HOME
DETAILS

'ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു' പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, നിര്‍വികാരയായി വിധി കേട്ട് ഗ്രീഷ്മ

  
Web Desk
January 20, 2025 | 7:01 AM

asharon mothers responce in  verdict

'നന്ദി..വിധിയില്‍ സന്തോഷം..എന്റെ മകന്‍...'വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ ആ അമ്മ തേങ്ങി. ഒരായുസ്സില്‍ അനുഭവിക്കാവുന്ന മുഴുവന്‍ വേദനയും സഹിച്ച് ഇഞ്ചിഞ്ചായി മകന്‍ മരിച്ചു കൊണ്ടിരിക്കുന്നത് കണ്ടു നിന്ന അവര്‍ക്ക് ഒന്നും പറയാനാവുന്നില്ലായിരുന്നു. ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു. കണ്ടു നിന്നവരെ മുഴുവന്‍ ഈറനണിയിച്ച് ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. 

അതേസമയം നിര്‍വികാരയായി നിന്നാണ് ഗ്രീഷ്മ തനിക്ക് വധശിക്ഷയെന്ന വിധി കേട്ടത്. മൂന്നാം പ്രതിയും ഗ്രീഷ്മയുടെ അമ്മാവനുമായ നിര്‍മ്മല കുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവു ശിക്ഷയാണ്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നേരത്തേയും വധശ്രമമുണ്ടായി. വീണ്ടു വീണ്ടും കുറ്റകൃത്യം നടത്തിയെന്നും കോടതി പറഞ്ഞു.

ഇവര്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഷാരോണിനെ ഒഴിവാക്കാന്‍ കാമുകിയായ ഗ്രീഷ്മ കഷായത്തില്‍ കീടനാശിനി കലര്‍ത്തി കൊലപ്പെടുത്തിയെന്നായിരുന്നു കണ്ടെത്തല്‍. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ മാതാവിനെതിരെ തെളിവില്ലാത്തതിനാല്‍ അവരെ വെറുതെ വിടുകയായിരുന്നു.

2022 ഒക്ടോബര്‍ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ കീടനാശിനി കലര്‍ത്തിയ കഷായം ഷാരോണിന് നല്‍കുകയായിരുന്നു. ഒക്ടോബര്‍ 25നാണ് ചികിത്സയിലിരിക്കെ ഷാരോണ്‍ രാജ് മരിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  2 days ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  2 days ago
No Image

ഒമാനില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 32 പേര്‍ അറസ്റ്റില്‍

oman
  •  2 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  2 days ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  2 days ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  2 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  2 days ago
No Image

പണം നൽകിയില്ല, മാല പൊട്ടിച്ചു; തിരികെ നൽകാൻ 7000 രൂപ വാങ്ങിയ ഗുണ്ടകൾ പിടിയിൽ

crime
  •  2 days ago
No Image

യുഎഇയിൽ ആദ്യമായി സിവിൽ ഏവിയേഷൻ കരിയർ മേള; പ്രവാസികൾക്കും സ്വദേശികൾക്കും കൈനിറയെ തൊഴിലവസരങ്ങൾ

uae
  •  2 days ago
No Image

അരുണാചലിൽ മഞ്ഞുപാളി തകർന്ന് മലയാളി യുവാക്കൾ മരിച്ച സംഭവം; ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

Kerala
  •  2 days ago