HOME
DETAILS

'കോഴിക്കോട് എയിംസ് സ്ഥാപിക്കണം, കേരളത്തിന് അര്‍ഹതയുണ്ട്'; രാജ്യസഭയില്‍ പി.ടി ഉഷ

  
February 04 2025 | 10:02 AM

aiims-kozhikode-pt-usha-demand

ന്യൂഡല്‍ഹി: കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് പി.ടി ഉഷ എം.പി. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി 153.46 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്നും നിര്‍ദേശിക്കപ്പെട്ട പദ്ധതിക്കായി തന്റെ പി.ടി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സില്‍ നിന്ന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കിയിരുന്നുവെന്നും പി.ടി ഉഷ സഭയില്‍ വ്യക്തമാക്കി. 

മലബാറിന്റെ പ്രധാനഭാഗത്താണു കിനാലൂര്‍. നീലഗിരി, കോയമ്പത്തൂര്‍, മൈസൂരു, കുടക്, മലബാര്‍ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് എളുപ്പത്തില്‍ എത്താനാകും. ദേശീയപാതയില്‍നിന്ന് 23 കി.മീ ദൂരമേയുള്ളൂ. എല്ലാവര്‍ക്കും മികച്ച ചികിത്സ കിട്ടുന്ന എയിംസ് കേരളത്തിനു ലഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുന്നു''- ഉഷ പറഞ്ഞു.

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളം സമര്‍പ്പിച്ച ആവശ്യങ്ങളില്‍ ഒന്നായിരുന്നു എയിംസ്. എം.കെ രാഘവന്‍ എം.പിയും എയിംസിനായി ആവശ്യം സമര്‍പ്പിച്ചിരുന്നു. എയിംസ് അനുവദിക്കുമെന്ന പ്രഖ്യാപനം വന്നയുടനെതന്നെ കേരളം കോഴിക്കോട് കിനാലൂരില്‍ എയിംസിനുവേണ്ടി സ്ഥലം കണ്ടെത്തുകയും നടപടിക്രമങ്ങള്‍ പാലിച്ച് രേഖാമൂലം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തിരുന്നു.

അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവൈഎസ്പിയുടെ വാഹനം ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു 

Kerala
  •  9 hours ago
No Image

വർക്കലയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

Kerala
  •  10 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക: സംഭവത്തിൽ മരണം, നാല് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്

Kerala
  •  11 hours ago
No Image

ധോണിപ്പടയെ അടിച്ചു വീഴ്ത്തിയാൽ കോഹ്‌ലിക്ക് ഐപിഎല്ലിലെ രാജാവാകാം; മുന്നിലുള്ളത് പുത്തൻ നേട്ടം

Cricket
  •  11 hours ago
No Image

രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

Cricket
  •  12 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക നിയന്ത്രണ വിധേയം, ആളപായാമില്ല, ജില്ല കലക്ടർ മെഡിക്കൽ കോളേജിൽ

Kerala
  •  12 hours ago
No Image

വിശുദ്ധ ഹറമിൽ ജുമുഅക്ക് എണ്ണപ്പെട്ട ആളുകൾ മാത്രം, വൈറലായി ചിത്രങ്ങൾ

bahrain
  •  13 hours ago
No Image

അർജന്റീനയിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

International
  •  13 hours ago
No Image

കോഴിക്കോട് മെഡിക്കൽ കോളേജിലെ പുക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോർജ് 

Kerala
  •  13 hours ago
No Image

മെഡിക്കൽ കോളേജിൽ പുക; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നി​ഗമനം

Kerala
  •  13 hours ago