HOME
DETAILS

വടകരയിൽ കാറിടിച്ച് ഒൻപത് വയസ്സുകാരിക്ക് ​ഗുരുതരമായി പരുക്കേറ്റ് കോമയിൽ ആയ സംഭവം: പ്രതി പിടിയിൽ

  
Web Desk
February 10 2025 | 03:02 AM

Accused Arrested in Kozhikode Hit-and-Run Case Involving 9-Year-Old Girl

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പുറമേരി സ്വദേശി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽവെച്ചാണ് പൊലിസിന്റെ പിടിയിലാകുന്നത്. 2024 ഫെബ്രുവരി 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അപകടത്തിന് പിന്നാലെ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പെൺകുട്ടിക്കൊപ്പം അപകടത്തിൽ പരുക്കേറ്റ മുത്തശ്ശി ബേബി മരിച്ചിരുന്നു.

ഒന്പത് വയസ്സുകാരി ദൃഷാനയും മുത്തശ്ശിയും റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ദൃഷാനയുടെ മുത്തശ്ശി മരിച്ചിരുന്നു. ബസ്സിറങ്ങി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അമിത വേഗതയിലെത്തിയ കാർ ദൃഷാനയേയും മുത്തശ്ശി ബേബിയേയും ഇടിച്ച് തെറിപ്പിച്ച് നിർത്താതെ കടന്ന് കളഞ്ഞു. ബേബി സംഭവസ്ഥലത്തുവച്ച് തന്ന മരിക്കുകയും ദൃഷാനയ്ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ദേശീയ പാതയിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വിഫ്റ്റ് കാറാണെന്ന് കണ്ടെത്തിയെങ്കിലും കാറിന്റെ നമ്പർ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

ഇക്കഴിഞ്ഞ ഡിസംബറിലാണ് അപകടമുണ്ടാക്കിയ കാർ പൊലിസ് കണ്ടെത്തിയത്. 2024 മാർച്ചിൽ മതിലിലിടിച്ചു എന്ന​ പേരിൽ സ്വിഫ്റ്റ് കാർ ഇൻഷുറൻസ് ക്ലെയിം ചെയ്തിരുന്നു. ഇതാണ് പൊലിസിനെ പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. മാർച്ച് 14 നായിരുന്നു പ്രതി വിദേശത്തേക്ക് കടന്നത്. 

 അപകടം നടക്കുമ്പോൾ ഷെജീലിൻറെ കുടുംബവും കാറിൽ ഉണ്ടായിരുന്നു. പിൻസീറ്റിൽ ആയിരുന്നു ഷെജിലിന്റെ കുട്ടികൾ ഇരുന്നിരുന്നത്. അവർ മുൻപിലേക്ക് ഇരിക്കണമെന്ന് വാശി പിടിച്ചെന്നും ആ സംഭാഷണത്തിലേക്ക് ശ്രദ്ധ പോയ സമയത്താണ് അപകടം ഉണ്ടായതെന്നുമാണ് അന്ന് പൊലിസ് വിശദീകരിച്ചത്. അപകടം നടന്ന് പത്ത് മാസത്തിന് ശേഷമാണ് കാർ കണ്ടെത്തുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യക്ക് പുറമെ വ്യാജതെളിവ് ഉണ്ടാക്കി ഇൻഷൂറൻസ് തുക തട്ടിയെന്ന കേസും ഷെജിലിനെതിരെയുണ്ട്.

വാഹനാപകടത്തെ തുടർന്ന് എട്ടു മാസമായി കോമയിൽ കഴിയുകയാണ് കണ്ണൂർ താഴെ ചൊവ്വ സ്വദേശികളായ സുധീറിൻറെയും സ്മിതയുടെയും മകൾ ദൃഷാന.

 

The accused in the Kozhikode Vadakara hit-and-run case, where a 9-year-old girl was seriously injured, has been arrested. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

Cricket
  •  2 days ago
No Image

' ഒരൊറ്റ ദിവസത്തില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 130 കുഞ്ഞുങ്ങളെ' കഴിഞ്ഞ ദിവസം  ലോകം സാക്ഷ്യം വഹിച്ചത് ഇന്നോളം കാണാത്ത കൊടുംക്രൂരതക്ക്- യൂനിസെഫ്

International
  •  2 days ago
No Image

അവൻ ക്രീസിലുണ്ടെങ്കിൽ കോഹ്‌ലിയുടെ സമ്മർദ്ദങ്ങളെല്ലാം ഇല്ലാതാവും: എബി ഡിവില്ലിയേഴ്സ്

Cricket
  •  2 days ago
No Image

'ഉമ്മ എന്നോട് ക്ഷമിക്കണം..ഇതും പറഞ്ഞ് അവൻ എന്റെ കഴുത്ത് ഞെരിച്ചു' ഒടുവിൽ അഫാനെതിരെ മാതാവിന്റെ മൊഴി

Kerala
  •  2 days ago
No Image

ആകാശം താണ്ടിയെത്തിയ മകളെ കാണാൻ കാത്തിരിപ്പുണ്ട് ഇങ്ങ് ​ഗുജറാത്തിലും ബന്ധുക്കൾ

National
  •  2 days ago
No Image

വേനൽ മഴ കനക്കും; അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

Kerala
  •  2 days ago
No Image

ഇന്നും കൂടി, ഒരു കുഞ്ഞു മോതിരം വാങ്ങാന്‍ വേണം ആയിരങ്ങള്‍; എന്നാല്‍ വില കുറഞ്ഞും കിട്ടും സ്വര്‍ണം

Business
  •  2 days ago
No Image

യുഎഇയിൽ ജോലി അന്വേഷിക്കുന്നവരാണോ? വിവധ തരം വർക്ക് പെർമിറ്റുകളെക്കുറിച്ചറിയാം

uae
  •  2 days ago
No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ ; മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  2 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  2 days ago