HOME
DETAILS

ഷാര്‍ജയിലെ പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനത്തിലെ 3 പ്രധാന മാറ്റങ്ങള്‍ ഇവയാണ്

  
Shaheer
January 21 2025 | 15:01 PM

These are the 3 main changes to the paid parking system in Sharjah

ദുബൈ: 2024 അവസാന പാദത്തോടെ ഷാര്‍ജ നഗരത്തിലെ പാര്‍ക്കിംഗ് സംവിധാനത്തില്‍ ഒന്നിലധികം മാറ്റങ്ങള്‍ വരുത്തിയിരുന്നു. എങ്കിലും ഈ മാറ്റങ്ങളില്‍ ഒന്ന് ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

യുഎഇയുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയില്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സാധാരണയായി നീലയും വെള്ളയും നിറങ്ങള്‍ കൊണ്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ഉപയോഗത്തെയും ഫീസിനെയും കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളും ഇത്തരം സ്ഥലങ്ങളില്‍ ഉണ്ടാകാറുണ്ട്.

പ്രതിദിന പാര്‍ക്കിംഗ് ഫീസ് ഓപ്ഷന് പുറമെ, ഉപയോക്താക്കള്‍ക്ക് പ്രീപെയ്ഡ് പാര്‍ക്കിംഗ് സബ്‌സ്‌ക്രിപ്ഷനുകളും തിരഞ്ഞെടുക്കാം. ഇപ്രകാരം വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുത്ത പ്ലാനുകള്‍ക്കനുസരിച്ച് പണമടച്ചുള്ള പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉപയോഗിക്കാം.

സ്വകാര്യ വ്യക്തികള്‍ക്ക് ഷാര്‍ജയിലെ എല്ലാ ഏരിയകള്‍ക്കോ അല്ലെങ്കില്‍ രണ്ട് പ്രത്യേക ഏരിയകള്‍ക്കോ വേണ്ടിയുള്ള വ്യക്തിഗത സബ്‌സ്‌ക്രിപ്ഷന്‍ തിരഞ്ഞെടുക്കാം. അതേസമയം ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നഗരം മുഴുവന്‍ പാര്‍ക്കിംഗ് പ്ലാന്‍ തിരഞ്ഞെടുക്കാം. തിരഞ്ഞെടുത്ത സബ്‌സ്‌ക്രിപ്ഷന്‍ അനുസരിച്ച് ഫീസ് വ്യത്യാസപ്പെടുമെന്നു മാത്രം. 

ഷാര്‍ജയിലെ പാര്‍ക്കിംഗ് സംവിധാനത്തില്‍ അടുത്തിടെ വരുത്തിയ മൂന്ന് മാറ്റങ്ങള്‍ ഇതാ.

ഏഴ് ദിവസത്തെ പാര്‍ക്കിംഗ് സോണുകള്‍
2024 ഒക്ടോബറില്‍ ഷാര്‍ജയിലെ ഏഴ് ദിവസത്തെ സോണുകള്‍ക്കായി പുതിയ സമയക്രമം പ്രഖ്യാപിച്ചിരുന്നു. 2024 നവംബര്‍ 1 മുതല്‍ നടപ്പിലാക്കിയ സമയക്രമനുസരിച്ച്, വാഹനമോടിക്കുന്നവര്‍ രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ പാര്‍ക്കിങ്ങിന് പണം നല്‍കേണ്ടതുണ്ട്.

നഗരത്തിലുടനീളമുള്ള ഏഴ് ദിവസത്തെ പാര്‍ക്കിംഗ് സോണുകള്‍ നീല പാര്‍ക്കിംഗ് അടയാളങ്ങളാല്‍ ലേബല്‍ ചെയ്തിട്ടുണ്ട്. 16 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പണമടച്ചുള്ള ഈ പാര്‍ക്കിംഗ് സോണുകള്‍ ആഴ്ചയിലുടനീളവും പൊതു അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. വാഹനമോടിക്കുന്നവര്‍ക്ക് എസ്എംഎസ് വഴി പാര്‍ക്കിങ് ഫീസ് അടയ്ക്കാം. 

അല്‍ ദായിദിലെ പാര്‍ക്കിംഗ് ഫീസ്
ഷാര്‍ജയിലെ അല്‍ ദായിദ് സന്ദര്‍ശിക്കുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ പാര്‍ക്കിംഗ് ഫീസ് നല്‍കണം. ഈ വര്‍ഷം ജനുവരി 1 മുതലാണ് ഇത് നിലവില്‍ വന്നത്. ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മണിക്കും രാത്രി 10 മണിക്കും ഇടയില്‍ ഇത് ബാധകമാണ്.

എന്നാല്‍ വെള്ളിയാഴ്ചകളില്‍ വാഹനമോടിക്കുന്നവരെ ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കല്‍ബ നഗരത്തിലെ പാര്‍ക്കിംഗ് ഫീസ്
ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ കല്‍ബ നഗരത്തില്‍ പാര്‍ക്കിംഗ് ഫീസ് ബാധകമാകുമെന്ന് നഗര മുനിസിപ്പാലിറ്റി ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെ ഫീസ് ബാധകമായിരിക്കും. ആഴ്ചയിലുടനീളം ഫീസ് ബാധകമായ സോണുകളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും ഒഴികെ വെള്ളിയാഴ്ചകളില്‍ പാര്‍ക്കിംഗ് സൗജന്യമായി തുടരും.

These are the 3 main changes to the paid parking system in Sharjah

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 ഇൻസാസ് റൈഫിളുകൾ, 11 AK-സീരീസ് റൈഫിളുകൾ, 10 ഹാൻഡ് ഗ്രനേഡുകൾ, 9 പോമ്പി ഷെല്ലുകൾ; മണിപ്പൂരിൽ സുരക്ഷാ സേനകൾ നടത്തിയ ഓപ്പറേഷനിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു.

National
  •  4 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും

Kerala
  •  4 days ago
No Image

മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..!  മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ

Kerala
  •  4 days ago
No Image

പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു

entertainment
  •  4 days ago
No Image

കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം

Kerala
  •  4 days ago
No Image

കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather

uae
  •  4 days ago
No Image

മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്

Kerala
  •  4 days ago
No Image

തരൂർ ഇസ്‌റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ

Kerala
  •  4 days ago
No Image

വഖ്ഫ് നിയമ ഭേദഗതി: ഏകീകൃത പോർട്ടലിന്റെ നടപടികൾ വിജ്ഞാപനം ചെയ്ത് കേന്ദ്രം

National
  •  4 days ago
No Image

ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks

International
  •  4 days ago