HOME
DETAILS

പഴയ ഫോമിലേക്ക് തിരിച്ചെത്താൻ കോഹ്‌ലി ആ മൂന്ന് താരങ്ങളോട് സംസാരിക്കണം: മുൻ ശ്രീലങ്കൻ താരം

  
February 10, 2025 | 7:51 AM

former srilanka player talks about virat kohli current performance

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന്‌ പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ നാല് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. 

എന്നാൽ മത്സരത്തിൽ വിരാട് കോഹ്‌ലി നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. എട്ട് പന്തിൽ അഞ്ചു റൺസ് മാത്രമാണ് കോഹ്‌ലിക്ക് നേടാൻ സാധിച്ചത്. ഇപ്പോൾ കോഹ്‌ലിക്ക് പഴയ ഫോമിലേക്ക് തിരിച്ചെത്താനായി ഒരു നിർദ്ദേശം നൽകിയിരിക്കുകയാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗവാസ്‌കർ, ദിലീപ് വെങ്ങസാർക്കർ, രാഹുൽ ദ്രാവിഡ് എന്നിവരുമായി കോഹ്‌ലി സംസാരിക്കണമെന്നാണ് അർജുന രണതുംഗ പറഞ്ഞത്. 

'സുനിൽ ഗവാസ്കർ, ദിലീപ് വെങ്‌സർക്കാർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവരോട് കോഹ്‌ലി സംസാരിക്കണം. അതാണ് അദ്ദേഹത്തിന് ചെയ്യാൻ കഴിയുക. അവർക്ക് തീർച്ചയായും കൊഹ്‍ലിയെ സഹായിക്കാൻ സാധിക്കും. ഇത്രയധികം റൺസ് നേടിയ കോഹ്‌ലിയെപ്പോലെയുള്ള ഒരു താരത്തിന്റെ വിരമിക്കൽ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്ന് ഞാൻ കരുതുന്നു. എന്തിനാണ് ഇപ്പോഴും അദ്ദേഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? ഇത് അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. എപ്പോൾ വിരമിക്കണമെന്ന് അദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹം എപ്പോൾ വേണമെങ്കിലും അത് തീരുമാനിക്കട്ടെ,' മുൻ ശ്രീലങ്കൻ താരം ദി ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മത്സരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 90 പന്തിൽ 119 റൺസാണ് രോഹിത് അടിച്ചെടുത്തത്. 12 ഫോറുകളും ഏഴ് സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ശുഭ്മൻ ഗിൽ അർദ്ധ സെഞ്ച്വറി നേടിയും വിജയത്തിൽ നിർണായകമായി. 50 പന്തിൽ 60 റൺസാണ് ഗിൽ നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഫെബ്രുവരി 12നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. അഹമ്മദാബാദിലാണ് മത്സരം നടക്കുക. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  2 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  2 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  2 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  2 days ago
No Image

എമിറേറ്റ്സ് പാലസ് വളപ്പിൽ 35 ആഡംബര മാളികകൾ നിർമ്മിക്കുന്നു; പൊതുജനങ്ങൾക്കും സ്വന്തമാക്കാൻ അവസരം

uae
  •  2 days ago
No Image

പ്രണയം നടിച്ച് 14-കാരിയെ പീഡിപ്പിച്ചു: കൊളത്തറ സ്വദേശിയായ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 days ago
No Image

ക്രിക്കറ്റ് കളിക്കിടെ വാക്കുതര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ കുത്തിക്കൊന്നു 

Kerala
  •  2 days ago