HOME
DETAILS

ഈ വാക്സിനില്ലാതെ സഊദിയിലേക്ക് പോയാൽ മടങ്ങേണ്ടി വരും; കൂടുതൽ വിവരങ്ങളറിയാം

  
January 20, 2025 | 6:57 PM

Saudi Arabia Makes COVID-19 Vaccine Mandatory for Travelers

റിയാദ്: വിദേശികളായ യാത്രക്കാര്‍ക്ക് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു സഊദി അറേബ്യ. ഉംറ തീര്‍ഥാടനത്തിനോ സന്ദര്‍ശനത്തിനോ ആയി സഊദിയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും വാകിസ്ന്‍ എടുത്തിരിക്കണം. ഏതൊക്കെ വാക്‌സിനുകളാണ് എടുക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം ഇറക്കിയ പുതിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) വിമാന കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത് നെയ്‌സരിയ മെനിഞ്ചറ്റിസ് വാക്‌സിന്‍ ഉള്‍പ്പെടെ എടുക്കണം എന്നാണ്. യാത്രക്കാരുടെ വിസ ഏതായാലും ഉംറ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ വാക്‌സിന്‍ നിര്‍ബന്ധമാണെന്നും, വീഴ്ച വരുത്തുന്നവര്‍ തുടര്‍ നടപടി നേരിടേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

വാക്‌സിനേഷന്‍ സംബന്ധിച്ച് യാത്രക്കാരെ വിമാന കമ്പനികള്‍ ബോധവല്‍ക്കരിക്കണം എന്നാണ് ഏവിയേഷന്‍ അതോറിറ്റി പറയുന്നത്. പ്രത്യേകിച്ചും ഉംറ വിസയിലെത്തുന്ന യാത്രക്കാരെ. ആഫ്രിക്കയില്‍ ഉള്‍പ്പെടെ പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിര്‍ദേശം. അതേസമയം ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം ബാധകമാണോ എന്നത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഫെബ്രുവരി 10 മുതലാണ് സഊദി പുതിയ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എല്ലാ യാത്രക്കാരും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. ഉംറ തീര്‍ഥാടനം ഉദ്ദേശിക്കുന്ന സഊദി പൗരന്മാര്‍ക്കും പുതിയ നിബന്ധന ബാധകമാണെന്നും, നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉംറ സാധിക്കില്ലെന്നും മസ്രവി പത്രം റിപ്പോര്‍ട്ട് ചെയ്തു.

യാത്ര പുറപ്പെടുന്നതിന് പത്ത് ദിവസം മുമ്പ് എടുത്ത വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആണ് ആവശ്യമായി വരിക. ഒരു വയസിന് താഴെയുള്ള കുട്ടികളെ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിബന്ധന സഊദി അറേബ്യയില്‍ താമസിച്ച് ഉംറയ്ക്ക് എത്തുന്ന വിദേശികള്‍ക്കും ബാധകമാണ്. നിര്‍ദേശം അവഗണിക്കുന്നവര്‍ക്കെതിരെ നിയമ നടപടികൾക്ക് സാധ്യതയുണ്ട്.

ജോലി തേടുന്നവരുടെ യോഗ്യത പരിശോധിക്കും. സഊദി അറേബ്യയും ഇന്ത്യയും തമ്മില്‍ ഹജ്ജ് 2025 കരാര്‍ ഒപ്പുവച്ചിട്ടുണ്ട്, ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് 175025 പേര്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും. ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും, സഊദി ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരുമാണ് ധാരണ പത്രത്തില്‍ ഒപ്പുവച്ചത്.

അതേസമയം, സഊദിയില്‍ ജോലി തേടുന്നവരുടെ യോഗ്യത മുന്‍കൂട്ടി പരിശോധിക്കാന്‍ തീരുമാനമായിട്ടുണ്ട്. തൊഴിലാളികളുടെ കഴിവ് പരിശോധിച്ച് ഉറപ്പാക്കുന്നതിനാണിത്. സഊദിയില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രണ്ടാമത്തെ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശാണ്. വിദേശത്ത് നിന്ന് അവിദഗ്ധ തൊഴിലാളികള്‍ എത്തുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആറ് മാസം മുമ്പാണ് ഭരണകൂടം ഇതിന്റെ നടപടികള്‍ ആരംഭിച്ചത്. 24 ലക്ഷത്തോളം ഇന്ത്യക്കാര്‍ സഊദിയില്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കാനിരിക്കുന്നതിനാല്‍ ഒട്ടേറെ ജോലി സാധ്യതകള്‍ തുറക്കാനിരിക്കെയാണ് സഊദിയുടെ നടപടി.

Learn about Saudi Arabia's new travel requirement, making COVID-19 vaccination mandatory for visitors, and understand the implications for travelers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  4 months ago
No Image

ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ

Saudi-arabia
  •  4 months ago
No Image

കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ് 

National
  •  4 months ago
No Image

അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും

uae
  •  4 months ago
No Image

'അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം'; വെടിനിർത്തലിന് ശേഷം ആദ്യമായി പ്രതികരിച്ച് ആയത്തുല്ലാ ഖാംനഇ

International
  •  4 months ago
No Image

സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഈ അഞ്ച് ആവശ്യങ്ങൾ നടപ്പിലായില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാലത്തേക്ക് സമരമെന്ന് ബസുടമകൾ

Kerala
  •  4 months ago
No Image

ഇറാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ചു; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

International
  •  4 months ago
No Image

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് എം സ്വരാജ്

Kerala
  •  4 months ago
No Image

തോരാമഴ; ഏഴ് ജില്ലകളിലെയും, നിലമ്പൂർ, കുട്ടനാട്, ചേർത്തല താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 months ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം, പോരാട്ടങ്ങൾ തുടരും; അൽ നാസറിനൊപ്പം കരാർ നീട്ടി റൊണാൾഡോ 

Football
  •  4 months ago