HOME
DETAILS

UAE Weather Updates: ശക്തമായ പൊടികാറ്റ് കാഴ്ചതടസ്സം സൃഷ്ടിക്കാന്‍ സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  
Web Desk
January 22, 2025 | 2:20 PM

UAE Weather Updates Severe dust storm likely to cause visibility impairment Meteorological Center warns

ദുബൈ: ബുധനാഴ്ച വൈകുന്നേരം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കാറ്റിനെയും പൊടിക്കാറ്റിനെയും തുടര്‍ന്ന് നിര്‍ണായകമായ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് അബൂദബി, അല്‍ ഐന്‍, ഫുജൈറ, ദുബൈ, ഷാര്‍ജ എന്നീ എമിറേറ്റുകളുടെ ചില ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) മുന്നറിയിപ്പ് നല്‍കി.

പൊടിപടലങ്ങള്‍ കാരണം ദൂരക്കാഴ്ച തടസ്സപ്പെടുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസും അറിയിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ഡ്രൈവിംഗ് സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്നും പൊടിക്കാറ്റിന്റെ വീഡിയോകള്‍ എടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പൊലിസ് രാജ്യത്തെ നിവാസികളോട് അഭ്യര്‍ത്ഥിച്ചു.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച്, കാലാവസ്ഥാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നതനുസരിച്ച് ചില പ്രദേശങ്ങളില്‍ ദൃശ്യപരത 2,000 മീറ്ററായി കുറഞ്ഞിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ഇതു വെറും 100 മീറ്ററാണ്. കാറ്റ്, മണിക്കൂറില്‍ 15 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയിലും മറ്റുചില സമയങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലും വീശാന്‍ സാധ്യതയുണ്ട്.

അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലെ മിക്ക തീരപ്രദേശങ്ങളിലും 15 മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന താപനില അനുഭവപ്പെട്ടേക്കും. ജബല്‍ ജെയ്‌സില്‍, താപനില 5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകും. 

രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായി ഇന്നു രേഖപ്പെടുത്തിയത് 3.4 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പരമാവധി അന്തരീക്ഷ ഈര്‍പ്പം 85 ശതമാനത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.
 
ഈ ആഴ്ച, അബൂദബിയില്‍ ഏകദേശം 19°C മുതല്‍ 23°C വരെ താപനില പ്രതീക്ഷിക്കാം. ശക്തമായ കാറ്റു കാരണം കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചില്‍ പോകുന്നത് കഴിവതും ഒഴിവാക്കുക.

നാളത്തെ കാലാവസ്ഥാ പ്രവചനം

നാളെ അന്തരീക്ഷം ചില സമയങ്ങളില്‍ പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമാകാന്‍ അവസ്ഥ സാധ്യതയുണ്ട്. ചില ഉള്‍പ്രദേശങ്ങളില്‍ രാത്രിയിലും വെള്ളിയാഴ്ച രാവിലെയും ഈര്‍പ്പം വര്‍ദ്ധിച്ചേക്കും. ഇക്കാരണത്താല്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.

UAE Weather Updates: Severe dust storm likely to cause visibility impairment, Meteorological Center warns

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  9 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  9 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  9 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  9 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  9 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  9 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  9 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  9 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  9 days ago