HOME
DETAILS

വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന്‍ കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ

  
Web Desk
February 09 2025 | 04:02 AM

police arrest 5 people on who killed a boy for black magic

പട്‌ന: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആണ്‍കുട്ടിയെ ബലികൊടുത്ത സ്ത്രീയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സ്വന്തം മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാന്‍ വേണ്ടിയാണ് മറ്റൊരു ദമ്പതികളുടെ രണ്ടുവയസുള്ള ആണ്‍കുട്ടിയെ ഇവര്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ മുന്നി കന്‍വാര്‍, മകന്‍ അവിനാശ് കുമാര്‍, സുഹൃത്തുക്കളായ അങ്കിത് കുമാര്‍, ലക്ഷ്മിന ദേവി, മകന്‍ പരസ്‌നാഥ് പാല്‍ എന്നിവരാണ് പിടിയിലായത്. ബലിക്ക് നിര്‍ദേശം നല്‍കിയ മന്ത്രവാദി ഒളിവിലാണ്. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രണ്ടുവയസുകാരനാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ ലാലാപൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ നിന്ന് ജനുവരി 22നാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടിനുറുക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

തന്റെ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ പീഡനം നേരിടുകയാണെന്ന് മുന്നി കന്‍വാര്‍ പോലിസിനോട് പറഞ്ഞു. എല്ലാ ചികില്‍സയും ചെയ്തിട്ടും ആണ്‍കുട്ടിയുണ്ടാവാത്തതിനാല്‍ വിവാഹമോചനത്തെ കുറിച്ച് മകളുടെ ഭര്‍ത്താവും കുടുംബവും പറയുന്നതായും ഇതേ തുടര്‍ന്ന് പരിഹാര ക്രിയകള്‍ക്കായി മന്ത്രവാദിയെ സമീപിച്ചെന്നുമാണ് മൊഴി. ഒരു ആണ്‍കുട്ടിയെ മന്ത്രവാദത്തിലൂടെ കൊന്നാല്‍ മകള്‍ക്ക് ആണ്‍കുട്ടിയുണ്ടാവുമെന്ന് മന്ത്രവാദി അറിയിക്കുയും, അതിനെ തുടര്‍ന്ന് 
അമ്മൂമ്മയുടെ വീട്ടിലെ പറമ്പില്‍ കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്ന ശേഷം ഗ്രേഡര്‍ മഷീന്‍ കൊണ്ട് കഷ്ണങ്ങളാക്കുകയായിരുന്നു. ഈ യന്ത്രം പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല നടത്തിയ സ്ഥലത്ത് സിമന്റിട്ട് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതായും പോലിസ് കണ്ടെത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും

Kerala
  •  4 days ago
No Image

ഉപരോധം തുടർന്ന് ഇസ്‌റാഈൽ; ഗസ്സ കൊടുംപട്ടിണിയിലേക്ക്

International
  •  4 days ago
No Image

ഷോക്കടിപ്പിച്ച് സ്വര്‍ണ വില;  ഇന്ന് വന്‍ കുതിപ്പ്, കയ്യെത്താ ദൂരത്തേക്കോ ഈ പോക്ക് 

Business
  •  4 days ago
No Image

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വേട്ടയിൽ അറസ്റ്റിലായത് എസ്എഫ്ഐ പ്രവർത്തകർ പിന്നാലെ ജാമ്യവും

Kerala
  •  4 days ago
No Image

ആശ്വാസം, കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ കണ്ടെത്തി, മാതാവിനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ട്   

Kerala
  •  4 days ago
No Image

'ഫലസ്തീനിൽ ഇനിയൊരു തലമുറ ജന്മമെടുക്കാതിരിക്കാൻ ഭ്രൂണങ്ങൾ സൂക്ഷിച്ച ക്ലിനിക്കുകൾ വരെ തെരഞ്ഞുപിടിച്ച് തകർത്തു'    ഗസ്സയിൽ ഇസ്റാഈൽ നടപ്പാക്കിയത് അതിക്രൂര യുദ്ധതന്ത്രങ്ങൾ- യു.എൻ റിപ്പോർട്ട്

International
  •  4 days ago
No Image

കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവ് പിടികൂടി; 3 വിദ്യാർത്ഥികൾ അറസ്റ്റിൽ

Kerala
  •  4 days ago
No Image

നീണ്ട കാത്തിരിപ്പിന് വിരാമം; മാസങ്ങളായി ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസ് ഉടൻ ഭൂമിയിലെത്തും, ക്രൂ 10 വിക്ഷേപണം ഇന്ന്

National
  •  4 days ago
No Image

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

National
  •  4 days ago
No Image

ഭാഷാ വിവാദം കത്തുന്നു; ഹിന്ദി അടിച്ചേല്‍പ്പിക്കലിനെതിരേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍, സ്റ്റാലിന് പിന്തുണയുമായി കര്‍ണാടകയും തെലങ്കാനയും

National
  •  4 days ago