HOME
DETAILS

കാത്തിരുന്നോളൂ, അടുത്തത് പശ്ചിമ ബം​ഗാൾ; മമത ബാനർജിക്ക് താക്കീതുമായി ബിജെപി നേതാവ് സുവേന്ദു അധികാരി

  
Abishek
February 09 2025 | 19:02 PM

BJP Leader Suwendhu Adhikari Hits Out at Mamata Banerjee Says Next Stop is West Bengal

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. വിജയം കൈവരിച്ചതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് താക്കീതുമായി ബംഗാളിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ സുവേന്ദു അധികാരി. ഞങ്ങൾ ഡൽഹിയിൽ വിജയിച്ചിരിക്കുന്നുവെന്നും, ഇനി 2026-ൽ പശ്ചിമ ബംഗാൾ പിടിക്കുമെന്നുമാണ് സുവേന്ദുവിൻ്റെ പ്രഖ്യാപനം. കാത്തിരുന്നോളൂ, അടുത്തത് നിങ്ങളാണെന്നും മമതാ ബാനർജിക്കുള്ള താക്കീതായി അദ്ദേഹം പറഞ്ഞു.

മറ്റൊരു ബി.ജെ.പി നേതാവായ സുകാന്ത മജുംദാറും സമാന പ്രസ്താവന നടത്തിയിട്ടുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ആളുകളും ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. നിങ്ങൾ വോട്ട് ചെയ്‌തത്‌ ബി.ജെ.പിക്കാണോ അതോ മമതാ ബാനർജി പിന്തുണയ്ക്കുന്ന എ.എ.പിക്കാണോ എന്ന് അറിയില്ല. എന്നാലും ഡൽഹിയിലെ പശ്ചിമ ബംഗാൾ സ്വദേശികൾക്ക് ഈ വിജയത്തിൽ നന്ദി പറയുന്നുവെന്നും സുകാന്ത മജുംദാർ പറഞ്ഞു.

നീണ്ട 27 വർഷങ്ങൽക്ക് ശേഷമാണ് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ബി.ജെ.പിക്ക് അധികാരം ലഭിക്കുന്നത്. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 48 എണ്ണത്തിലും വിജയിച്ചാണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. 2020-ലെ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടി അധികാരത്തിലെത്തിയ നിലവിലെ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടിയെ 22 സീറ്റിലേക്ക് ചുരുക്കാനും ബി.ജെ.പിക്ക് സാധിച്ചിരുന്നു. അതേസമയം, കോൺഗ്രസിന് ഇത്തവണയും സീറ്റുകൾ ഒന്നും ലഭിച്ചില്ല.

ഡൽഹിയിലേത് പോലെ തന്നെ ബി.ജെ.പിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പശ്ചിമ ബംഗാൾ. 2026 ഏപ്രിലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ നേതാക്കൾ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മമതാ ബാനർജിയും അവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസുമാണ് ബി.ജെ.പിയുടെ പ്രധാന എതിരാളികൾ. 2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂൽ ബി.ജെ.പിയെ പ്രതിരോധിച്ചത് മമതയുടെ നേതൃത്വത്തിലാണ്.

BJP leader Suwendhu Adhikari has taken a jibe at West Bengal Chief Minister Mamata Banerjee, hinting that the BJP's next focus will be on the state, following its recent successes.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  a day ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  a day ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  a day ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  a day ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  a day ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  a day ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  a day ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago