HOME
DETAILS

ആന എഴുന്നള്ളത്ത്; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം 

  
February 10, 2025 | 2:04 PM

 Poora Premi Sangham Moves Supreme Court Against High Court Order on Elephant March

ഡൽഹി: ആന എഴുന്നള്ളത്ത് നിയന്ത്രിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പൂരപ്രേമി സംഘം.  ഉത്തരവിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍‌കിയ ഹരജിയില്‍ കക്ഷിചേരാന്‍ പൂരപ്രേമി സംഘം അപേക്ഷ നല്‍കി. ഉത്തരവിന് കാരണമായ ഹരജി സുപ്രീം കോടതി ആഭ്യന്തര സമിതി പരിശോധിക്കുക, പ്രത്യേക ബെഞ്ചിന്‍റെ പ്രായോഗികമല്ലാത്ത നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും പുനഃപരിശോധിക്കുക, ഉല്‍സവങ്ങള്‍ക്കും എഴുന്നള്ളത്തിനും ഭരണഘടനാപരമായ സംരക്ഷണം നല്‍കുക, ക്ഷേത്രോത്സവങ്ങള്‍‌ക്ക് വിദേശ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം അന്വേഷിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് പൂരപ്രേമി സംഘം ഉന്നയിക്കുന്നത്. 

ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദേവസ്വങ്ങളുടെ നീക്കം. ഹൈക്കോടതിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് പൂരം നടത്തുന്നത് പ്രായോ​ഗികമല്ലെന്ന് ഹരജിയിൽ ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, എഴുന്നള്ളത്തിന് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രിം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നുമായിരുന്നു കോടതി ഉത്തരവ്.

Poora Premi Sangham has approached the Supreme Court challenging a High Court order regarding the elephant march, seeking a reversal of the decision.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക കിരീടം ചൂടിയ ഇന്ത്യൻ പെൺപടക്ക് കോടികളുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  2 days ago
No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  2 days ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  2 days ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  2 days ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  2 days ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  2 days ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  2 days ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 days ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  2 days ago