HOME
DETAILS

ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി ഇന്നില്ല, വാദം കേള്‍ക്കും

  
January 18, 2025 | 4:55 AM

greeshma-sharon-murder-case-verdict-delayed

തിരുവനന്തപുരം: മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആണ്‍സുഹൃത്ത് ഷാരോണിനെ കളനാശിനി ചേര്‍ത്ത കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി ഇന്നില്ല. ശിക്ഷാവിധിയില്‍ ഇന്ന് അന്തിമവാദം കേള്‍ക്കുമെങ്കിലും വിധി മറ്റൊരു ദിവസമായിരിക്കും പ്രഖ്യാപിക്കുക. പ്രതി ഗ്രീഷ്മയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ എത്തിച്ചിരുന്നു. 

ഒന്നാം പ്രതി തമിഴ്നാട് ദേവിയോട് പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മയും മൂന്നാംപ്രതി അമ്മാവന്‍ നിര്‍മലകുമാരന്‍ നായരും കുറ്റക്കാരെന്ന് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.

ഗ്രീഷ്മയ്ക്കെതിരേ കൊലപാതകം, വിഷം നല്‍കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. കളനാശിനി സംഘടിപ്പിച്ചുകൊടുത്തതും തെളിവു നശിപ്പിച്ചതുമാണ് അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്കെതിരായ കുറ്റം. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മയ്ക്കെതിരേ ഗൂഢാലോചനക്കുറ്റം തെളിയിക്കാനാകാത്തതിനാല്‍ വെറുതേവിട്ടു.

2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയത്. ചികിത്സയിലിരിക്കേ ഒക്ടോബര്‍ 25നാണ് ഷാരോണ്‍ മരിച്ചത്. പാറശാല സമുദായപറ്റ് ജെ.പി ഭവനില്‍ ജയരാജിന്റെ മകനാണ് കൊല്ലപ്പെട്ട ഷാരോണ്‍ രാജ്. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ബി.എസ്.സി റേഡിയോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.

2021 ഒക്ടോബര്‍ മുതല്‍ ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. നവംബറില്‍ ഷാരോണിന്റെ വീട്ടില്‍വച്ചും പിന്നീട് വെട്ടുകാട് പള്ളിയില്‍വച്ചും ഇവര്‍ താലികെട്ടി. 2022 മാര്‍ച്ച് നാലിന് മറ്റൊരാളുമായി വീട്ടുകാര്‍ ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചു. ആദ്യ ഭര്‍ത്താവ് മരിച്ചുപോകുമെന്ന് ജ്യോത്സ്യന്റെ പ്രവചനമുണ്ടായിരുന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ജ്യൂസ് ചാലഞ്ച് നടത്തി പാരസെറ്റമോള്‍ കലര്‍ത്തിയ ജ്യൂസ് ഷാരോണിനെ കുടിപ്പിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഷാരോണിനെ പളുകിലെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി ചേര്‍ത്ത കഷായം നല്‍കിയാണ് കൊലപ്പെടുത്തിയത്.

മരണക്കിടക്കയില്‍ ബന്ധുക്കളോട് ഗ്രീഷ്മ ചതിച്ചെന്ന് ഷാരോണ്‍ പറഞ്ഞതും ഫോറന്‍സിക് ഡോക്ടര്‍ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ വഴിത്തിരിവായത്. ചോദ്യംചെയ്യലില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചു. കസ്റ്റഡിയില്‍ ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ വെറുതെ വിടരുതായിരുന്നുവെന്ന് കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. അമ്മയെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. കേസില്‍ ഗ്രീഷ്മയെ ശിക്ഷിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ശിക്ഷ എന്താണെന്ന് അറിഞ്ഞശേഷം തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും ഷാരോണിന്റെ അച്ഛന്‍ പറഞ്ഞു. കോടതി വിധിയില്‍ തൃപ്തിയെന്ന് പ്രോസിക്യൂഷനും പൊലിസും പ്രതികരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  a month ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  a month ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  a month ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  a month ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  a month ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  a month ago
No Image

ഇറാൻ ഒറ്റപ്പെടുന്നു; ഗൾഫ് മേഖലയ്ക്ക് നേരെയുള്ള ആക്രമണം അനുവദിക്കില്ല; ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് ജിസിസി രാജ്യങ്ങൾ

International
  •  a month ago
No Image

ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍; സെന്‍ട്രല്‍ ഇസ്‌റാഈലിലും, ജെറുസലേമിലും ആക്രമണം 

International
  •  a month ago
No Image

ക്ഷേത്രോത്സവത്തിനിടെ തോക്ക് ചൂണ്ടിയ സംഭവം; മെമോ ലഭിച്ചതിന് പിന്നാലെ ഗ്രേഡ് എസ്ഐ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  a month ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ പങ്കെടുത്തില്ല; ഐഎഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

National
  •  a month ago