HOME
DETAILS

ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിയെ ട്രാക്കിലേക്ക് തള്ളിയിട്ട പ്രതി അറസ്റ്റിൽ

  
February 07 2025 | 15:02 PM

Accused who pushed a pregnant woman on the track in a moving train arrested

ചെന്നൈ: തമിഴ്നാട് വെല്ലൂരിൽ ഓടുന്ന ട്രെയിനിൽ വെച്ച് ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം. നിലവിളിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പ്രതി ട്രെയിനിൽ നിന്ന് തള്ളിയിടുകയും ചെയ്തു. സംഭവത്തിൽ ഹേമരാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് വ്യക്തമാക്കി. 

നാലുമാസം ഗർഭിണിയായ ആന്ധ്ര ചിറ്റൂർ സ്വദേശിക്ക് നേരേയായിരുന്നു ട്രെയിനിൽ വച്ച് ഇന്നലെ രാത്രി പത്തരയോടെ ലൈംഗികാതിക്രമം ഉണ്ടായത്. തിരുപ്പൂരിലെ വസ്ത്രനിർമാണ ശാലയിൽ ടൈലറിങ് ജോലി ചെയ്യുന്ന 36കാരി തിരുപ്പതിയിലേക്കുള്ള ഇന്റർ സിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം ഉണ്ടായത്. ജോലാർപെട്ട സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുമ്പോൾ ഒരു യുവാവ് ലേഡീസ് കമ്പാർട്മെന്റിലേക്ക് ഓടിക്കയറി. അബദ്ധത്തിൽ ബോഗി മാറി കയറിയതാണെന്നാണ് യുവതി ആദ്യം കരുതിയത്. അടുത്ത സ്റ്റേഷനിൽ ഇറങ്ങാം എന്ന് പറഞ്ഞ ഇയാൾ യുവതി ശുചിമുറിയിലേക്ക് പോയപ്പോൾ പിന്തുടർന്നെത്തി കയറിപിടിക്കുകയായിരുന്നു. അലറിക്കരഞ്ഞ യുവതി, തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചെങ്കിലും മദ്യലഹരിയിൽ ആയിരുന്ന പ്രതി അത് ചെവികൊള്ളാൻ തയ്യാറായിരുന്നില്ല. എന്നാൽ എതിർത്ത് നിന്ന യുവതിയെ കവനൂറിന് സമീപത്ത് വച്ച് ഇയാൾ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്കിൽ പരിക്കുകളോടെ കണ്ടെത്തിയ യുവതിയെ നാട്ടുകാർ വെല്ലൂരിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. 

യുവതിക്ക് കൈയ്ക്കും കാലിനും പൊട്ടലുണ്ട്. തലയിലും മുറിവേറ്റിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയായ ഹേമരാജിനെ രാവിലെ അറസ്റ്റ് ചെയ്തു. കെവി കുപ്പത്തിന് സമീപം പൂഞ്ചോല എന്ന ഗ്രാമത്തിൽ നിന്നാണ് പ്രതിയെ പിടിയിലായത്. ദേശീയ വനിതാ കമ്മീഷൻ തമിഴ്നാട് പൊലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടന്നുംഐസിയുവിൽ നിന്ന് മാറ്റിയെന്നും വൈകിട്ടോടെ ഡോക്ടർമാർ വ്യക്തമാക്കി. യുവതിക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിലൂടെ പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശനാളുകളോട് യാത്ര പറഞ്ഞ സുനിത; ഡ്രാഗണ്‍ പേടകം അണ്‍ഡോക് ചെയ്തു, ഇനി മണ്ണിലേക്ക്

Science
  •  8 days ago
No Image

ടെസ്‌ല കാറുകളുടെ വില്പനയിൽ വമ്പൻ ഇടിവ്; ചൈനയിൽ ടെസ്‌ലക്ക് തിരിച്ചടി 

auto-mobile
  •  8 days ago
No Image

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴ; ജാ​ഗ്രത, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Weather
  •  8 days ago
No Image

പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

International
  •  8 days ago
No Image

'ഇന്നാ പിടിച്ചോ കുരങ്ങാ മാംഗോ ജ്യൂസ്'...! 'എങ്കില്‍ ദേ, പിടിച്ചോ നിന്റെ ഫോണും'....

justin
  •  8 days ago
No Image

വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ്; കാഴ്ചക്കാരായി വ്യോമയാന മന്ത്രാലയം

National
  •  8 days ago
No Image

ഗസ്സയില്‍ വീണ്ടും കൂട്ടക്കൊല; വംശഹത്യാ ആക്രമണം പുനരാരംഭിച്ച് ഇസ്‌റാഈല്‍, 80ലേറെ മരണം 

International
  •  8 days ago
No Image

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ആറ് വർഷത്തിനിടെ 89 വ്യാജ സർട്ടിഫിക്കറ്റുകൾ; പ്രതികളെ കണ്ടെത്താൻ മതിയായ രേഖകളില്ല

Kerala
  •  8 days ago
No Image

വയനാട് ദുരന്തം; 21 കുടുംബങ്ങളെ വാടക ലിസ്റ്റിൽ നിന്നും ഒഴിവാക്കി

Kerala
  •  8 days ago
No Image

സി.എ.ജിയെ സർക്കാർ നേരിട്ട് നിയമിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തണം; കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടിസ്

National
  •  8 days ago