HOME
DETAILS

കുവൈത്തില്‍ വെച്ച് വിവാഹിതനാകണോ? എങ്കില്‍ ഇനി പ്രവാസികളും വിവാഹ പൂര്‍വ വൈധ്യപരിശോധനകള്‍ക്ക് വിധേയരാകണം

  
Shaheer
February 07 2025 | 15:02 PM

Medical examination before marriage Kuwait says it is mandatory for expatriates from now on

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെച്ച് വിവാഹിതരാവാന്‍ പദ്ധതിയിടുന്ന പ്രവാസികള്‍ക്കും വിവാഹ പൂര്‍വ വൈദ്യ പരിശോധനകള്‍ നിര്‍ബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച 2008 ലെ 31-ാം നമ്പര്‍ നിയമത്തിലെ പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് അല്‍ അവാദി അംഗീകാരം നല്‍കിയതായി ആരോഗ്യ മന്ത്രാലയം മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

കുവൈത്തില്‍ ഇത്രയുംകാലം വിവാഹിതരാകാന്‍ പോവുന്ന സ്വദേശികള്‍ക്കു മാത്രമായിരുന്നു വിവാഹ പൂര്‍വ പരിശോധനകള്‍ നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ നിയമത്തിലെ പുതിയ ഭേദഗതിയോടെ കുവൈത്തില്‍ വെച്ച് വിവാഹിതരാവുന്ന പ്രവാസികള്‍ക്കും ഈ പരിശോധന ബാധകമാകും. പുതുക്കിയ നിയമ ഭേദഗതി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഏപ്രില്‍ ഒന്നിനു ശേഷം മാത്രമേ ഈ പുതുക്കിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക, സമൂഹത്തിലെ ജനിതക, പകര്‍ച്ചവ്യാധി രോഗങ്ങളുടെ വ്യാപനം തടയുക, പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നിവയാണ് വിവാഹ പൂര്‍വ വൈധ്യ പരിശോധനകളിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. 

പുതുക്കിയ നിയമത്തില്‍ വിവാഹ പൂര്‍വ വൈധ്യ പരിശോധനകള്‍ കക്ഷികളുടെ ദേശീയത പരിഗണിക്കാതെ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കി. ഇതുപ്രകാരം വിവാഹ പൂര്‍വ വൈധ്യ പരിശോധനകളില്‍ കുവൈത്തില്‍ നടക്കുന്ന എല്ലാ വിവാഹങ്ങളും ഉള്‍പ്പെടും. ഇതില്‍ വധുവും വരനും കുവൈത്ത് പൗരന്‍മാരാണെങ്കിലും ഇവരില്‍ ഒരാള്‍ കുവൈത്ത് പൗരന്‍ അല്ലെങ്കില്‍ പൗരയും മറ്റേയാള്‍ വിദേശിയും അല്ലെങ്കില്‍ രണ്ടു പേരും കുവൈത്ത് പൗരന്‍മാര്‍ അല്ലാത്തവരും ആവുന്ന കേസുകളിലും വിവാഹ പൂര്‍വ വൈധ്യ പരിശോധന നിര്‍ബന്ധമാകും. വിവാഹം കഴിക്കുന്നതിനു മുമ്പായി വധൂ വരന്‍മാരെ വൈധ്യ പരിശോധനകള്‍ക്ക് വിധേയരാക്കുകയും ഏതെങ്കിലും രീതിയിലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അവരെ ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുകയുമാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  8 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  8 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  8 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  8 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  8 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  8 days ago