HOME
DETAILS

വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടർന്ന്; ഫ്ലാറ്റിന് തീപിടിച്ച് വയോധികക്ക് ദാരുണാന്ത്യം

  
Ajay
February 09 2025 | 15:02 PM

The fire spread from the lamp to the curtains in the room Flat caught fire tragic end for elderly

പൂനെ: അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയിലുണ്ടായ തീപിടുത്തത്തിൽ 65 വയസുകാരിക്ക് ദാരുണാന്ത്യം. ഫ്ലാറ്റിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പൂനെയിലെ കോൻദ്വാ പ്രദേശത്തായിരുന്നു ദാരുണമായ അപകടമുണ്ടായത്. എൻഐബിഎം റോഡിലെ സൺശ്രീ ബിൽഡിങിന്റെ നാലാം നിലയിൽ തീ പടർന്നു പിടിക്കുകയായിരുന്നു.

വിവരം ലഭിച്ചത് അനുസരിച്ച് നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി. മൂന്ന് പേരാണ് സംഭവ സമയത്ത് അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ഒരാൾ ആദ്യം തന്നെ രക്ഷപ്പെട്ടു. 65കാരിയും മറ്റൊരാളും അകത്ത് കുടുങ്ങിപ്പോകുകയായിരുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി ഇവരെ രണ്ട് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 65കാരി മരിച്ചു. പരിക്കേറ്റ മറ്റൊരാളിന്റെ നില ഗുരുതരമല്ല.

ഫ്ലാറ്റിലെ മേശപ്പുറത്ത് വെച്ചിരുന്ന വിളക്കിൽ നിന്ന് മുറിയിലെ കർട്ടനിലേക്ക് തീ പടരുകയും ഇത് വലിയ തീപിടുത്തം മാായി മാറുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും ഇത് പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  25 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  29 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  2 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago