HOME
DETAILS

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ആദരവായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് ശശി തരൂര്‍

  
Web Desk
May 17 2025 | 06:05 AM

Shashi Tharoor Calls Central Government Invitation an Honor Confirms Participation

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാനും ഓപ്പറേഷന്‍ സിന്ധൂറിനെക്കുറിച്ച് വിശദീകരിക്കാനുമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെയും ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ആദരവായി കാണുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. രാജ്യതാല്‍പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും തരൂര്‍ അറിയിച്ചു. ഇതിനൊപ്പം സംഘങ്ങളെ നയിക്കുന്ന ഏഴു പേരുടെ പട്ടികയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു. 

കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് തരൂരിനെ കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ആസാമില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ഗൗരവ് ഗൊഗോയ്, സയ്ദ് നാസിര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് കേന്ദ്രത്തിനു മുന്നില്‍ വച്ചത്. 

പ്രതിനിധി സംഘത്തിലേക്ക് നാലംഗങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വം നാലു പേരുകള്‍ മുന്നോട്ടുവച്ചത്. 

പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ തരൂരായിരിക്കും നയിക്കുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാടിനു വിരുദ്ധമായി അഭിപ്രായ പ്രകടനം നടത്തിയ തരൂരിനെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം താക്കീതു ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് തരൂരിനെ പ്രനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ തരൂര്‍ നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കോണ്‍ഗ്രസ് നേതൃത്വം താക്കീതു ചെയ്‌തെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ശശി തരൂര്‍ നിഷേധിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  2 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  2 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  3 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  3 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  4 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  5 hours ago
No Image

ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

latest
  •  5 hours ago
No Image

എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

Kerala
  •  6 hours ago
No Image

വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്‍പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 hours ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  7 hours ago