HOME
DETAILS

പിടിമുറുക്കി ബാങ്കുകള്‍ ; വയനാട്ടിൽ ജപ്തി ഭീഷണിയിൽ 2000ത്തിലധികം കർഷകർ

  
നിസാം കെ അബ്ദുല്ല
January 17, 2025 | 3:08 AM

More than 2000 farmers under threat of confiscation in Wayanad

കൽപ്പറ്റ: വയനാട്ടിൽ ഒരിടവേളക്ക് ശേഷം ജപ്തി നടപടികളിലേക്ക് കടന്ന് ബാങ്കുകൾ. ജില്ലയിൽ ഏതാണ്ട് രണ്ടായിരത്തിലധകം കർഷകർക്കാണ് ദേശസാൽകൃത ബാങ്കുകളും സഹകരണ ബാങ്കുകളുമടക്കം തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട് ജപ്തി നോട്ടിസുകൾ അയച്ച് തുടങ്ങിയത്. ഇത് വരുംദിവസങ്ങളിൽ ഇരട്ടിയിലധികമാകുമെന്നാണ് സൂചന. പല ബാങ്കുകളും കർഷകരുടെ സ്ഥലം പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്കും നീങ്ങിയിട്ടുണ്ട്. ഒരുകാലത്ത് വയനാട്ടിൽ കർഷക ആത്മഹത്യകൾക്ക് കാരണമായ ജപ്തി നടപടികൾ ബാങ്കുകൾ വീണ്ടുമാരംഭിക്കുന്നത് ഭീതി പടർത്തുകയാണ്. ഇതോടെ ഇതിൽനിന്ന് ബാങ്കുകൾ പിന്നോട്ട് പോകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 

പൂതാടി, പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കർഷകർക്കാണ് അധികവും നോട്ടിസ് ലഭിച്ചത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് കുടുംബങ്ങൾ. ദിവസങ്ങൾക്ക് മുൻപ് കേരള ബാങ്ക് പുൽപ്പള്ളിയിലെ രണ്ട് കർഷകരുടെ ഭൂമിയിൽ ജപ്തി  ബോർഡ് സ്ഥാപിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടർന്ന് ഇതിലെ തുടർനടപടികൾ മുന്നോട്ട് പോയിട്ടില്ല. അതിനിടയിലാണ് വിവിധ ബാങ്കുകൾ കർഷകർക്ക് നോട്ടിസ് അയച്ച് ആശങ്ക ഇരട്ടിപ്പിക്കുന്നത്. ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്. 

കാലാവസ്ഥ വ്യതിയാനവും വിളനാശവും അടക്കം കർഷകരെ തിരിഞ്ഞു കൊത്തുന്ന സമയത്താണ് ധനകാര്യ സ്ഥാപനങ്ങൾ കൂടി ജപ്തി ഭീഷണിയുമായി രംഗത്തെത്തുന്നത്. ജപ്തി നടപടികൾ കൈകൊള്ളുന്നതിൽ സഹകരണ ബാങ്കുകളാണ് മുൻപന്തിയിലെന്നാണ് കർഷകർ ആക്ഷേപം ഉന്നയിക്കുന്നത്. ജപ്തി, ലേല നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകൾക്കെതിരേ പ്രതിഷേധവുമായി ഫാർമേഴ്‌സ് റിലീഫ് ഫോറം(എഫ്.ആർ.എഫ്) രംഗത്തെത്തിയിട്ടുണ്ട്.  ഇന്ന് കൽപ്പറ്റയിലെ ലീഡ് ബാങ്കിലേക്ക് അവർ മാർച്ചും ധർണയും പ്രഖ്യാപിച്ചിട്ടുണ്ട്. 

കർഷകരെ വഴിയാധാരമാക്കാനുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ പിന്നോട്ട് പോയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വഴിയിൽ തടയുന്നതടക്കമുള്ള സമരങ്ങളിലേക്ക് എഫ്.ആർ.എഫ് തിരിയുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.  ബാങ്കുകളുടെ നടപടികൾ നിലവിൽ വയനാട്ടിൽ വീണ്ടും സമരകാഹളം മുഴക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago