HOME
DETAILS

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

  
February 13 2025 | 07:02 AM

shreyas iyyer break virat kohli great record in odi

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരവും വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര 3-0ത്തിന് സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 142 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 356 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. 

മത്സരത്തിൽ ഇന്ത്യക്കായി തകർപ്പൻ പ്രകടനമാണ് ശ്രേയസ് അയ്യർ നടത്തിയിരുന്നത്. 64 പന്തിൽ നിന്ന് 78 റൺസ് നേടിയാണ് അയ്യർ തിളങ്ങിയത്. എട്ട് ഫോറുകളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഏകദിന ക്രിക്കറ്റിലെ അയ്യറിന്റെ 25 50+ സ്കോറായിരുന്നു ഇത്. ഇതിനോടകം തന്നെ 20 അർദ്ധ സെഞ്ച്വറികളും അഞ്ചു സെഞ്ച്വറികളും അയ്യർ വൈറ്റ് ബോൾ ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. 

ഇതോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 25 50+ സ്കോറുകൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അയ്യർ സ്വന്തമാക്കി. വെറും 60 ഇന്നിങ്സുകളിൽ നിന്നുമാണ് ശ്രേയസ് ഈ നേട്ടം സ്വന്തമാക്കിയത്. 68 ഇന്നിങ്സുകളിൽ നിന്നുമായി ഈ നേട്ടം സ്വന്തമാക്കിയ നവ്‌ജ്യോത് സിംഗ് സിദ്ധു, വിരാട് കോഹ്‌ലി എന്നിവരെ മറികടന്നാണ് അയ്യർ ഈ നേട്ടം സ്വന്തമാക്കിയത്. 69 ഇന്നിങ്‌സുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ കെഎൽ രാഹുൽ 72 ഇന്നിങ്‌സുകളിൽ നിന്നും ഈ നേട്ടത്തിലെത്തിയ ശിഖർ ധവാൻ എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. 

കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അയ്യർ പരമ്പരയിൽ ഉടനീളം തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് ഫിഫ്‌റ്റികളാണ് അയ്യർ ഇംഗ്ലണ്ടിനെതിരെ നേടിയത്. താരത്തിന്റെ ഈ മിന്നും പ്രകടനം വരാനിരിക്കുന്നൻ ചാമ്പ്യൻസ് ട്രോഫിയിലും അവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2023 ഐസിസി ഏകദിന ലോകകപ്പിലും തകർപ്പൻ പ്രകടനം ആയിരുന്നു ശ്രേയസ് അയ്യർ നടത്തിയിരുന്നത്. ഇന്ത്യയെ ആ ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കുന്നതിൽ അയ്യർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു ടൂർണമെന്റിൽ 530 റൺസ് ആയിരുന്നു താരം അടിച്ചെടുത്തത്. ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്ക് ശ്രേയസിനെ പഞ്ചാബ് കിങ്‌സ് ആണ് അയ്യരെ സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന്റെ തലേന്ന് വരെ അനുമതി; ഹൈക്കോടതി വിധി

Kerala
  •  3 days ago
No Image

ട്രംപിന്റെ താരിഫുകൾ, ടെസ്‌ലയുടെ മുന്നറിയിപ്പ്, വ്യാപാര പ്രത്യാഘാതത്തെക്കുറിച്ച് ആശങ്ക

justin
  •  3 days ago
No Image

കണ്ണൂരില്‍ മരുന്ന് മാറി നല്‍കിയ എട്ടു മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രി വിട്ടു

Kerala
  •  3 days ago
No Image

രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാർച്ച് 24, 25, നാലുദിവസം തുടർച്ചയായി ബാങ്കുകൾ അടച്ചിടും

National
  •  3 days ago
No Image

കളമശേരി പൊളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച പൂര്‍വ വിദ്യാര്‍ഥി പൊലിസ് പിടിയില്‍

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് താപനില ഉയര്‍ന്നു തന്നെ; നാലു ജില്ലകളില്‍ ഇന്നും ചൂട് കഠിനം

Kerala
  •  3 days ago
No Image

അധ്യാപകർ ചൂരൽ കൈയിൽ കരുതട്ടെ എന്ന്‌  ഹൈക്കോടതി

Kerala
  •  3 days ago
No Image

പള്ളി മൂടിയിട്ടിട്ടും കാര്യമുണ്ടായില്ല; യുപിയിലെ സംഭലിൽ ഹോളി ആഘോഷക്കാർ പള്ളിയുടെ വാതിലിൽ കളർ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു

National
  •  3 days ago
No Image

സഊദി മധ്യസ്ഥതയിൽ ഉക്രൈനില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ?; റഷ്യയുമായുള്ള ചര്‍ച്ചകള്‍ ഫലപ്രദമെന്ന് ട്രംപ്

International
  •  3 days ago
No Image

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു

Kerala
  •  3 days ago