HOME
DETAILS

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

  
Web Desk
January 20 2025 | 06:01 AM

Court Rules Pre-meditated Murder in Sharon Raj Case Details of Grishmas Role Revealed

നെയ്യാറ്റിന്‍കര: ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് ഷാരോണ്‍ വധക്കേസില്‍ കോടതി വിധിന്യായം. നേരത്തേയും വധശ്രമമുണ്ടായി. വീണ്ടു വീണ്ടും കുറ്റകൃത്യം നടത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. 

കൊലപാതകത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് വിവരിക്കുന്ന 586 പേജുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയയെ സ്‌നേഹിച്ചെന്ന് കോടതി വ്യക്തമാക്കി. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഷാരോണിനെ വിളിച്ചുവരുത്തിയത്. സ്‌നേഹബന്ധം തുടരുമ്പോഴാണ് ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഷാരോണ്‍ രാജ് പ്രണയത്തിന്റെ അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചിരുന്നുവെന്നും കോടതി പറഞ്ഞു. ഷാരോണുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചണ് വിഷം നല്‍കിയത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും വിധി പ്രഖ്യാപിക്കവേ കോടതി വ്യക്തമാക്കി.

11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാതെ ഷാരോണ്‍ ആശുപത്രിയില്‍ കിടന്നു. വിശ്വാസ വഞ്ചനയാണ് ഗ്രീഷ്മ നടത്തിയത്. പ്രകോപനമില്ലാതെയാണ് കൊലപാതകം നടത്തിയത്. ഗ്രീഷ്മയെ ഷാരോണ്‍ മര്‍ദിച്ചതിന് തെളിവില്ല. കുറ്റകൃത്യം ചെയ്തിട്ടും അവസാന നിമിഷം വരെ പിടിച്ചു നില്‍ക്കാനുള്ള കൗശലം വിജയിച്ചില്ല. സ്‌നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് കേസ് നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.

കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകിയും ഒന്നാം പ്രതിയുമായ ഗ്രീഷ്മക്ക് വധശിക്ഷയാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവുമാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്.

 ഗ്രീഷ്മക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം പ്രതിയുമായ നിര്‍മല കുമാരന്‍ നായര്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന കുറ്റം എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍, ഗ്രീഷ്മയുടെ അമ്മയും കേസിലെ രണ്ടാം പ്രതിയുമായ സിന്ധുവിനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വെറുതെവിട്ടു.

കാമുകനായ മുര്യങ്കര ജെ.പി ഹൗസില്‍ ജെ.പി. ഷാരോണ്‍ രാജിനെ (23) 2022 ഒക്‌ടോബര്‍ 14ന് വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിന് തടസമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്.

ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങള്‍ക്ക് അമ്മ സിന്ധു ഒത്താശ ചെയ്‌തെന്നും കീടനാശിനി ഗ്രീഷ്മക്ക് വാങ്ങി നല്‍കിയത് അമ്മാവന്‍ നിര്‍മല കുമാരന്‍ നായരാണെന്നും പൊലിസ് കണ്ടെത്തിയിരുന്നു. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്‌സി റേഡിയോളജി വിദ്യാര്‍ഥിയായിരുന്നു ഷാരോണ്‍ രാജ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി

Kerala
  •  3 days ago
No Image

ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു

latest
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-08-02-2025

PSC/UPSC
  •  3 days ago
No Image

ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും

uae
  •  3 days ago
No Image

പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ

qatar
  •  3 days ago
No Image

കൊല്ലം കടയ്ക്കലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ്

Kerala
  •  3 days ago
No Image

റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

Kuwait
  •  3 days ago
No Image

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

National
  •  3 days ago
No Image

ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ

Kerala
  •  3 days ago