HOME
DETAILS
MAL
വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം; പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പാക്കണമെന്ന്
backup
September 03 2016 | 02:09 AM
നിലമ്പൂര്‍: വനത്തിനുള്ളില്‍ വന്യമൃഗങ്ങള്‍ക്കു ഭക്ഷണമൊരുക്കുന്ന പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പാക്കണമെന്നു നഗരസഭാ കൗണ്‍സിലര്‍ വനം മന്ത്രിക്കു നിവേദനം നല്കി. വന്യമൃഗങ്ങള്‍ വനത്തില്‍ ഭക്ഷണം കുറഞ്ഞതോടെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത് തടയാന്‍ വനത്തിനുള്ളില്‍തന്നെ ഫലവൃക്ഷ തൈകള്‍നട്ടു ഭക്ഷണം ഒരുക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കണമെന്നു പരിസ്ഥിതി പ്രവര്‍ത്തകനും നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലറുമായ മുസ്തഫ കളത്തുംപടിക്കല്‍ വനംമന്ത്രി കെ.രാജുവിനു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്ലാവ്, മാവ്, നെല്ലി, ഞാവല്‍, സീതപ്പഴം, പുളി തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ നട്ടു സംരക്ഷിക്കുന്നതിനു പദ്ധതി ഉണ്ടാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."