HOME
DETAILS

സ്വത്ത് വീതംവെയ്ക്കുന്നതിനെച്ചൊല്ലി തർക്കം; പ്രമുഖ വ്യവസായിയെ കുത്തിക്കൊന്ന് മകളുടെ മകൻ

  
Ajay
February 09 2025 | 14:02 PM

Dispute over division of property Daughters son stabbed prominent businessman to death

ഹൈദരാബാദ്:വ്യവസായിയും ഹൈദരാബാദ് ആസ്ഥാനമായ വെൽജാൻ ഗ്രൂപ്പിന്റെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടറുമായ വി.സി ജനാർദൻ റാവു കുത്തേറ്റ് മരിച്ചു. സ്വന്തം വീടിനുള്ളിൽ വെച്ച് മകളുടെ മകനാണ് ജനാർദൻ റാവുവിനെ കൊലപ്പെടുത്തിയത്. സ്വത്ത് വീതിക്കുന്നതിനെച്ചൊല്ലി ഉണ്ടായ ത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ജനാർദൻ റാവുവിന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്നം പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രത്രിയായിരുന്നു സംഭവമുണ്ടായത്. പ്രതിയായ ആർ കീർത്തി തേജയെ (28) പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിൽ ഉപരിപഠനം പൂർത്തിയാക്കി അടുത്തിടെയാണ് കീർത്തി തേജ നാട്ടിലേക്ക് മടങ്ങിയിയെത്തിയത്. ഹൈദരാബാദ് നഗരത്തിൽ അമ്മയോടൊപ്പം താമസിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം രാത്രി സോമാജിഗുഡയിലുള്ള റാവുവിന്റെ വീട്ടിലെത്തി.

അമ്മ ചായ എടുക്കാൻ പോയ സമയത്ത് റാവുവും പേരക്കുട്ടിയും തമ്മിൽ സ്വത്തിനെച്ചൊല്ലി ത‍ർക്കമുണ്ടാവുകയും കത്തിയെടുത്ത് റാവുവിനെ കുത്തുകയുമായിരുന്നു. കുട്ടിക്കാലം മുതൽ മുത്തച്ഛൻ തനിക്ക് എതിരായിരുന്നുവെന്നും തനിക്ക് സ്വത്ത് തരാൻ വിസമ്മതിച്ചിരുന്നുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. കുത്തുന്നതിനിടെ തടയാൻ ശ്രമിച്ച തേജയുടെ അമ്മയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുടർചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

Kerala
  •  a day ago
No Image

ഡോ. ഹാരിസിന്റെ ആരോപണങ്ങൾ: വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക്, തുടർനടപടികൾ ഉടൻ

Kerala
  •  a day ago
No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago