നഗ്നരാക്കി ദേഹത്ത് കോമ്പസ് കൊണ്ട് വരച്ചു, മുറിവിൽ ലോഷൻ പുരട്ടി, ഡംബൽ കൊണ്ട് സ്വകാര്യ ഭാഗത്ത് മർദ്ദിച്ചു; കോട്ടയം ഗവ. നഴ്സിങ് കോളജ് റാഗിങ്ങിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ
കോട്ടയം: കോട്ടയം ഗവ.നഴ്സിങ് കോളജിൽ അതിക്രൂര റാഗിങ്. ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിൽ അഞ്ച് സീനിയർ വിദ്യാർഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. നഴ്‌സിങ് കോളജ് വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ(20), വയനാട് നടവയൽ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടിൽ റിജിൽ ജിത്ത്(20), വണ്ടൂർ കരുമാരപ്പറ്റ രാഹുൽരാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.
ഒന്നാം വർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ മൂന്ന് മാസത്തോളം ക്രൂര റാഗിങ്ങിനിരയാക്കിയെന്ന പരാതിയിലാണ് ഗാന്ധിനഗർ പൊലിസ് കേസെടുത്തിരിക്കുന്നത്.
നഗ്നരാക്കി നിർത്തിയെന്നും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങളിൽ ക്രൂരത കാട്ടിയെന്നും പരാതിയിലുണ്ട്.
കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ വരഞ്ഞിടുകയും ആ മുറിവിൽ ലോഷൻ പുരട്ടുകയും തലയിലും വായിലുമടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. കൂടാതെ മദ്യപിക്കാനായി ഇവരിൽ നിന്ന് പണം പിരിക്കുമായിരുന്നെന്നും പരാതിയിൽ പറയുന്നു.
പരാതി പുറത്തുപറയാതിരിക്കാൻ ഒന്നാം വർഷ വിദ്യാർഥികൾക്ക് നിർബന്ധിച്ച് മദ്യം നൽകി വിഡിയോ എടുത്ത് പുറത്തുവിടുമെന്ന് ഭീഷണിപെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. കൂടുതൽ പേർക്ക് ക്രൂരകൃത്യങ്ങൾ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലിസ്.
ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലിസ് കേസെടുത്തത്.
കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയെന്നാണ് പരാതിയിൽ പറയുന്നത്. തങ്ങളെ നഗ്നരാക്കി നിർത്തിച്ചെന്നും
വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.
കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ കോറിവരഞ്ഞ് മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിക്കുമായിരുന്നു. സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായ വിദ്യാർഥികളെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."