HOME
DETAILS

കയ്യില്‍ സമ്മാനപ്പൊതി, നിറചിരി,ഹമാസിന് ഹൃദയംതൊട്ട നന്ദി പറഞ്ഞ് ബന്ദികളുടെ മടക്കം;  ഇസ്‌റാഈല്‍ തടവറകളിലെ ഭീകരതയുടെ ഭീതിയൊഴിയാതെ ഫലസ്തീന്‍ തടവുകാര്‍

  
Farzana
January 20 2025 | 09:01 AM

Three Female Prisoners Receive Gifts and Exit Cards from Hamas on Release

തടവുകാലം വിജയകരമായി പൂര്‍ത്തീകരിച്ചതിന് ഹിബ്രു അറബി ഭാഷകളില്‍ പ്രിന്റ് ചെയ്ത ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഗസ്സയുടെ ഭൂപടം,  ഖസ്സാം  റെഡ്ക്രസന്റ് അധികൃതര്‍ ഒപ്പിട്ട മനോഹരമായ ടാഗോട് കൂടിയ എക്‌സിറ്റ് കാര്‍ഡ് പിന്നെ സമ്മാനങ്ങളും മോചനസമയത്ത് മൂന്ന് വനിതാ തടവുകാര്‍ക്ക്  ഖസ്സാം നല്‍കിയ ഗിഫ്റ്റ് ബാഗിലുള്ളതാണിത്. ഹമാസ് നല്‍കിയ സമ്മാനപ്പൊതി സ്വീകരിച്ച് നിറചിരിയോടെ കൈകള്‍ വീശിയാണ് സന്തോഷത്തോടെയാണ് അവര്‍ മടങ്ങുന്നത്. സന്തോഷത്തോടെ പുഞ്ചിരിതൂകിയാണ് അവര്‍ റെഡ് ക്രോസ് വാഹനത്തില്‍ കയറിയത്. 

പൂര്‍ണ ആരോഗ്യവതികളാണ് മൂവരും. നോവേറുന്നതോ ഭീതിപ്പെടുത്തുന്നതോ ആയ ഒരു ഓര്‍മകളും അവരെ അലട്ടുന്നില്ല. ഓര്‍ക്കാന്‍ കയ്‌പേറിയതൊന്നുമില്ല അവരുടെ തടവറക്കാലത്ത്. പട്ടിണിയാല്‍ പിഞ്ചു കുഞ്ഞുകുഞ്ഞുങ്ങള്‍ ഉള്‍പെടെ നിരവധി പേര്‍ രക്തസാക്ഷികളായ ഗസ്സയില്‍ അവര്‍ വിശപ്പറിയാതെയാണ് കഴിഞ്ഞതെന്ന് അവരെ കണ്ടാല്‍ തന്നെ മനസ്സിലാവും. 

ഒരു പരേഡിന് വന്നപോലെ യൂണിഫോം അണിഞ്ഞ ഖസ്സാം ബ്രിഗേഡുകള്‍ തിളങ്ങുന്ന കാറുകളുടെ അകമ്പടിയോടെ, യുദ്ധഭൂമിയിലെ ചളുക്കുകളില്ലാത്ത എന്തിനേറെ പൊടിപടലങ്ങള്‍ പോലുമേശാത്ത തിളങ്ങുന്ന കാറുകളുടെ അകമ്പടിയോടെ ദീര്‍ഘകാലത്തെ വിരുന്നോ പഠനമോ അവസാനിപ്പിച്ച് മടങ്ങുന്ന അതിഥകളെ പോലെ അവരെ യാത്രയാക്കുന്നു. മാന്യമായി. 

മറുവശത്ത് അധിനിവേശ ജയിലുകളില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫലസ്തീന്‍ സഹോദരിമാര്‍ പറയുന്നത് കേള്‍ക്കുക. തടവറകളിലെ ഭീകരമായ ഓര്‍മകള്‍ സ്വാതന്ത്രത്തിന്റെ വായുവില്‍ പോലും അവരെ വേട്ടയാടുന്നു. തങ്ങള്‍ക്ക് പിറകിലുള്ളവരെ വേഗത്തില്‍ മോചിപ്പിക്കൂ എന്നവര്‍ കെഞ്ചുന്നു. അവര്‍ അവിടെ മരിച്ചു കൊണ്ടിരിക്കുകയാണെന്ന് ഓര്‍മപ്പെടുത്തുന്നു. പ്രിയപ്പെട്ടവരെ ഒന്ന് ആലിംഗനം ചെയ്യാന്‍ ഭയപ്പെടുന്നവരുണ്ട്. ബീകരമായ തടവറക്കാലം സമ്മാനിച്ച രോഗങ്ങള്‍ അവര്‍ക്ക് പകരുമോ എന്നാണ് ഭീതി. ബലാത്സംഗങ്ങള്‍ ഉള്‍പെടെ ക്രൂരമായ അനേകം പീഡനമുറകള്‍ കടന്നാണ് അവര്‍ പുറംലോകത്തെത്തിയിട്ടുള്ളതെന്ന് ഓര്‍ക്കണം. 

ഗസ്സയിലെ വീടുകളില്‍ അതിക്രമിച്ചു കയറി ആട്ടിയോടിക്കുകയും കൊലപ്പെടുത്തുകയും പിടികൂടുകയും ചെയ്ത സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കൊണ്ട് അമ്മാനമാടി മാനസിക വൈകൃതം പ്രകടിപ്പിക്കുന്ന സയണിസ്റ്റ് പട്ടാളത്തിന്റെ ചിത്രങ്ങളും വീഡിയോകളും നാം കണ്ടതാണ്. ഇവര്‍ തങ്ങളുടെ കയ്യില്‍ തീര്‍ത്തും നിസ്സഹായരായി കിട്ടുന്നവരെ എന്താണ് ചെയ്തിരിക്കുക. 

തല ഉയര്‍ത്തി നിന്ന് കീഴടങ്ങതെ പോരാട്ടത്തിന്റേയും സ്ഥൈര്യത്തിന്റേയും കഥകള്‍ മാത്രമല്ല തടവറകളോട് കാണിക്കേണ്ട മാന്യത കൂടി ലോകത്തിന് പറഞ്ഞു തന്നിരിക്കുകയാണ് ഫലസ്തീന്‍. എങ്ങനെ മനുഷ്യനാവണമെന്നും. 

 Following the successful completion of their prison terms, three female prisoners in Gaza were gifted by Hamas with beautiful exit cards, including a graduation certificate in Hebrew and Arabic, a map of Gaza, and signed tags from the Qassam Red Crescent authorities. The prisoners joyfully received the gift bags and exited with wide smiles, waving their hands in celebration before boarding the Red Cross vehicle.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  11 days ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  11 days ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  11 days ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  11 days ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  11 days ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  11 days ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  11 days ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  11 days ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  11 days ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  11 days ago