HOME
DETAILS

ഇനി ഇറങ്ങാം പരിശോധനയ്ക്ക് ; മോട്ടോർ വാഹന വകുപ്പിന് 20 വാഹനങ്ങൾ അനുവദിച്ചു

  
ബാസിത് ഹസൻ
January 15, 2025 | 3:04 AM

Now lets get down to the test

തൊടുപുഴ: വാഹനക്ഷാമം മൂലം പ്രതിസന്ധിയിലായ മോട്ടോർ വാഹന വകുപ്പിന് നേരിയ ആശ്വാസമേകി 20 വാഹനങ്ങൾ അനുവദിച്ചു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് പുതുതായി വാങ്ങിയ മഹീന്ദ്ര ബൊലെറോ വാഹനങ്ങളാണ് വിവിധ ആർ.ടി / സബ് ആർ.ടി ഓഫിസുകൾക്ക് അനുവദിച്ച് സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ്.ആർ ഉത്തരവിറക്കിയത്. 15 വർഷമായതിനെത്തുടർന്ന് രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ കൂട്ടത്തോടെ കട്ടപ്പുറത്തായതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. എം.വി.ഡി യുടെ 74 വാഹനങ്ങളാണ് ഇത്തരത്തിൽ നിരത്തൊഴിഞ്ഞത്. 

അതേസമയം ഇപ്പോൾ അനുവദിച്ച വാഹനങ്ങൾ ഒന്നിലധികം ഓഫിസുകൾ പങ്കുവച്ച് ഉപയോഗിക്കാനാണ് നിർദേശം. ഇത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഡീസൽ ബിൽ അടക്കം പ്രശ്‌നമാകാൻ സാധ്യതയുണ്ട്. വാഹനങ്ങളുടെ ഉത്തരവാദിത്വം സംബന്ധിച്ച തർക്കവും ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട, വടകര ആർ.ടി ഓഫിസുകൾക്കും നെടുമങ്ങാട്, നെയ്യാറ്റിൻകര, കൊട്ടാരക്കര, റാന്നി, തിരുവല്ല, മാവേലിക്കര, ചങ്ങനാശേരി, വൈക്കം, പാല, തൊടുപുഴ, വണ്ടിപ്പെരിയാർ, ആലുവ, മട്ടാഞ്ചേരി, വടക്കാഞ്ചേരി, ചിറ്റൂർ, മണ്ണാർക്കാട്, വടകര, മാനന്തവാടി സബ് ആർ.ടി ഓഫിസുകൾക്കുമാണ് ഓരോ വാഹനം വീതം അനുവദിച്ചിരിക്കുന്നത്.

പരിശോധന നിലച്ചതോടെ പിഴയിനത്തിൽ സർക്കാരിന് ലഭിക്കേണ്ട ഭീമമായ തുക നഷ്ടപ്പെടുകയാണെന്ന് കാണിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണറായിരുന്ന എസ്. ശ്രീജിത്ത് ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. 
ഒരു എം.വി.ഐ ഒരു മാസം കുറഞ്ഞത് 150 നിയമലംഘനങ്ങൾ കണ്ടെത്തണമെന്നും രണ്ട് ലക്ഷം രൂപ പിഴയീടാക്കണമെന്നുമുള്ള 2019 ലെ സർക്കുലർ നിലനിൽക്കുന്നുണ്ട്. വാഹനമില്ലത്തതിനാൽ ഇത്തരം എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ താളംതെറ്റിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  a day ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  a day ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  a day ago
No Image

കുവൈത്തില്‍ ലൈസന്‍സില്ലാത്ത കറന്‍സി എക്‌സ്‌ചേഞ്ച് ചെയ്യേണ്ട; ലഭിക്കുക കനത്ത പിഴ

Kuwait
  •  a day ago
No Image

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ: സമയപരിധി നാളെ അവസാനിക്കും, കേരളത്തിൽ ഇനിയും 70 ശതമാനം വഖ്ഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ ബാക്കി

Kerala
  •  a day ago
No Image

സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി

National
  •  a day ago
No Image

ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് ഇന്നു മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

റഷ്യ - ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കും; തനിക്ക് സമാധാന നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ്

International
  •  a day ago
No Image

19 രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ അപേക്ഷകള്‍ക്കു വിലക്കുമായി യു.എസ്

International
  •  a day ago
No Image

ഊന്നുവടിയേന്തി നഗരപിതാവായ ഹാഷിം ഇക്കുറിയും അങ്കത്തിന്

Kerala
  •  a day ago