HOME
DETAILS

രണ്ടാം വരവിൽ ഞെട്ടിച്ച് നെയ്മർ; സാന്റോസിനൊപ്പം സ്വപ്നനേട്ടം

  
Web Desk
February 07 2025 | 14:02 PM

neymar won man of the match with first match for santos fc

സാവോ പോളോ: തന്റെ ബാല്യകാല ടീമായ സാന്റോസിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ബോട്ടഫോഗക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മർ സാൻഡോസിനു വേണ്ടി കളത്തിൽ ഇറങ്ങിയത്. ബ്രസീലിയൻ താരം ഗബ്രിയേൽ ബോണ്ടെമ്പോയ്ക്ക് പകരം ഹാഫ്‌ ടൈമിൽ ആണ് നെയ്മർ ഇറങ്ങിയത്. മത്സരത്തിൽ പ്ലയെർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും നെയ്മറാണ്. മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബിനായി കളംനിറഞ്ഞതാണ് ബ്രസീൽ കളിച്ചത്. മത്സരത്തിൽ 22 പാസുകൾ ആണ് നെയ്മർ സ്വന്തമാക്കിയത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. 

നെയ്മർ എന്ന പ്രതിഭയുടെ വളർച്ചയിൽ നിർണായകമായ സ്വാധീനം ചെലുത്തിയ ടീമാണ് സാന്റോസ്. സാൻ്റോസിൽ വീണ്ടും എത്തുന്നതിന് മുന്നോടിയായി 225 മത്സരങ്ങളിൽ നിന്നും 136 ഗോളുകളും 64 അസിസ്റ്റുകളും ആണ് നെയ്മർ നേടിയിരുന്നത്. ഇവിടെ നിന്നുമാണ് നെയ്മർ യൂറോപ്യൻ ഫുട്ബാളിലേക്ക് ചുവടുവച്ചത്. 2013ലായിരുന്നു നെയ്മർ സാന്റോസിൽ നിന്നും ബാഴ്‌സലോണയിൽ എത്തിയത്. 

രണ്ട് വർഷത്തെ കരാറിൽ ആയിരുന്നു നെയ്മർ ബാഴ്സയിൽ എത്തിയത്. ഇവിടെ നിന്നും അവിസ്മരണീയമായ ഒരുപിടി മികച്ച നിമിഷങ്ങൾ സൃഷ്ടിച്ചെടുത്ത നെയ്മർ ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെയ്ന്റ് ജെർമെയ്‌നിലേക്ക് ചെക്കറുകയായിരുന്നു.

ഇവിടെ നിന്നും സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ കൂടുമാറിയത്. എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രക്തക്കൊതി തീരാതെ ഇസ്‌റാഈല്‍; ഗസ്സയില്‍ കൊന്നൊടുക്കിയവരുടെ എണ്ണം 50,000 കടന്നു; പുണ്യമാസത്തിലും അവസാനിക്കാതെ നരനായാട്ട്

International
  •  2 days ago
No Image

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

International
  •  2 days ago
No Image

യാത്രക്കാർക്ക് സന്തോഷ വാർത്ത; കെഎസ്ആർടിസി നോൺ എസി സ്വിഫ്റ്റ് ബസ്സുകൾ ഇനി മുതൽ എസിയാവുന്നു

Kerala
  •  2 days ago
No Image

ഫുജൈറയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

uae
  •  2 days ago
No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 days ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 days ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  2 days ago