ഉസ്‌ബെക് പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു
താഷ്‌കന്റ്: ഉസ്‌ബെകിസ്ഥാന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു. 78 വയസ്സായിരുന്നു. മധ്യേഷ്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. ഇസ്‌ലാം കരിമോവിന്റെ അന്ത്യം തുര്‍ക്കിയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ പ്രസിഡന്റിന്റെ നില ഗുരുതരമാണെന്നാണ് ഉസ്‌ബെകിസ്ഥാന്‍ സര്‍ക്കാര്‍ പറയുന്നത്. റഷ്യന്‍ പ്രസിഡന്റിന്റെ വക്താവും മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. 1989 മുതല്‍ ഭരണത്തിലിരിക്കുന്ന അദ്ദേഹം ഒരാഴ്ചയായി മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നില അതീവ ഗുരുതരാവസ്ഥയിലായി.
ഇന്നലെ തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം ആണ് മരണ വിവരം ടെലിവിഷനിലൂടെ അറിയിച്ചത്. ഉസ്‌ബെക് ചാനലുകള്‍ വിനോദ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവച്ചിട്ടുണ്ട്. ഖബറടക്ക ചടങ്ങുകള്‍ക്കായി നടക്കുന്ന ഒരുക്കങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സറിങ് ഉള്ള രാജ്യമാണ് ഉസ്‌ബെകിസ്ഥാന്‍.
ഉസ്‌ബെകിസ്ഥാനില്‍ നിയമപരമായി പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയായിരുന്നു. അഫ്ഗാനിസ്ഥാന്‍, കസാഖിസ്ഥാന്‍, തുര്‍ക്‌മെനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മുസ്‌ലിം രാജ്യമാണ് ഉസ്‌ബെകിസ്ഥാന്‍. 1938 ജനുവരി 30 നാണ് കരിമോവ് ജനിക്കുന്നത്. പുരാതന നഗരമായ സമര്‍ഖന്ദിലെ അനാഥാലയത്തിലായിരുന്നു കുട്ടിക്കാലം. തുടര്‍ന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങിലും ഇക്‌ണോമിക്‌സിലും ബിരുദം നേടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉന്നത പദവിയിലെത്തിയ അദ്ദേഹം 1989 ലെ സോവിയേറ്റ് ഉസ്‌ബെകിസ്ഥാനിലെ നേതാവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."