HOME
DETAILS

ഇസ്‌റാഈലിനെ വിറപ്പിച്ചു കൊണ്ട് ഇപ്പോഴുമുണ്ട് സിന്‍വാര്‍; ഹമാസിന്റെ 'നിഴല്‍' പോരാളി മുഹമ്മദ് സിന്‍വാര്‍

  
Web Desk
January 22 2025 | 08:01 AM

Muhammad Sinwars Return Marks Hamas Resurgence in Gaza Israel Intelligence Confirms

സിന്‍വാറിനേയും കൂടി വകവരുത്തി ഗസ്സയില്‍ ഹമാസിന് തിരിച്ചുവരവ് സാധ്യമല്ല എന്ന് ലോകത്തിന് മുന്നില്‍ ഇസ്‌റാഈല്‍ വീമ്പ് മുഴക്കിക്കൊണ്ടിരിക്കുന്നിടത്തേക്കാണ് അദൃശ്യനായി അയാള്‍ കടന്നു വന്നത്.  ഹമാസിന്റെ സായുധ വിഭാഗത്തെ പുനഃസംഘടിപ്പിച്ചും ഇസ്‌റാഈലിനെ ആശയക്കുഴപ്പത്തിലാക്കിയുമായിരുന്നു ആ വരവ്. നിഴല്‍ എന്ന് ഹമാസ് തന്നെ വിളിക്കുന്ന മുഹമ്മദ് സിന്‍വാര്‍. ഇസ്‌റാഈലിന്റെ പേടി സ്വപ്‌നമായിരുന്ന യഹ്യ സിന്‍വാറിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍.   മറ്റൊരു സിന്‍വാര്‍  പ്രവര്‍ത്തിക്കുന്നുവെന്ന് ഇസ്‌റാഈലിന്റെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിന്‍വാറിന്റെ ഇളയ സഹോദരന്‍ ഗാസയില്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ (WSJ) ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ 50കാരന്‍ തീര്‍ച്ചയായും ഇസ്‌റാഈലിന് ഭീഷണിയാണെന്ന് ജേര്‍ണല്‍ മുന്നറിയിപ്പ് നല്‍കുന്നു. 

സഹോദരനെ പോലെ ചെറുപ്പത്തില്‍ തന്നെ ഹമാസിന്റെ ഭാഗമായിട്ടുണ്ട് മുഹമ്മദും. അല്‍ഖസ്സാം ബ്രിഗേഡിന്റെ ബുദ്ധികേന്ദ്രമായിരുന്ന മുഹമ്മദ് ദൈഫുമായി അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. 

എന്നാല്‍ അദ്ദേഹം ആരാണെന്നോ എവിടെയാണെന്നോ എവിടെ നിന്നാണ് കരുക്കള്‍ നീക്കുന്നതെന്നോ ഒരു സൂചന പോലുമില്ല ഇസ്‌റാഈലിന്.  ഹമാസിന്റെ ലോജിസ്റ്റിക്കിന്റേയും മാന്‍ പവറിന്റേയും തലവന്‍. അല്‍ഖസ്സാം ബ്രിഗേഡിന്റെ ഉന്നത കമാന്‍ഡര്‍. വിവിധ ഫലസ്തീന്‍ ഗ്രൂപ്പുകളുടെ ഏകോപനത്തിനായി മുന്നില്‍ നിന്നവന്‍. ഹിസ്ബുല്ലക്കും ഇറാനും ഒരുപോലെ പ്രിയങ്കരന്‍. ഫലസ്തീന്‍ തടവുകാരുടെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലും മുന്നില്‍. ഗസ്സയില്‍ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍. അങ്ങനെ വിശ്ഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ എക്കാലത്തും കര്‍ട്ടന് പിറകിലായിരുന്നു അദ്ദേഹം.
 
2006ല്‍ ഗലാത് ശാലിത് എന്ന സൈനികനെ പിടികൂടി അയാളെ വെച്ച് വിലപേശി യ്ഹ്‌യ സിന്‍വാര്‍ ഉള്‍പെടെ  ആയിരത്തോളം ഫലസ്തീന്‍ തടവുകാരുടെ മോചനത്തിലേക്ക് നയിച്ചതിന് പിന്നിലെ ബുദ്ധി കേന്ദ്രവും മുഹമ്മദ് ആയിരുന്നു. 

'തങ്ങളുടെ നിബന്ധനകള്‍ നിര്‍ദ്ദേശിക്കാന്‍ മാത്രം ശക്തമായ നിലയിലാണിപ്പോഴും ഹമാസ്'  കഴിഞ്ഞ വര്‍ഷം അവസാനം മുഹമ്മദ് സിന്‍വാര്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ മധ്യസ്ഥര്‍ക്ക് എഴുതിയതിങ്ങനെ. 30000 
24 ബറ്റാലിയനുകളിലായി 30,000 വരെ പോരാളികള്‍ ഹമാസിന് ഉണ്ടായിരുന്നെന്നും എന്നാല്‍ അവരില്‍ പകുതിയോളം പേരെ തങ്ങള്‍ കൊന്നു കളഞ്ഞെന്നും ഇപ്പോള്‍ 17,000 പേരേ ബാക്കിയുള്ളൂ എന്നുമൊക്കെ ഇസ്‌റാഈല്‍ വീരവാദം മുഴക്കുമ്പോഴായിരുന്നു ഉറച്ച ശബ്ദത്തിലുള്ള അദ്ദേഹത്തിന്റെ ഈ പ്രസ്താവന. 

 'മുഴുവന്‍ ഗസ്സക്കാരുടേയും കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുകയും അവരുടെ ത്യാഗങ്ങള്‍ക്കും രക്തസാക്ഷത്വത്തിനും നീതി ലഭിക്കുകയും ചെയ്യുന്ന ഒരു സമഗ്ര കരാറല്ലെങ്കില്‍, ഹമാസ് പോരാട്ടം തുടരും എന്ന ശക്താമായ താക്കീതും നല്‍കി അദ്ദേഹം. ഇത്രയും ഉറച്ച് ഇത് പറയണമെങ്കില്‍ അവരുടെ ധൈര്യവും സ്ഥൈര്യവും ചെറുതായിരിക്കില്ല. അവര്‍ കരുതിവെച്ച പദ്ധതികളും.

ഇസ്‌റാഈലിന്റെ ഹിറ്റ്‌ലിസ്റ്റിലെ ഒന്നാമനായിരുന്നു യഹ്‌യ സിന്‍വാര്‍ തലക്ക് ലക്ഷങ്ങള്‍ വിലയിട്ട, പലതവണ ഇസ്‌റാഈല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നേതാവ്. ഏറെക്കാലം വലവിരിച്ചിട്ടും കുരുക്കാന്‍ കഴിയാതിരുന്ന ബുദ്ധി രാക്ഷസന്‍. 'തൂഫാനുല്‍ അഖ്‌സ'യിലൂടെ അസാധ്യമെന്ന് പലരും കരുതിയ ചെറുത്തുനില്‍പ്പിന്റെ പുതിയ വഴികള്‍ തുറന്നു യഹ്‌യ സിന്‍വാര്‍. പിന്നീട് തല ഉയര്‍ത്തി നിന്ന് അവസാന ശ്വാസത്തില്‍ പോലും ശത്രുവിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരന്‍. ഇതേ സിന്‍വാറിന്റെ സഹോദരനാണ് നിഴലായി വന്ന് ഇസ്‌റാഈലിനെ ആശയക്കുഴപ്പത്തിലാക്കുന്ന സിന്‍വാറും. 
 
ഹമാസിന്റെ മുന്നേറ്റത്തിന്റേയും പ്രതിരോധത്തിന്റേയും പദ്ധതികള്‍ ചെറുതായിരുന്നില്ലെന്ന് 2023 ഒക്ടോബര്‍ ഏഴ് നമുക്ക് കാണിച്ചു തന്നതാണ്.  പുതിയ കാലം മറന്നു കളഞ്ഞ സ്വതന്ത്ര ഫലസ്തീന്‍ എന്ന മുദ്രാവാക്യത്തെ അവര്‍ ലോകത്തിന്റെ മുന്നില്‍ വെച്ചു. ഇപ്പോഴിതാ അമേരിക്കയില്‍ നിന്നടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ നിര്‍മാണമാണ് പ്രശ്‌ന പരിഹാരം. ഈ പറച്ചിലിലേക്ക് ലോകത്തെ എത്തിക്കുക എന്നത് തന്നെയായിരുന്നു അരലക്ഷത്തോളം മനുഷ്യരുടെ രക്തസാക്ഷിത്വത്തിന്റെ ലക്ഷ്യവും. 

Muhammad Sinwar, known as "The Shadow," has re-emerged in Gaza, leading the Hamas military wing and causing confusion for Israel. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു

Kerala
  •  2 days ago
No Image

ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ

National
  •  2 days ago
No Image

പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-02-2025

PSC/UPSC
  •  2 days ago
No Image

ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ

uae
  •  2 days ago
No Image

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ

National
  •  2 days ago
No Image

സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി

Saudi-arabia
  •  2 days ago
No Image

ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ

oman
  •  2 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

Kerala
  •  2 days ago
No Image

വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 days ago