
Saudi New Visa Policy | മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിര്‍ത്തി സഊദി, ഇനി സിംഗിള്‍ എന്‍ട്രി വിസയെ ആശ്രയിക്കണം; പുതിയ വിസാ നിയമം ഏറ്റവുമധികം തിരിച്ചടിയാകുക മലയാളികള്‍ക്ക്

റിയാദ്: സഊദിയിലെ പുതിയ വിസാ നിയമം ഏറ്റവുമധികം തിരിച്ചടിയാകുക മലയാളികകളുള്‍പ്പെടെയുള്ള സമൂഹത്തിന്.
ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ (Multiple-Entry Visit Visas) താല്‍ക്കാലികമായി നിര്‍ത്തലാക്കിയതോടെ വിസിറ്റ് വിസയില്‍ വരാനിരുന്ന കുടുംബങ്ങള്‍ ഇനി മൂന്ന് മാസം വരെ നില്‍ക്കാവുന്ന സിംഗിള്‍ എന്‍ട്രി വിസകളെ (single-entry visas) ആശ്രയിക്കേണ്ടിവരും. ഒരു വര്‍ഷ കാലാവധിയുള്ള ബിസിനസ് വിസിറ്റ് വിസകളും നിര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ കൂടുതല്‍ പ്രവാസികളുള്ള രാജ്യക്കാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സഊദിയില്‍ ഇന്ത്യയില്‍നിന്നുള്ള ഏറ്റവും വലിയ പ്രവാസി സമൂഹം മലയാളികളാണ്.
കഴിഞ്ഞദിവസമാണ് ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ കോള്‍ സെന്ററില്‍ നിന്ന് അറിയിപ്പ് ലഭിച്ചത്. ഹജ്ജിന് മുന്നോടിയായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം വിസിറ്റ് വിസകളിലെത്തിയവര്‍ ഹജ്ജ് സീസണില്‍മക്കയില്‍ പിടിയിലായിരുന്നു. ഹജ്ജിന് ശേഷം നിര്‍ത്തലാക്കിയ വിസകള്‍ പുനരാരംഭിച്ചേക്കാമെന്നാണ് സൂചന.
വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇപ്പോള്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കി. ആദ്യം ഇത് സാങ്കേതിക പ്രശ്‌നമാണെന്നാണ് കരുതിയതെങ്കിലും കള്‍ സെന്ററില്‍ ബന്ധപ്പെട്ടപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക റിലീസുകള്‍ ഇറങ്ങിയിട്ടില്ല. പുതിയ നിയന്ത്രണം ഹജ്ജ്, ഉംറ, നയതന്ത്ര, തൊഴില്‍ വിസകളെ ബാധിക്കില്ലെന്നും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ചില സന്ദര്‍ശകര്‍ ദീര്‍ഘകാല വിസകളില്‍ സൗദിയില്‍ പ്രവേശിച്ച ശേഷം നിയമവിരുദ്ധമായി ജോലി ചെയ്യാനും അംഗീകാരമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനും ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
സഊദി അറേബ്യയിലേക്ക് വരാന്‍ പ്രവാസി കുടുംബങ്ങള്‍ ഏറ്റവുമധികം ഉപയോഗപ്പെടുത്തിയിരുന്നത് ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാണ്. ഈ വിസകളിലെത്തിയാല്‍ രാജ്യത്ത് മൂന്ന് മാസം വരെ തുടര്‍ച്ചയായി താമസിക്കാം. കൂടാതെ ഓണ്‍ലൈന്‍ വഴിയോ സഊദിക്ക് പുറത്ത് പോയി വന്നോ വിസ പുതുക്കാനും കഴിയുമായിരുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷം വരെ നില്‍ക്കാന്‍ കഴിയുമായിരുന്ന വിസയാണ് ഇപ്പോള്‍ നിര്‍ത്തിയത്.
ഫെബ്രുവരി ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയെക്കൂടാതെ അല്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിസ്ഥാന്‍, സുദാന്‍, തുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക.
നിലവിലെ സ്റ്റാറ്റസ്
അറിയിപ്പ് വരുന്നതിന് മുമ്പായി വിസ സ്റ്റാമ്പ് ചെയ്തവര്‍ക്ക് പഴയതു പോലെ സഊദിയിലേക്ക് വരുന്നതിന് തടസ്സമില്ല. സഊദിയില്‍ നിലവില്‍ ഈ വിസകളിലുള്ളവര്‍ക്ക് അവ പുതുക്കി കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്യാം. എന്നാല്‍, പുതുതായി ഈ വിസക്ക് അപേക്ഷിക്കാന്‍ കഴിയില്ല. ഉംറ വിസയിലെത്തുന്നവരെല്ലാം ഹജ്ജിന് മുന്നോടിയായി ഏപ്രില്‍ 28നകം മടങ്ങണമെന്ന നിര്‍ദേശവും സഊദി പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വരുന്ന അവധിക്കാലത്ത് സഊദിയിലേക്ക് വരാന്‍ കഴിയുന്ന ഏക വിസാ സൗകര്യം സിംഗിള്‍ എന്‍ട്രി വിസ മാത്രമായി ചുരുങ്ങി. 90 ദിവസം വരെ സിംഗിള്‍ എന്‍ട്രി വിസക്ക് കാലാവധിയുണ്ട്. ഇതിനിടെ ഓരോ 30 ദിനമാകുമ്പോഴും 100 റിയാല്‍ അടച്ച് വിസ പുതുക്കുകയും വേണം. 90 ദിവസത്തിനുള്ളില്‍ സഊദി വിട്ടാല്‍ വിസ അസാധുവാകും.
Saudi Arabia has introduced a new visa policy restricting travelers from 14 countries to single-entry visas. The decision, effective February 1, 2025, aims to curb unauthorized Hajj pilgrims entering through long-term visit visas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ ഗോസ്റ്റ് സിം; പാക് ചാര പ്രവർത്തനത്തിന് സഹായം നൽകിയ 7 പേർ പിടിയിൽ; മറ്റൊരു യൂട്യൂബറും അറസ്റ്റിൽ
National
• 15 hours ago
കൊടുവള്ളിയിൽ കാറിലെത്തിയ ആയുധ സംഘം യുവാവിനെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി ; കടന്നുകളയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്
Kerala
• 15 hours ago
ബെംഗളൂരുവിൽ ഷൂ റാക്ക് പുറത്ത് വെച്ചതിന് താമസക്കാരന് 8 മാസത്തിൽ 24,000 രൂപ പിഴ; ഇനി മുതൽ ദിവസേന 200 രൂപ പിഴ
National
• 16 hours ago
രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 17 hours ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 17 hours ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 17 hours ago
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു
Kerala
• 17 hours ago
ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 17 hours ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 17 hours ago
ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 18 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 19 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്
Kerala
• 19 hours ago
അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
Kerala
• 19 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 20 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• a day ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• a day ago
കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍
National
• a day ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• a day ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 21 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 21 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• 21 hours ago