
കുസാറ്റില്‍ പഠിക്കാം; സിഎടി 2025 എക്‌സാം വരുന്നു; നിങ്ങള്‍ അറിയേണ്ടതെല്ലാം

ദേശീയതലത്തില്‍ത്തന്നെ ശ്രദ്ധേയമായ പഠന-ഗവേഷണ സ്ഥാപനമാണ് കൊച്ചിന്‍ യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി (കുസാറ്റ് - CUSAT). വ്യത്യസ്തമായ പ്രോഗ്രാമുകള്‍ പഠിക്കാനുള്ള അവസരവും മികച്ച കാംപസ് പ്ലെയ്സ്മെന്റും വാഗ്ദാനം ചെയ്യുന്ന കുസാറ്റിലെ വിവിധ പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതു പ്രവേശന പരീക്ഷ- CAT 2025- വഴി തയാറാക്കുന്ന റാങ്ക് ലിസ്റ്റ് അനുസരിച്ചാണ് മിക്ക പ്രോഗ്രാമുകള്‍ക്കും പ്രവേശനം. തൃക്കാക്കര മെയിന്‍ കാംപസ്, കുട്ടനാട് കാംപസ് (പുളിങ്കുന്ന്), ലേക് സൈഡ് കാംപസ് എന്നിവിടങ്ങളിലായാണ് പ്രോഗ്രാമുകള്‍. കൂടാതെ സര്‍വകശാല അംഗീകരിച്ച കേന്ദ്രങ്ങളില്‍ പി.എച്ച്ഡിക്കും അവസരമുണ്ട്.
ബിരുദ തല /ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ ബി.ടെക് (നാല് വര്‍ഷം)
സിവില്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്,
മറൈന്‍ എന്‍ജിനീയറിങ്, പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, സേഫ്റ്റി ആന്‍ഡ് ഫയര്‍ എന്‍ജിനീയറിങ് എന്നീ ബ്രാഞ്ചുകളുണ്ട്. പ്ലസ് ടു വിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചിരിക്കണം. മാര്‍ക്ക് വ്യവസ്ഥയുണ്ട്. ഇത്തവണ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് മറൈന്‍ എന്‍ജിനീയറിങും നേവല്‍ ആര്‍ക്കിടെക്ചറും ഒഴികെയുള്ള
ബി.ടെക് പ്രോഗ്രാമുകള്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടാം.
ഇന്റഗ്രേറ്റഡ് എം.എസ്.സി (അഞ്ച് വര്‍ഷം)
ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & ഡേറ്റ സയന്‍സ്), ഫോട്ടോണിക്സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി (ഈ വര്‍ഷം മുതല്‍ )എന്നീ പ്രോഗ്രാമുകള്‍. പ്ലസ് ടുവിന് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങള്‍ പഠിച്ചിരിക്കണം. എന്നാല്‍ ബയോളജിക്കല്‍ സയന്‍സില്‍ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രിയോടൊപ്പം ബയോളജിയും പഠിക്കണം. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രിയോടൊപ്പം മാത്തമാറ്റിക്സ് /ബയോളജി പഠിച്ചാല്‍ മതി. പ്രോഗ്രാമുകള്‍ക്കിടയില്‍ മൂന്നാം വര്‍ഷവും നാലാം വര്‍ഷവും എക്സിറ്റ് ഓപ്ഷനുകളുണ്ട്. മൂന്നു വര്‍ഷം (ആറ് സെമസ്റ്ററുകള്‍) വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.എസ്.സി ബിരുദവും നാല് വര്‍ഷം (എട്ട് സെമസ്റ്ററുകള്‍) പൂര്‍ത്തിയിക്കുന്നവര്‍ക്ക് ബി.എസ്.സി (ഓണേഴ്സ്) / ബി.എസ്.സി (ഓണേഴ്സ് വിത്ത് റിസര്‍ച് ) ബിരുദവും നേടാം.
ഇന്റഗ്രേറ്റഡ് എം.സി.എ (അഞ്ചുവര്‍ഷം)
മാത്തമാറ്റിക്സ്/ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മാറ്റിക്സ് പ്രാക്ടീസ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു വിഷയമായി പഠിച്ച് പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കാണ് യോഗ്യത. എക്സിറ്റ് ഓപ്ഷനുണ്ട്. മൂന്നു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ബി.സി.എയും നാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ബി.സി.എ ഓണേഴ്സ് /ബി.സി.എ ഓണേഴ്സ് വിത്ത് റിസര്‍ച് ഡിഗ്രിയും ലഭിക്കും.
നിയമ പഠനം
അഞ്ചു വര്‍ഷ ബി.ബി.എ /ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ്), ബി.എസ്.സി എല്‍.എല്‍.ബി (ഓണേഴ്സ്) കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമുകള്‍. ബി.ബി.എ/ബി.കോം എല്‍.എല്‍.ബി (ഓണേഴ്സ് ) പ്രവേശനത്തിന് പ്ലസ് ടു ഏതു സ്ട്രീമുകാര്‍ക്കും അപേക്ഷിക്കാം. ബി.എസ്.സി എല്‍.എല്‍.ബി (ഓണേഴ്സ് ) കംപ്യൂട്ടര്‍ സയന്‍സ് പ്രവേശനത്തിന് പ്ലസ് ടുവില്‍ മാത്തമാറ്റിക്സ്/കംപ്യൂട്ടര്‍ സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
വൊക്കേഷണല്‍ പ്രോഗ്രാം (മൂന്ന് വര്‍ഷം)
ബി.വോക് - ബിസിനസ് പ്രോസസ് ആന്‍ഡ് ഡേറ്റ അനലിറ്റിക്സ് പ്രവേശനത്തിന് മാത്തമാറ്റിക്സ് / സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു വിജയിച്ചിരിക്കണം.
ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാം
സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെക്കാനിക്കല്‍, സേഫ്റ്റി ആന്‍ഡ് ഫയര്‍, പോളിമര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്നീ ബ്രാഞ്ചുകള്‍. മൂന്ന് വര്‍ഷ ഡിപ്ലോമക്കാര്‍ക്കാണ് പ്രവേശനം.
മറ്റു പ്രോഗ്രാമുകള്‍
(യോഗ്യത അടക്കമുള്ള വിശദാംശങ്ങള്‍ പ്രോസ്പക്റ്റസില്‍)
എം.എസ്.സി (രണ്ടുവര്‍ഷം )
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്,കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ സയന്‍സ്), ഫോറന്‍സിക് സയന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഹൈഡ്രോ കെമിസ്ട്രി, ഓഷ്യനോഗ്രഫി, മറൈന്‍ ജിയോളജി, മറൈന്‍ ജിയോ ഫിസിക്സ്, മെറ്റിയോറളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ബയോടെക്നോളജി, മൈക്രോബയോളജി, മറൈന്‍ ജീനോമിക്സ്, മറൈന്‍ ബയോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, എക്കണോ മെട്രിക്സ് & ഫിനാന്‍ഷ്യല്‍ ടെക്നോളജി, ബയോ എത്തിക്സ്.
മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ് - സീഫുഡ് സേഫ്റ്റി & ട്രേഡ്
എം.വോക് - സോഫ്‌റ്റ്വെയര്‍ അപ്ലിക്കേഷന്‍ ഡെവലപ്മെന്റ്, ബാങ്കിങ് ആന്‍ഡ ഫിനാന്‍സ്.
എം.സി.എ (റെഗുലര്‍/കോസ്റ്റ് ഷെയറിങ്)
എം.എ അപ്ലൈഡ് ഇക്കണോമിക്സ്/ഹിന്ദി ലാന്‍ഗ്വേജ് & ലിറ്ററേച്ചര്‍
എം.ബി.എ (ഫുള്‍ടൈം - 2 വര്‍ഷം / ഈവനിങ് - റെഗുലര്‍ - 3 വര്‍ഷം /എക്സിക്യൂട്ടീവ് - 2 വര്‍ഷം)
എല്‍.എല്‍.ബി (മൂന്നു വര്‍ഷം)
എല്‍.എല്‍.എം/ എല്‍.എല്‍.എം (ഐ.പി.ആര്‍) - രണ്ടു വര്‍ഷം
ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പ്രോഗ്രാം (അഞ്ച് വര്‍ഷം) - എല്‍.എല്‍.എം (ഐ.പി.ആര്‍) പിഎച്ച്.ഡി, എല്‍.എല്‍.എം (ഐ.പി) പിഎച്ച്.ഡി.
എം.ടെക് (റെഗുലര്‍ -16 ശാഖകള്‍/പാര്‍ട്ടൈം - 3 ശാഖകള്‍ / എക്സിക്യൂട്ടീവ് - 2 ശാഖകള്‍)
ഇന്റര്‍നാഷനല്‍ കൊളാബറേഷന്‍ പ്രോഗ്രാമുകള്‍
ഡ്യുവല്‍ മാസ്റ്റേഴ്സ് ഇന്‍ സയന്‍സ് (എം.എസ് ) ഇന്‍ ന്യൂ ജനറേഷന്‍ ഓഫ് ഇലക്ട്രോണിക് കമ്പോണന്റ് ബേസ്, ഇന്റര്‍നാഷനല്‍ ഡ്യുവല്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (ഐ.ഡി.എം.പി.എം )
പിഎച്ച്.ഡി പ്രോഗ്രാം- ഫുള്‍ടൈം /പാര്‍ടൈം.
പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം - ഫ്രഞ്ച് /ജര്‍മന്‍, കമ്മ്യൂണിക്കേറ്റീവ് ഹിന്ദി (പാര്‍ട് ടൈം - ഒരു വര്‍ഷം), ബേസിക്സ് ഓഫ് ലിറ്റിഗേഷന്‍ & ആര്‍ട്ട് ഓഫ് അഡ്വക്കസി ഇന്‍ ഇന്ത്യ ( 3 മാസം ).
പി.ജി ഡിപ്ലോമ - ട്രാന്‍സ്ലേഷന്‍, ജേണലിസം & കംപ്യൂട്ടിങ് / കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് / അക്കാദമിക് റൈറ്റിങ്/ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് (ഒരു വര്‍ഷം)
ഷോര്‍ട്ട് ടേം ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് /ഫ്രഞ്ച് /ജര്‍മന്‍/ ജപ്പാനീസ്/അറബിക് ( പാര്‍ട്ട് ടൈം - ഈവനിങ്)
അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ മെഡിക്കല്‍ ലോ, ക്ലിനിക്കല്‍ റിസര്‍ച് & ബയോ എത്തിക്സ് ( ആറു മാസം)
പ്രവേശനവഴികള്‍
സര്‍വകലാശാല നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റുകള്‍ (കാറ്റ് - CAT) വഴിയാണ് മിക്ക പ്രോഗ്രാമുകള്‍ക്കും പ്രവേശനം. പ്രോഗ്രാമുകളെ 21 ടെസ്റ്റ് കോഡുകളായി വിഭജിച്ചിട്ടുണ്ട്. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമുകള്‍ക്കനുസരിച്ച് ടെസ്റ്റ് കോഡുകള്‍ തിരഞ്ഞെടുത്ത് അപേക്ഷിക്കണം.
പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറല്‍, ഗേറ്റ് സ്‌കോര്‍ ഇല്ലാത്തവരുടെ എം.ടെക്, ചില ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ തുടങ്ങിയവയ്ക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് (DAT) വഴിയാണ് പ്രവേശനം. ലാറ്ററല്‍ എന്‍ട്രി വഴിയുള്ള ബി.ടെക് പ്രവേശനത്തിന് ലാറ്ററല്‍ എന്‍ട്രി ടെസ്റ്റ് (LET) എഴുതണം. എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഗേറ്റ് സ്‌കോറും എം.ബി.എ പ്രോഗ്രാമുകള്‍ക്ക് ഐ.എം.എം കാറ്റ് (2024 നവംബര്‍)/ സീമാറ്റ് (2024 നവംബറിന് ശേഷം) /കെ-മാറ്റ് (2024 നവംബറിന് ശേഷം) സ്‌കോറുമാണ് പരിഗണിക്കുക. മറൈന്‍ ബയോടെക്നോളജി എം.ടെക് പ്രോഗ്രാമിന് ബയോടെക്നോളജി ഡിപ്പാര്‍ട്ട്മെന്റ് നടത്തുന്ന GAT B പരീക്ഷയിലെ റാങ്കാണ് പരിഗണിക്കുന്നത്. ബി.ടെക് മറൈന്‍ എന്‍ജിനീയറിങ് പ്രവേശനം ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (IMU CET 2025) റാങ്ക് പരിഗണിച്ചാണ്. കുസാറ്റ് ടെസ്റ്റിനും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
ഈ വര്‍ഷം മുതല്‍ എല്ലാ പി.ജി പ്രോഗ്രാമുകളിലും പത്ത് ശതമാനം സൂപ്പര്‍ ന്യൂമറി സീറ്റുകളില്‍ സി.യു.ഇ.ടി. പി.ജി റാങ്കടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. കാറ്റ് രജിസ്ട്രേഷനും ചെയ്തിരിക്കണം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് സി.യു.ഇ.ടി പി.ജി വഴിയും കാറ്റ് വഴിയും പ്രവേശനത്തിന് ശ്രമിക്കാം.
പരീക്ഷ മെയില്‍
മെയ് 10,11,12 തീയതികളിലാണ് പരീക്ഷ. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. മറൈന്‍ എന്‍ജിനീയറിങ് ഒഴികെയുള്ള ബി.ടെക് പ്രോഗ്രാമുകള്‍ക്കും ഫോട്ടോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റ സയന്‍സ്), മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലെ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമുകള്‍ക്കും പൊതുവായ കാറ്റ് (ടെസ്റ്റ് കോഡ് 101) ആണ് എഴുതേണ്ടത്. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ യഥാക്രമം 90,75,60 വീതം ഒബ്ജെക്റ്റീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് മൂന്ന് മാര്‍ക്ക്. തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടപ്പെടും. ബയോളജിക്കല്‍ സയന്‍സസ് ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാമിനു മാത്രം അപേക്ഷിക്കുന്നവര്‍ ടെസ്റ്റ് കോഡ് 104 ആണ് എഴുതേണ്ടത്. മൂന്ന് മണിക്കുര്‍ പരീക്ഷയില്‍ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയില്‍നിന്ന് യഥാക്രമം 90,75,60 വീതം ചോദ്യങ്ങളുണ്ടാകും. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം പ്രവേശനത്തിന് ടെസ്റ്റ് കോഡ് 101 അല്ലെങ്കില്‍ 104 എഴുതിയാല്‍ മതി.
അപേക്ഷ മാര്‍ച്ച് 10 വരെ
admissions.cusat.ac.in വഴി മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. രണ്ട് ടെസ്റ്റ് കോഡുകള്‍ വരെ അപേക്ഷിക്കാന്‍ 1500 രൂപയാണ് ഫീസ്. കേരളത്തിലെ പട്ടിക വിഭാഗക്കാര്‍ക്ക് 700 രൂപ മതി. പിന്നീടുള്ള ഓരോ ടെസ്റ്റ് കോഡിനും യഥാക്രമം 500 രൂപ, 250 രൂപ വീതം അധികം അടക്കണം. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കള്‍, എന്‍.ആര്‍.ഐ സീറ്റിന് അപേക്ഷിക്കുന്നവര്‍
എന്നിവര്‍ കൂടുതല്‍ ഫീസടയ്ക്കണം. കേരളത്തില്‍ എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കൂടാതെ കോയമ്പത്തൂര്‍, ചെന്നൈ, ബെംഗളൂരു, ന്യൂഡല്‍ഹി, മുംബൈ അടക്കം വിവിധ കേന്ദ്രങ്ങളുമുണ്ട്. പോസ്റ്റ് ഡോക്ടറല്‍, പിഎച്ച്.ഡി,ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് അപേക്ഷകള്‍ മെയ് 31നകം അതത് ഡിപ്പാര്‍ട്ട്മെന്റില്‍/സ്‌കൂളില്‍/സെന്ററില്‍ നേരിട്ടു നല്‍കിയാല്‍ മതി. വിശദവിവരങ്ങള്‍ admissions.cusat.ac.in ലെ പ്രോസ്പെക്റ്റസില്‍ ലഭ്യമാണ്. ഫോണ്‍ : 8848912606. ഇമെയില്‍ : [email protected].
study in cusat various opportunities ahead all you want to know
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നീതി തെറ്റി, സുപ്രീം കോടതി ഇടപെടുക! അലഹബാദ് ഹൈക്കോടതിയുടെ ഞെട്ടിക്കുന്ന വിധിക്കെതിരെ കേന്ദ്രമന്ത്രി
National
• 2 days ago
പെരിന്തൽമണ്ണയിൽ വിദ്യാർത്ഥി സംഘർഷം അക്രമാസക്തം; മൂന്ന് പേർക്ക് കുത്തേറ്റു
Kerala
• 2 days ago
വിവാദ ഇസ്ലാമോഫോബിക് മാധ്യമപ്രവര്‍ത്തകന്‍ സുധീര്‍ ചൗധരി ഇനി ദൂരദര്‍ശന്‍ അവതാരകന്‍; കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്നത് കോടികളുടെ പാക്കേജ്
National
• 2 days ago
ദുബൈ-ലണ്ടൻ ഫ്ലൈറ്റുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago
ആശാവര്‍ക്കര്‍മാരുടെ സമരം നീണ്ടു പോവാന്‍ കാരണം സമരക്കാരുടെ പിടിവാശിയെന്ന് മന്ത്രി എം ബി രാജേഷ്
Kerala
• 2 days ago
ആസിഡ് ആക്രമണത്തിൽ പരുക്കേറ്റവർക്ക് ചികിത്സയും നഷ്ടപരിഹാരവും ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് നിർദേശവുമായി സുപ്രീം കോടതി
National
• 2 days ago
മുഴുപ്പിലങ്ങാട് സൂരജ് വധക്കേസ്: ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍
Kerala
• 2 days ago
170 ഓളം സേവനങ്ങൾക്ക് തവണകളായി പണമടക്കാം; ടാബിയുടെ ഉപയോഗം വ്യാപിപ്പിച്ച് ആർടിഎ
uae
• 2 days ago
ദിനംപ്രതി വർധിച്ച് അൾട്രാവയലറ്റ് വികിരണ തോത്; കൊല്ലത്ത് റെഡ് അലർട് തുടരും, ആറിടത്ത് ഓറഞ്ച് അലർട്
Kerala
• 2 days ago
സഊദി അറേബ്യയിൽ വെള്ളപ്പൊക്കം; ഒരാൾ മരിച്ചു, മൂന്ന് പേരെ രക്ഷപ്പെടുത്തി
Saudi-arabia
• 2 days ago
സംസ്ഥാനത്ത് വേനല്‍മഴ ഇന്നും തുടരും; നാളെ മുതല്‍ ശക്തമാവും
Weather
• 2 days ago
ഉറക്കത്തില്‍ ഹൃദയാഘാതം; ദമ്മാമില്‍ മലപ്പുറം സ്വദേശി മരിച്ചു
latest
• 2 days ago
താടിവടിച്ചില്ലെന്നും ഷര്‍ട്ടിന്റെ ബട്ടനിട്ടില്ലെന്നും പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
Kerala
• 2 days ago
ബൗദ്ധിക സ്വത്തവകാശ ലംഘനം; 7,900 വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്ത് സഊദി അറേബ്യ
Saudi-arabia
• 2 days ago
കെ റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ തടസമില്ല; റവന്യൂ മന്ത്രി കെ രാജൻ
Kerala
• 2 days ago
കൊന്ന് കൊതി തീരാതെ ഇസ്റാഈല്‍; ആകാശത്തും ഭൂമിയിലും ബോംബ് വര്‍ഷം, മൂന്നു ദിവസത്തിനുള്ളില്‍ ഇല്ലാതാക്കിയത് 600 ഓളം മനുഷ്യരെ
International
• 2 days ago
ആളില്ലാ നേരത്ത് വയോധികയുടെ വീട് ജപ്തി ചെയത് കേരളാ ബാങ്ക്; സഹായവുമായി പ്രവാസി
Kerala
• 2 days ago
യുഎഇയില്‍ ഇന്ന് മുതല്‍ കാലാവസ്ഥയില്‍ മാറ്റം, താപനില ഉയരും, ഞായറാഴ്ച മഴ | UAE Weather Updates
uae
• 2 days ago
യുഎഇയില്‍ 25 ഉം സഊദിയില്‍ 11 ഉം ഇന്ത്യക്കാര്‍ വധശിക്ഷ കാത്തുകഴിയുന്നു; തൂക്കുകയര്‍ പ്രതീക്ഷിച്ച് നിമിഷപ്രിയ അടക്കം അമ്പതോളം പേര്; രാജ്യം തിരിച്ചുള്ള കണക്ക് അറിയാം
latest
• 2 days ago
26 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാലു കിലോഗ്രാം വീതം അരി നല്‍കും
Kerala
• 2 days ago
കണ്ണൂരിലെ മധ്യവയസ്ക്കന്റെ കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകം ആസൂത്രിതമെന്ന് പൊലിസ്
Kerala
• 2 days ago