HOME
DETAILS

'അനന്തു കൃഷ്ണനുമായി ബന്ധമില്ല'; കേസെടുത്തത് പ്രാഥമിക പരിശോധന പോലുമില്ലാതെയെന്ന് റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍

  
February 09 2025 | 12:02 PM

Case registered without even preliminary investigation says Retd Justice CN Ramachandran Nair

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ പൊലിസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി റിട്ട. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. പരിശോധന പോലും നടത്താതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കള്ളപ്പരാതിയിലാണ് പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

'എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഉപദേഷ്ടാവ് ആയിരുന്നു ഞാന്‍. ഫെഡറേഷന്റെ രക്ഷധികാരിയല്ല. തെറ്റിദ്ധാരണയാണോ മറ്റെന്തെങ്കിലും ആണോ എന്നറിയില്ല. മുനമ്പം കമ്മിഷന്റെ പ്രവര്‍ത്തനം മുടക്കാന്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നു. മുനമ്പം കമ്മീഷന്‍ ആയതുകൊണ്ടാണോ കേസ് വന്നതെന്ന് സംശയിക്കുകയാണ്. പൊലീസിന്റെ നടപടി തിടുക്കത്തിലുള്ളതായിരുന്നു.

തട്ടിപ്പ് കേസിലെ പ്രതി അനന്ദു കൃഷ്ണന്‍ പങ്കെടുത്ത യോഗങ്ങളില്‍ സ്വാഗതം പറഞ്ഞുവെന്ന് മാത്രമേയുള്ളു. അനന്തു കൃഷ്ണനുമായി ഒരു ബന്ധവുമില്ല. സായിഗ്രാം ഡയറക്ടര്‍ ആനന്ദകുമാറുമായി പരിചയമുണ്ട്. കോണ്‍ഫെഡറേഷനുമായുള്ള ബന്ധം 2024 ല്‍ അവസാനിപ്പിച്ചിരുന്നു. ഉപദേഷ്ടാവ് ആയിരുന്നു. പണം പിരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞാണ് ബന്ധം ഉപേക്ഷിച്ചത്. പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.  

സന്നദ്ധ സംഘടന നല്‍കിയ പരാതിയില്‍ മലപ്പുറം പെരിന്തല്‍മണ്ണ പൊലിസാണ് കേസെടുത്തത്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സയായ അങ്ങാടിപ്പുറം കെഎസ്എസ് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്.

അതേസമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിക്കുന്ന പൊളിറ്റിക്കല്‍ ഫണ്ടറായിരുന്നു അനന്തു കൃഷ്ണനെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ രേഖകളും അനന്തുവിന്റെ ഐപാഡിലും ഡയറിയിലുമുണ്ട്.

സ്‌കൂട്ടര്‍ വാഗ്ദാനം നല്‍കി അനന്തു പണം വാങ്ങിയത് 40000 പേരില്‍നിന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പതിനെണ്ണായിരം പേര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തതായി കണ്ടെത്തി. ഗൃഹോപകരണങ്ങള്‍ പകുതി വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞ 95000 പേരില്‍ നിന്നും പണം വാങ്ങി. ഇടുക്കി ജില്ലയില്‍ അനന്തു ബിനാമി പേരുകളിലും സ്ഥലം വാങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എവിടുന്ന് വരുന്നു എം.ഡി.എം.എ ? ഉറവിടം ഇന്നും അജ്ഞാതം

Kerala
  •  14 days ago
No Image

തൃശൂരിൽ നിർത്തിയിട്ട ലോറിക്കു മേൽ മറ്റൊരു ലോറി ഇടിച്ച് ക്ലീനർക്ക് ദാരുണാന്ത്യം; പാലക്കാട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് ഡൈവർ മരിച്ചു 

Kerala
  •  14 days ago
No Image

യുവതിയായി നടിച്ച് വിവാഹ വാഗ്ദാനം നൽകി 33 ലക്ഷം രൂപ തട്ടിയെടുത്ത മധ്യവയസ്കൻ പിടിയിൽ

Kerala
  •  14 days ago
No Image

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

International
  •  14 days ago
No Image

കവര് കാണണോ... വന്നോളൂ കൊച്ചിക്ക്- ഇടകൊച്ചി, ചെല്ലാനം, കുമ്പളങ്ങി, പെരുമ്പടപ്പ്  എന്നിവിടങ്ങളിൽ ബയോലൂമിനസെൻസ് പ്രതിഭാസം കാണാം 

Kerala
  •  14 days ago
No Image

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് ഏഴു വയസ്സുകാരന്‍ മരിച്ചു; അപകടം കളിക്കുന്നതിനിടെ

Kerala
  •  14 days ago
No Image

പാകിസ്ഥാനില്‍ തട്ടിയെടുത്ത ട്രയിനിലെ 80 പേരെ മോചിപ്പിച്ചു;  30 സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്നു, ഏറ്റുമുട്ടലില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടതായി സൂചന

International
  •  14 days ago
No Image

റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു

International
  •  14 days ago
No Image

തൃശൂരിൽ വിവാഹ വാഗ്ദാനം നൽകി പീഡനം; യുവതി പ്രസവിച്ചു, പ്രതി അറസ്റ്റിൽ

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-03-2025

PSC/UPSC
  •  14 days ago