HOME
DETAILS

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

  
February 13, 2025 | 8:43 AM

ak-saseendran-responds-bishop-resignation-

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന് മറുപടിയുമായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. ബിഷപ്പുമാര്‍ ആശ്വസിപ്പിക്കാന്‍ സിദ്ധിയുള്ള ആളുകളാണെന്നാണ് ഞാന്‍ ധരിച്ചുവച്ചിരുന്നത്. ചില സമയം അത് അങ്ങനെയാണോ എന്ന് സംശയമുണ്ടെന്നും ആരെക്കുറിച്ചായാലും തെറ്റ് തിരുത്താന്‍ നല്ല വാക്കു പറയുന്നതാണ് നല്ലതെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

വന്യജീവി ആക്രമണങ്ങള്‍ കൂടിവരുന്ന പശ്ചാത്തലത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ രാജിവയ്ക്കണമെന്ന് താമശേരി ബിഷപ്പ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ബിഷപ്പിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പ്രതികരണം. 

'ബിഷപ്പുമാരോട് എനിക്ക് വളരെ ബഹുമാനമാണ്. നല്ല വാക്കുകള്‍ പറയുന്നതാണ് അല്ലേ നല്ലത്. ഏറ്റവും സൗമ്യമായ ഭാഷയില്‍ സംസാരിക്കുന്നവരാണ്. ആശ്വസിപ്പിക്കുന്ന ആള്‍ക്കാരാണ്. ഒരു മന്ത്രിയെ വിലയിരുത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. രാജിവയ്ക്കണമെന്ന് പറയുന്നത് രാഷ്ട്രീയ ആവശ്യമാണ്. ബിഷപ്പ് ഉയര്‍ത്തിയത് അങ്ങനെയാണോ എന്ന് സംശയമുണ്ട്. രാജിവച്ചാല്‍ ഉയര്‍ന്നുവന്ന പ്രശ്‌നം തീരുമോ? രാജി പ്രശ്‌ന പരിഹാരമല്ല, എന്താണ് ഇതിനൊരു ശാശ്വത പരിഹാരം, അതാണ് വേണ്ടത്'- എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

വയനാട് അട്ടമലയില്‍ കാട്ടാനയാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു റെമിജിയോസ് ഇഞ്ചനാനിയലിന്റെ പ്രസ്താവന. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടത്.

 'ഇവിടെ ഒരു ഭരണം ഉണ്ടോയെന്ന് സംശയിക്കുന്നു. കര്‍ഷകന് ജീവിക്കാനുള്ള അവകാശങ്ങള്‍ തമസ്‌ക്കരിക്കുന്നു. വനം വകുപ്പ് സ്വീകരിക്കുന്നത് കര്‍ഷകരെ ഉപദ്രവിക്കുന്ന സമീപനമാണ്. കര്‍ഷക മരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണം' -കോട്ടയത്ത് നടക്കുന്ന ഇന്‍ഫാം അസംബ്ലിയില്‍ പ്രസംഗിക്കവെയാണ് താമരശ്ശേരി രൂപത ബിഷപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  4 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  4 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  4 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  4 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  4 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  4 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  4 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  4 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  4 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  4 days ago