HOME
DETAILS

പണിമുടക്കി കേരളം; വലഞ്ഞ് പൊതുജനം

  
backup
September 02 2016 | 19:09 PM

%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b5%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d


കോഴിക്കോട്: പണിമുടക്ക് കോഴിക്കോട് ജില്ലയില്‍ പൂര്‍ണം. പൊതുഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ വാഹനം കിട്ടാതെ വീടുകളിലെത്താന്‍ ബുദ്ധിമുട്ടി. ചിലയിടങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.
കണ്ണൂര്‍: ദേശീയ പണിമുടക്ക് കണ്ണൂര്‍ ജില്ലയിലും പൂര്‍ണമായിരുന്നു. ഏതാനും സ്വകാര്യവാഹനങ്ങളും ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയതൊഴിച്ചാല്‍ മറ്റു വാഹനങ്ങളൊന്നും ഓടിയില്ല. കൈത്തറി, ബീഡി മേഖലകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. ആയിക്കര, അഴീക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും പണിമുടക്കില്‍ പങ്കാളികളായി.
കാസര്‍കോട്: പണിമുടക്ക് കാസര്‍കോട് ജില്ലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതൊഴികെ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. തൊഴിലുറപ്പു തൊഴിലാളികളും നാടന്‍ പണിക്കാരും പണിമുടക്കില്‍ പങ്കെടുത്തുവെന്നതു മറ്റൊരു പ്രത്യേകതയാണ്.
കല്‍പ്പറ്റ: പണിമുടക്ക് വയനാട്ടില്‍ പൂര്‍ണം, നീലഗിരയില്‍ ഭാഗികം. വയനാട്ടില്‍ ഹര്‍ത്താല്‍ പ്രതീതിയുണര്‍ത്തിയ പണിമുടക്കില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. മീനങ്ങാടിയില്‍ പൊലിസും സമരക്കാരും തമ്മില്‍ ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. കല്‍പ്പറ്റയില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു. നീലഗിരിയില്‍ സമരവുമായി ബന്ധപ്പെട്ട് 800 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. വിവിധയിടങ്ങളില്‍ റോഡ്, ബാങ്ക്, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ ഉപരോധിച്ചവരാണ് അറസ്റ്റിലായത്. നീലഗിരിയില്‍ സര്‍ക്കാര്‍ ബസുകള്‍ സര്‍വിസ് നടത്തി. സ്‌കൂളുകളും പ്രവര്‍ത്തിച്ചു.
മലപ്പുറം: മലപ്പുറത്ത് പണിമുടക്ക് പൂര്‍ണം. കടകമ്പോളങ്ങള്‍ അടച്ചിട്ടും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും തൊഴിലാളികള്‍ പണിമുടക്കിനു പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ 15 ശതമാനം ഹാജര്‍ മാത്രമാണ് രേഖപ്പെടുത്തിയത്. മലപ്പുറം കലക്ടറേറ്റില്‍ അഞ്ചു പേര്‍ മാത്രമാണു ജോലിക്കെത്തിയത്. ജീവനക്കാരെത്താത്തതിനാല്‍ ഡി.ഡി.ഇ ഓഫിസ് പൂര്‍ണമായും അടഞ്ഞു കിടന്നു. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. നെടുമ്പാശേരിയിലേക്കുള്ള ഹജ്ജ് യാത്രക്കാരെ പണിമുടക്ക് ബാധിച്ചില്ല. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുത്തു. അതേസമയം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങി.
പാലക്കാട്: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പാലക്കാട് ജില്ലയില്‍ പൂര്‍ണമായിരുന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല.
കൊച്ചി: പൊതുപണിമുടക്ക് എറണാകുളം ജില്ലയില്‍ പൂര്‍ണമായിരുന്നു. ആശുപത്രികളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസും ബോട്ട് സര്‍വിസുകളും നിര്‍ത്തിവച്ചു. വിദേശീയരുള്‍പ്പടെ നൂറുകണക്കിനു യാത്രക്കാരാണു പണിമുടക്കിനെതുടര്‍ന്നു ഏറെനേരം പെരുവഴിയിലായത്. മെട്രോയുടെ നിര്‍മാണത്തേയും പണിമുടക്ക് ബാധിച്ചു. സൗത്ത്, നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളിലെത്തിയ യാത്രക്കാരെ പൊലിസും, ഫ്രീഡം ഓഫ് മൂവ്‌മെന്റ് പ്രവര്‍ത്തകരും അതാതു സ്ഥലങ്ങളിലെത്തിച്ചു. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ സര്‍വിസ് മുടക്കിയത് ദ്വീപ് നിവാസികളെ ബുദ്ധിമുട്ടിച്ചു. ഹൈകോടതിയും മറ്റു കീഴ്‌കോടതികളും സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചില്ല.
ആലപ്പുഴ: പൊതുപണിമുടക്ക് ആലപ്പുഴ ജില്ലയില്‍ പൂര്‍ണവും സമാധാനപരവുമായിരുന്നു. ജില്ലയിലെ കയര്‍മേഖലയില്‍ ഉള്‍പ്പടെ വ്യവസായശാലകള്‍ അടഞ്ഞു കിടന്നു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രികര്‍ക്ക് പൊലിസ് യാത്രാസൗകര്യം ഒരുക്കിനല്‍കി.
കൊല്ലം: പണിമുടക്കു കൊല്ലം ജില്ലയില്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. ബസുകളൊന്നും സര്‍വിസ് നടത്തിയില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ നാമമാത്രമായി പ്രവര്‍ത്തിച്ചു. പല ഓഫിസുകളും തുറന്നിരുന്നില്ല. കശുവണ്ടി ഫാക്ടറികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചില്ല. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആര്‍.ഇ, സംസ്ഥാന പൊതുമേഖലാസ്ഥാപനമായ ചവറ കെ.എം.എം.എല്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. ജില്ലയിലെ മത്സ്യമേഖലയെയും പണിമുടക്കു ബാധിച്ചു.
പത്തനംതിട്ട: പണിമുടക്ക് പത്തനംതിട്ട ജില്ലയില്‍ പൂര്‍ണവും സമാധാനപരവും ആയിരുന്നു. ഇരുചക്ര വാഹനങ്ങളും ചുരുക്കംചില സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തില്‍ ഇറങ്ങിയത്. കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസ് സര്‍വിസുകള്‍ പൂര്‍ണമായി നിലച്ചത് ദൂരദേശങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരെ ഏറെ വലച്ചു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. രാവിലെ തുറന്ന പല ഓഫിസുകളും സമരാനുകൂലികള്‍ എത്തി അടപ്പിച്ചു. കടകമ്പോളങ്ങള്‍ എല്ലാംതന്നെ അടഞ്ഞുകിടന്നു. ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ക്കായി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ പൊലിസ് രണ്ട് ബസുകളും ഒരു ജീപ്പും തയാറാക്കിയിരുന്നു.
തൊടുപുഴ: ദേശീയ പണിമുടക്കില്‍ മലയോരജില്ലയായ ഇടുക്കി സ്തംഭിച്ചു. ഗതാഗതം നിലച്ചതോടെ നഗരവീഥികള്‍ വിജനമായി. കമ്പോളങ്ങളും കടകളും അടഞ്ഞു. ബാങ്കിങ് മേഖലയില്‍ പണിമുടക്ക് പണമിടപാടിനെ ബാധിച്ചു. ജില്ലയിലെ 53 ഗ്രമാപഞ്ചായത്ത് ഓഫിസുകളിലും ജീവനക്കാര്‍ എത്തിയില്ല.
കോട്ടയം: പണിമുടക്കില്‍ കോട്ടയം ജില്ല നിശ്ചലമായി. അനിഷ്ടസംഭവങ്ങളൊന്നും തന്നെയുണ്ടായില്ല. രാജ്യാന്തര വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്ത് ഹൗസ് ബോട്ടുകളും കായലിലിറങ്ങിയില്ല.
കലക്‌ട്രേറ്റില്‍ 10 ശതമാനത്തില്‍ താഴെയായിരുന്നു ഹാജര്‍. എം.ജി സര്‍വകലാശാലയുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് കാര്യമായി ബാധിച്ചു. ഓഫിസിന്റെയും വിവിധ പഠനവകുപ്പുകളും പ്രവര്‍ത്തിച്ചില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഓഫിസുകളുടെ പ്രവര്‍ത്തനവും മുടങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago