HOME
DETAILS

ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; തീരുമാനം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

  
വി.എം ഷണ്‍മുഖദാസ് 
January 21, 2025 | 3:37 AM

Water from Malampuzha Dam for Brewery

പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ മദ്യോല്‍പ്പന്ന നിർമാണ കമ്പനിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്. മലമ്പുഴയിലെ വെള്ളം കൃഷിയാവശ്യങ്ങള്‍ക്ക് കഴിഞ്ഞ് മാത്രമേ വ്യവസായങ്ങള്‍ക്ക് ഉപയോഗിക്കാവൂവെന്ന് 2018ലെ ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

2018ല്‍ മലമ്പുഴയില്‍ നിന്ന് പ്രതിദിനം പത്ത് ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രയിലെ വ്യാവസായികാവശ്യങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു.13 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കാനുളള പ്രാരംഭ പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. ഇതിനെതിരേ കര്‍ഷകനായ ശിവരാജന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. 

മലമ്പുഴ ഡാം കമ്മിഷന്‍ ചെയ്തത് കാര്‍ഷികാവശ്യങ്ങള്‍ക്കായാണ്. മലമ്പുഴയിലെ വെള്ളം ഉപയോഗിച്ച് 22,000 ഹെക്ടര്‍ സ്ഥലത്ത് ആയിരക്കണക്കിന് കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് പോലും വെള്ളം തികയാത്ത സാഹചര്യത്തില്‍ വ്യാവസായികാവശ്യങ്ങള്‍ക്ക് വെള്ളം നല്‍കരുതെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് എലപ്പുള്ളിയിലെ ബ്രൂവറിയ്ക്ക് മലമ്പുഴയില്‍ നിന്ന് വെള്ളം നല്‍കാനുള്ള സര്‍ക്കാർ നീക്കം.

226 ദശലക്ഷം ഘനമീറ്ററാണ് (226 എം.എം ക്യൂബ്) മലമ്പുഴ ഡാമിന്റെ സംഭരണശേഷി. ഇതില്‍ മാസം മൂന്നു ദശലക്ഷം ഘനമീറ്റര്‍ ജലം നിലവിലെ ശുദ്ധജല വിതരണത്തിന് ആവശ്യമാണ്. പാലക്കാട് നഗരസഭയിലേക്കും സമീപത്തെ ആറു  പഞ്ചായത്തുകളിലേക്കുമായി 30 ലക്ഷം പേര്‍ക്കുള്ള കുടിവെള്ളം മലമ്പുഴ ഡാമില്‍ നിന്നാണ് വിതരണം ചെയ്തു വരുന്നത്.

പ്രതിദിനം 70-  75 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് ശുദ്ധജല പമ്പിങ്ങിന് ആവശ്യമായി വരുന്നത്. വേനല്‍ കനക്കുന്ന മാസങ്ങളില്‍ ഭാരതപ്പുഴയിലെ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ 10 മുതല്‍ 12 ദശലക്ഷം ഘനമീറ്റര്‍ വരെ വെള്ളം കരുതിവയ്ക്കണം. 
ജില്ലയില്‍ 18,000- 20,000 ഹെക്ടര്‍ സ്ഥലത്തെ രണ്ടാം വിള നെല്‍കൃഷി പൂര്‍ണമായും മലമ്പുഴ ഡാമിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൃഷിക്കു വെള്ളം നല്‍കണം. പിന്നീട് ശേഷിക്കുക ശുദ്ധജല വിതരണത്തിനുള്ള ജലവും ഡാമിലെ കരുതല്‍ ശേഖരവുമാണ്.

കഞ്ചിക്കോട് വ്യവസായ മേഖലയിലെ കിന്‍ഫ്ര പാര്‍ക്കില്‍ 12.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതു പാര്‍ക്കിലെ കമ്പനികള്‍ക്കു മാത്രമുള്ള പ്ലാന്റാണ്. ഇവിടെനിന്ന് മദ്യക്കമ്പനിക്കു വെള്ളം നല്‍കാന്‍ തീരുമാനിച്ചാലും അതു ലഭ്യമാക്കേണ്ടത് മലമ്പുഴയില്‍ നിന്നാണ്. ഇപ്പോള്‍ ഐ.ഐ.ടിക്കും ഭാവിയില്‍ വ്യവസായ ഇടനാഴിക്കും ആശ്രയം മലമ്പുഴയാണ്.

 പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴ വഴി കേരളത്തിനു വിഹിതം കിട്ടണമെങ്കിലും അതിനു പോലും കടുത്ത സമ്മര്‍ദം വേണ്ടിവരാറുണ്ട്. വാളയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കൂട്ടുമെന്നു പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായിട്ടില്ല. മലമ്പുഴയുടെ സംഭരണശേഷി കൂട്ടുന്ന പദ്ധതിയും സ്തംഭിച്ചു. പുറമേ ജലജീവന്‍ മിഷന്‍ പദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ പ്രദേശങ്ങളിലേക്കു വെള്ളം നല്‍കേണ്ടി വരും.

ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്നത് 96 ദശലക്ഷം ലിറ്റര്‍ വെള്ളമാണ്. ഇതില്‍ ബാക്കിവരുന്ന വെള്ളം വ്യാവസായികാവശ്യങ്ങള്‍ക്കാണ് വാട്ടര്‍ അതോറിറ്റി നല്‍കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. 
ഇനി ബ്രൂവറിയിലേക്ക് കൂടി വെള്ളം നല്‍കിയാല്‍ കേരളത്തിന്റെ നെല്ലറയില്‍ ചോറുണ്ണാന്‍ പുറമെ നിന്ന് നെല്ല് കൊണ്ടുവരേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്രോളിങ്ങിനിടെ കാറിടിച്ച് പരുക്കേറ്റ സിവില്‍ പൊലിസ് ഓഫിസര്‍ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി 

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; ആക്രമണത്തില്‍ സഹോദരനും സഹോദരിയും കൊല്ലപ്പെട്ടു, ആക്രണം 'സുരക്ഷിത' മേഖലയില്‍

International
  •  19 days ago
No Image

തൃശൂരില്‍ വന്‍ ലഹരി വേട്ട 308 ഗ്രാം എം.ഡി.എം.എ പിടികൂടി; ഏഴുപേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ആരതിയെ അതുല്‍ വിവാഹം ചെയ്തത് ബാങ്ക് മാനേജറെന്ന് പറഞ്ഞ്; ഭര്‍ത്താവിന്റെ പീഡനം പലരോടും പറഞ്ഞു, പക്ഷേ വിഷമം ആരും കേട്ടില്ല- അവസാന കുറിപ്പ്

Kerala
  •  19 days ago
No Image

പിണറായിയുടെ വിമാനയാത്ര മുടങ്ങിയ സംഭവം: പ്രോട്ടോക്കോള്‍ വിഭാഗത്തിന് വീഴ്ച്ച സംഭവിച്ചു, വിശദീകരണം തേടി സര്‍ക്കാര്‍

Kerala
  •  19 days ago
No Image

ജപ്പാനില്‍ വീണ്ടും ഭൂചലനം; 6.1 തീവ്രത, ജാഗ്രതാ മുന്നറിയിപ്പ്. സുനാമി ആശങ്കയില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  19 days ago
No Image

ബഹ്‌റൈനിലെയും കുവൈത്തിലെയും ഇറാന്‍ ആക്രമണം: ആള്‍നാശമില്ലെന്ന് യുഎസ്

bahrain
  •  19 days ago
No Image

മാസപ്പടി കേസ്: അന്വേഷണം വിപുലീകരിക്കാന്‍ ഇ.ഡി; ;മെന്റര്‍'മാരുടെ പങ്ക് പരിശോധിക്കുന്നു

Kerala
  •  19 days ago
No Image

വെനസ്വേല ഭൂചലനം:  മരണം 1430 കടന്നു, കാണാതായവര്‍ അരലക്ഷത്തിലേറെ, രക്ഷാപ്രവര്‍ത്തനം തുടരുന്നു

International
  •  19 days ago
No Image

സഊദി യാത്രക്കാർക്ക് കൈയിൽ കരുതാവുന്ന മൂല്യവസ്തുക്കളിൽ കടുത്ത നിയന്ത്രണം; 40,000 റിയാലിൽ കൂടുതൽ പണമോ മൂല്യവസ്തുക്കളോ ഉണ്ടെങ്കിൽ വെളിപ്പെടുത്തണം

Kerala
  •  19 days ago