
വയനാട് ടൗൺഷിപ്പ് നിർമാണത്തിൽ കേന്ദ്രത്തെ പൂർണ്ണമായി ആശ്രയിക്കാതെ സംസ്ഥാനം സ്വന്തം നിലക്ക് തുക കണ്ടെത്തണമെന്ന് കേന്ദ്രം

കൊച്ചി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ മുണ്ടക്കൈ -ചൂരൽമല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസർക്കാരിനെ പൂർണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്രസഹായം എത്രയെന്നത് അറിയാൻ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.
പുനരധിവാസത്തിൽ കേന്ദ്ര സഹായത്തിനായി കാത്തിരിക്കരുതെന്നും സ്വന്തം നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്നും സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും നിർദ്ദേശം നൽകി. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ 75ശതമാനം തുക ചിലവഴിച്ച ശേഷം കോടതിയെ അറിയിക്കാനും സംസ്ഥാനത്തോട് പറഞ്ഞിരിക്കുകയാണ്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനം പറയാമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വായ്പ എഴുതിത്തള്ളുന്നതിൽ കൊവിഡ് കാലത്ത് പോലും മൊറട്ടോറിയം മാത്രമാണ് നൽകിയതെന്നും കേന്ദ്രം ഇന്ന് ഈ വിക്ഷയത്തെക്കുറിച്ച് വിശദീകരണം നൽകി.
അതേസമയം,വയനാട് ദുരന്ത ബാധിതർക്കായി നേരത്തെ സർക്കാർ തീരമാനിച്ച 750 കോടിയുടെ പുനരധിവാസ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനുള്ളിൽ പറയുന്നുള്ളു. ഇതിനായി ബജറ്റിൽ തുക നീക്കിവെച്ചതായി പ്രസംഗത്തിൽ പറയുന്നില്ല. എന്നാൽ, പണത്തിന് തടസമുണ്ടാകില്ലെന്ന് ധനമന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചു.
ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാൻ രണ്ട് ടൗൺഷിപ്പുകൾക്ക് നിർമിക്കുന്നതിനായി രണ്ടു എസ്റ്റേറ്റുകളിൽ സ്ഥലം വാങ്ങിക്കും. ഇതിൽ ആയിരം ചതുരശ്ര അടിയുള്ള വീടുകൾ നിർമിക്കുന്നതാണ്. ഇതിനായി 750 കോടിയുടെ പദ്ധതിയാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രഖ്യാപിക്കുകയാണ് ബജറ്റ്. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സിഎസ്ആർ ഫണ്ട് ,സ്പോണർഷിപ്പ്, കേന്ദ്ര ഗ്രാൻറ് തുടങ്ങിയവയിൽ നിന്നായിരിക്കും സമാഹരിക്കുക. അധികമായി ആവശ്യം വരുന്ന ഫണ്ട് സർക്കാർ അനുവദിക്കുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ പറയുന്നത് .
വയനാട് ദുരന്തബാധികർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംഭാവനയായി ഇതുവരെ 718 .61 കോടിയാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 8.15 കോടിയാണ് അനുവദിച്ചിരിക്കുന്നത്. എസ്ഡിആർഎഫിൽ നിന്ന് 2006 മുതൽ എയർ ലിഫ്റ്റിങ് ചെലവിന് നൽകേണ്ടിയിരുന്ന 120 കോടി ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേന്ദ്രം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി വയനാടിനായി ഈ പണം ഉപയോഗിക്കാമെന്ന് വ്യക്തത വരുത്തി.
ദുരന്തബാധിതർക്കായി അയിരം ചതുരശ്ര അടിക്ക് 30 ലക്ഷം വേണമെന്നതിനാൽ വീട് നിർമിച്ചു നൽകാൻ സന്നദ്ധത അറിയിച്ച സ്പോൺസർമാരിൽ ചിലർ ആശയക്കുഴപ്പത്തിലാണിപ്പോൾ. പുനർനിർമാണത്തിനും പുനരുദ്ധാരണത്തിനുമായി 2221 കോടി ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന് പിഡിഎൻഎ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇത്തവണ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമൊന്നും ഉണ്ടായില്ല. എന്നാലും 750 കോടി പദ്ധതിക്കുള്ള വരവു കണക്കിൽ കേന്ദ്ര ഗ്രാൻഡുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാട്ടർമാർക്ക് കളയുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ ജെമിനി; പകർപ്പവകാശ ആശങ്കയിൽ ലോകം
International
• 7 days ago
കറന്റ് അഫയേഴ്സ്-18-03-2025
PSC/UPSC
• 7 days ago
താമരശ്ശേരി കൊലപാതകം: ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖും ഭാര്യയെ കൊലപ്പെടുത്തിയ യാസിറും അടുത്ത സുഹൃത്തുകൾ
Kerala
• 7 days ago
നിഖാബോ, ബുർഖയോ ധരിച്ച് വാഹനമോടിക്കുന്നതിന് വിലക്കില്ല; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 7 days ago
കുറ്റ്യാടി പുഴയില്‍ വല വീശിയപ്പോള്‍ ലഭിച്ചത് സ്രാവ്; ആശങ്കയോടെ നാട്ടുകാര്‍
Kerala
• 7 days ago
കുടുംബ വഴക്കിനെ തുടർന്ന് മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Kerala
• 7 days ago
പെരുന്നാൾ കച്ചവടം തകൃതി; യുഎഇയിൽ പെർഫ്യൂം, മധുര പലഹാര വിൽപനകളിൽ വർധന
uae
• 7 days ago
മയക്കുമരുന്ന് ലഹരിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാപിതാക്കൾക്കും വെട്ടേറ്റു
Kerala
• 7 days ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 212 പേർ പിടിയിൽ
Kerala
• 7 days ago
മുട്ട പ്രതിസന്ധിയിൽ വലഞ്ഞ് ട്രംപ്; ഡെൻമാർക്ക് കനിയുമോ?
International
• 7 days ago
മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ
National
• 7 days ago
പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 7 days ago
കളഞ്ഞുപോയ എടിഎം കാര്‍ഡും പിന്‍നമ്പറും ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവ് പിടിയില്‍
Kerala
• 7 days ago
ആറ് ദിവസത്തെ അവധി? ഷാർജയിൽ പൊതു മേഖലാ ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി അവധി പ്രഖ്യാപിച്ചു
uae
• 7 days ago
അബ്ദുറഹീമിന്റെ കേസ് വീണ്ടും നീട്ടി റിയാദ് കോടതി; ജാമ്യ ഹരജിയും പരിഗണിച്ചില്ല
latest
• 7 days ago
ദുബൈയെയും മുംബൈയെയും ബന്ധിപ്പിക്കാന്‍ 2000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ അണ്ടര്‍വാട്ടര്‍ ട്രെയിന്‍? മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്ന വമ്പന്‍ പദ്ധതി അണിയറയില്‍
uae
• 7 days ago
മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍
National
• 7 days ago
2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റിക്കി പോണ്ടിങ്
Cricket
• 7 days ago
തിരുവനന്തപുരം കലക്ടറേറ്റിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി
Kerala
• 7 days ago
ബാങ്ക് പണിമുടക്ക്; പണികിട്ടാതിരിക്കാൻ ഓർത്തുവെച്ചോളൂ ഈ രണ്ട് ദിവസങ്ങൾ
Business
• 7 days ago
ആംബുലന്‍സിനു മുന്നില്‍ അഭ്യാസം കാണിക്കല്ലേ, ഓരോ ജീവനും വിലപ്പെട്ടത്, ക്യാമ്പയിനുമായി അബൂദബി
uae
• 7 days ago