HOME
DETAILS

മിഹിറിന്റെ മരണം; ഗ്ലോബല്‍ സ്‌കൂളിനെതിരെ കൂടുതല്‍ രക്ഷിതാക്കള്‍ രംഗത്ത്, നടപടി സ്വീകരിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി

  
February 10 2025 | 08:02 AM

death-of-mihir-ahmed-global-public-school-not-producing-noc-assured-action-says-minister-

തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദിന്റെ ആത്മഹത്യ ചെയ്ത വിഷയം വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മിഹിറിന്റെ അനുഭവം മറ്റ് വിദ്യാര്‍ഥികള്‍ക്കും ഉണ്ടായതായും മന്ത്രി പറഞ്ഞു.  ഈ സ്‌കൂളിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഇതുവരെ എന്‍ഒസി സമര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

സി.ബി.എസ്ഇ സ്‌കൂള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍ഒസി ആവശ്യമാണ്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ നടത്തുന്നത് ബാലാവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇത്തരം സ്‌കൂളുകള്‍ക്കെതിരെ നടപടി ഉണ്ടാകും. ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

'ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ കുട്ടികള്‍ ക്രൂരമായ റാഗിങ് നേരിടേണ്ടിവന്നെന്ന് പറഞ്ഞ് നിരവധി മാതാപിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ വച്ച് ക്രൂരമായി പീഡനങ്ങള്‍ നേരിടേണ്ടി വന്നതായും അവനെ ആത്മഹത്യയുടെ വക്കിലെത്തിച്ചതായും പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചതിനാല്‍ ടിസി വാങ്ങി മറ്റ് സ്‌കൂളിലേക്ക് ചേര്‍ത്തതായും ഒരു പിതാവ് പറഞ്ഞു. 

ഈ വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിച്ച് വരുകയാണ്. ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹി-നൂര്‍; മുംബൈ ഇന്ത്യന്‍സിന്റെ നടുവൊടിച്ച് നൂര്‍ അഹമ്മദ്

Cricket
  •  2 days ago
No Image

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

International
  •  2 days ago
No Image

പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു 

Kerala
  •  2 days ago
No Image

സഊദിയില്‍ കനത്ത മഴ; ഏറ്റവും കൂടുതല്‍ മഴ പെയ്തത് തായിഫിലെ ഈ പ്രദേശത്ത്

Saudi-arabia
  •  2 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

Kerala
  •  2 days ago
No Image

രാജസ്ഥാന്റെ ഒരേയൊരു രാജാവ്; തോൽവിയിലും സഞ്ജു അടിച്ചെടുത്തത് ചരിത്ര റെക്കോർഡ് 

Cricket
  •  2 days ago
No Image

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഒമാനില്‍ ഈദുല്‍ ഫിത്വര്‍ അവധി പ്രഖ്യാപിച്ചു

oman
  •  2 days ago
No Image

ലൈസന്‍സ് നിയമം പരിഷ്‌കരിച്ച് കുവൈത്ത്; പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് കാലാവധി അഞ്ചു വര്‍ഷമായി കുറച്ചതടക്കം നിര്‍ണായക മാറ്റങ്ങള്‍

Kuwait
  •  2 days ago
No Image

സീനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികൾ; 13 പേർക്ക് സസ്പെൻഷൻ

National
  •  2 days ago