പരപ്പനങ്ങാടിയില്‍ ഒന്നരകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
പരപ്പനങ്ങാടി: ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടിയില്‍ പൊലിസ് പിടിയിലായി. ആനങ്ങാടി സ്വദേശി സമീറി(31)നെയാണു പരപ്പനങ്ങാടി എസ് ഐ കെ.ജെ ജിനേഷും സംഘവും പല്ലവി തിയേറ്ററിനു സമീപത്തുവെച്ച് അറസ്റ്റ് ചെയ്തത്.
കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാളില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു . ആന്ധ്രപ്രദേശ്, ഒറീസ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കിലോക്കണക്കിനു കഞ്ചാവ് സംഭരിച്ചു തീരദേശ മേഖലയിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇരട്ടി വിലക്കു വില്‍ക്കുകയാണു പതിവ് . 10 വര്‍ഷത്തോളമായി കച്ചവടം നടത്തുന്ന ഇയാള്‍ വില്‍പ്പന സൗകര്യാര്‍ത്ഥം താമസം ആനങ്ങാടിയില്‍ നിന്നും താനൂര്‍ ഓലപ്പീടികയിലെക്ക് മാറുകയായിരുന്നു.
ഹൈസ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു തുടക്കത്തില്‍ സൗജന്യമായി നല്‍കി കഞ്ചാവിന്റെ ഉപയോഗം ശീലമാക്കിച്ചു പിന്നീട് പണം വാങ്ങിയാണു വില്പന നടത്തുന്നത്. താനൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇവരില്‍ കൂടുതല്‍ പേരും മയക്കുമരുന്നിന് അടിമകളാണെന്നു ബോധ്യമായതു പ്രകാരം താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അലവിയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.
ഈ സംഘമാണു കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഇതടക്കം മൂന്നു കിലോയോളം കഞ്ചാവു താനൂര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ പരിതിയില്‍ നിന്നും പിടികൂടിയത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ എസ് ഐ കെ.ജെ.ജിനേഷ്, എ.എസ്.ഐമാരായ സുബ്രഹ്മണ്യന്‍, സുരേന്ദ്രന്‍, സിപിഒമാരായ ഗോഡ് വിന്‍, അബ്ദുല്‍റസാഖ്, വനിത സിവില്‍ പൊലിസ് ഓഫിസര്‍ സിന്ധു എന്നിവരാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."