HOME
DETAILS

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

  
February 10, 2025 | 5:38 PM

child who was being treated for rabies passed away in alappuzha

ആലപ്പുഴ ചാരുംമൂട്ടില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചാരുംമൂട് സ്വദേശി  ശ്രാവന്ത് ആണ് മരിച്ചത്. 

രണ്ടു മാസം മുന്‍പ് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് സൈക്കിളില്‍ വരുമ്പോളാണ് കുട്ടിയെ നായ ആക്രമിച്ചത്. ഭയം കാരണം കുട്ടി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചില്ല. പരിക്ക് ശ്രദ്ധയില്‍ പെടാത്തതിന് തുടര്‍ന്ന് വാക്‌സിന്‍ എടുത്തിരുന്നില്ല.

രണ്ടാഴ്ച മുന്‍പ് കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. കടുത്ത പനി ബാധിച്ച കുട്ടിയെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 

രക്ഷിതാക്കളെ ഭയന്ന് കുട്ടികള്‍ ഇത്തരം സംഭവങ്ങള്‍ മറച്ച് വെയ്ക്കുന്നതിനാല്‍ ഉടന്‍ തന്നെ അവര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. 
കുട്ടിയുമായി അടുത്ത് ഇടപഴകിയവര്‍ക്കും മറ്റുമായി ഇതിനോടകം 120 പേര്‍ക്ക് പ്രതിരോധ കുത്തുവയ്പ്പ് എടുത്തതായും അവര്‍ അറിയിച്ചു.

child who was being treated for rabies passed away in alappuzha



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൗദ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  8 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  8 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  8 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  8 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  8 days ago
No Image

അബൂദബി ഗ്രാൻഡ് പ്രീ: ലൂയിസ് ഹാമിൽട്ടന് അപകടം

auto-mobile
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; എഴ് ജില്ലകളിലെ പരസ്യ പ്രചരണത്തിന് നാളെ തിരശീല വീഴും

Kerala
  •  8 days ago
No Image

2025-ൽ യുഎഇയെ ഞെട്ടിച്ച 10 വാർത്തകൾ; ഒരു വർഷം, നിരവധി കണ്ണീർപൂക്കൾ

uae
  •  8 days ago
No Image

'യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണം'; ഇന്‍ഡിഗോയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കി കേന്ദ്രം

Kerala
  •  8 days ago
No Image

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമിച്ചു; വനം വകുപ്പ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  8 days ago