HOME
DETAILS

മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി

  
Anjanajp
February 06 2025 | 09:02 AM

hotel-staff-jumps-from-building-while-trying-to-escape-from-sexual-assault

കോഴിക്കോട്: മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ കൂട്ടുപ്രതികള്‍ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ താമരശ്ശേരി കോടതിയിലാണ് കീഴടങ്ങിയത്.  

കേസിലെ ഒന്നാം പ്രതി ഹോട്ടലുടമ ദേവദാസിനെ ഇന്നലെ അറസ്റ്റു ചെയ്ത്, തെളിവെടുപ്പ് നടത്തി റിമാന്‍ഡ് ചെയ്തിരുന്നു. റിയാസിനെയും സുരേഷിനെയും അറസ്റ്റ് ചെയ്ത ശേഷം മൂവരേയും ഒരുമിച്ച് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് ആലോചന. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടികളും പൊലീസ് വൈകാതെ പൂര്‍ത്തിയാക്കും. 

ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ അര്‍ധരാത്രി താമസ സ്ഥലത്ത് അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇതിനെത്തുടര്‍ന്ന് യുവതി കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. സാരമായി പരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 കുന്ദംകുളത്തു വച്ച് പൊലിസിനെ കബളിപ്പിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ദേവദാസ് പിടിയിലായത്. കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ കാര്‍ നിര്‍ത്തി ട്രെയിന്‍ വഴിയാണ് പോവുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് ബസില്‍ എറണാകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ മുക്കം പൊലിസ് കണ്ടക്ടറുമായി സംസാരിച്ച് പ്രതി ബസിലുണ്ടന്ന് ഉറപ്പ് വരുത്തി കുന്ദംകുളം പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലോടെ പ്രതിയെ മുക്കം സ്റ്റേഷനില്‍ എത്തിച്ചു. 

ഇന്നലെ രാവിലെ 11 ഓടെ പെണ്‍കുട്ടി താഴേക്ക് ചാടിയ വീട്ടിലെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. 

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോട്ടല്‍ ഉടമയും മറ്റു രണ്ടു പേരും രാത്രി താന്‍ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി താഴേക്ക് ചാടുകയായിരുന്നുവെന്നാണ് യുവതി പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  18 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  43 minutes ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  an hour ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  2 hours ago