍; ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പ്രതിഷേധം; കേസന്വേഷണം എന്‍.ഐ.എക്ക് 

National
  •  10 days ago
No Image

പിറന്നയുടൻ പിരിഞ്ഞു, കണ്ടുമുട്ടുമ്പോൾ മക്കൾക്ക് രണ്ട് വയസ്സ്; യുദ്ധം തകർത്ത ഗസ്സയിലെ കുടുംബബന്ധങ്ങൾ

International
  •  10 days ago
No Image

ചരിത്രത്തിലെ ആദ്യ 'സെഞ്ച്വറി'; ഹൈദരാബാദിനൊപ്പം ആളിക്കത്തി അഭിഷേക് ശർമ്മ

Cricket
  •  10 days ago
No Image

പോളിറ്റ് ബ്യൂറോയുടെ തിണ്ണ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവന്‍; രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍ 

Kerala
  •  10 days ago
No Image

കാക്കനാട് പൊലിസ് സ്റ്റേഷനിൽ ദലിത് യുവാവിന് നേരെ ക്രൂരമർദനം; ക്യാമറയില്ലാത്ത മുറിയിലെത്തിച്ച് എസ്.ഐ തല്ലിയെന്ന് പരാതി

Kerala
  •  10 days ago
No Image

ധോണിയല്ല, ഐപിഎല്ലിലെ മികച്ച ഫിനിഷർ അദ്ദേഹമാണ്: ആർസിബി ക്യാപ്റ്റൻ

Cricket
  •  10 days ago


No Image

കൊടുങ്ങല്ലൂരിലെ സ്‌പെഷ്യല്‍ സ്‌കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലിസ്; കെയര്‍ ടേക്കര്‍ പിടിയില്‍; യുവാവ് ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  10 days ago
No Image

പൊലിസ് ആസ്ഥാനത്തിന്റെ മുന്നിൽ തമ്മിലടിച്ച് പൊലിസുകാർ; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് മർദനം

Kerala
  •  10 days ago
No Image

ഹോർമുസ് പ്രതിസന്ധി: യുകെ വിളിച്ച 40 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ; വിട്ടുനിന്ന് അമേരിക്ക

National
  •  10 days ago
No Image

ചതിച്ച് നേടിയതോ? ആന്ധ്ര തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് ആരോപണം; അര്‍ധരാത്രി 17 ലക്ഷം വോട്ടുകള്‍; ഓരോ 20 സെക്കന്‍ഡിലും ഒരു വോട്ട്; വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ദന്‍ 

National
  •  10 days ago