HOME
DETAILS

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

  
February 13, 2025 | 9:13 AM

gautham gambhir talks about varun Chakravarthy

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ എക്സ് ഫാക്ടർ ആവാൻ വരുൺ ചക്രവർത്തിക്ക് സാധിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. മാത്രമല്ല മത്സരങ്ങളിൽ മിഡിൽ ഓവറുകളിൽ വിക്കറ്റ് നേടാൻ വരുണിന് സാധിക്കുമെന്നും ഗംഭീർ പറഞ്ഞു. 

'മിഡിൽ ഓവറുകളിൽ വിക്കറ്റ് എടുക്കാനുള്ള ഓപ്ഷൻ ആണ് വരുൺ. അതുകൊണ്ടാണ് ഞങ്ങൾ അവനെ ടീമിൽ ഉൾപ്പെടുത്തിയത്. അവൻ എതിർ ടീമുകൾക്ക് വലിയ ഭീഷണിയായി മാറുമെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹത്തിന്റെ ബൗളുകൾ നേരിടാത്ത നിരവധി ടീമുകൾ ഉള്ളതിനാൽ അവൻ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ എക്സ് ഫാക്ടർ ആവാം. ടീമിന് ശക്തമായ ഒരു ബൗളിങ് നിര ഉണ്ടായിരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ് ഞാൻ കരുതുന്നു. മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ നേടാൻ അവനു കഴിയുമെങ്കിൽ അത് ടീമിന് വലിയ നേട്ടമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്,' ഗംഭീർ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിൽ മിന്നും പ്രകടനമായിരുന്നു വരുൺ ചക്രവർത്തി നടത്തിയിരുന്നത്. പരമ്പരയിൽ 14 വിക്കറ്റുകളാണ്‌ താരം വീഴ്ത്തിയത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ ഒരു ടി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ സ്പിന്നർ ആയി മാറാനും വരുണിനു സാധിച്ചു. 

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വരുൺ അരങ്ങേറ്റം കുറിച്ചിരുന്നു. മത്സരത്തിൽ വിക്കറ്റ് നേടാനും വരുണിന് സാധിച്ചിരുന്നു.  ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും ഇതിലൂടെ വരുണിന് സാധിച്ചു. 33 വയസ്സും 164 ദിവസവും പ്രായമുള്ളപ്പോഴാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയ ഏറ്റവും പ്രായം കൂടിയ താരം എന്ന ഈ നേട്ടം ദിലീപ് ജോഷിയുടെ പേരിലായിരുന്നു ഉണ്ടായിരുന്നത്. 32 വയസ്സും 350 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ദിലീപ് ജോഷി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. 

ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതോടെ വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മാറാനും വരുണിന് സാധിച്ചിരുന്നു. 1974ൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അജിത് വഡേക്കറിനെ മറികടന്നാണ് വരുൺ ഈ നേട്ടം സ്വന്തമാക്കിയത്. 36ാം വയസിൽ ഇന്ത്യക്കായി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഫാറൂഖ് എഞ്ചിനീയർ ആണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറിയ പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാൽ എന്ത് ചെയ്യണം? നിസ്കാര നിയമങ്ങൾ വ്യക്തമാക്കി യു.എ.ഇ ഫത്‌വ കൗൺസിൽ

uae
  •  14 days ago
No Image

യു.എ.ഇയിലെ ഷാ എണ്ണപ്പാടത്ത് ഡ്രോൺ ആക്രമണം; വൻ അഗ്നിബാധ

uae
  •  15 days ago
No Image

കൊണ്ടോട്ടിയിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

National
  •  15 days ago
No Image

'നോമ്പ് കാലത്ത് ഭക്ഷണം വിളമ്പിയതിന് മുസ്‌ലിങ്ങള്‍ ആക്രമിച്ചു'; വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച പ്രതി പിടിയില്‍ 

Kerala
  •  15 days ago
No Image

പട്ടികയിൽ തുഷാറില്ല; 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് 

Kerala
  •  15 days ago
No Image

തൃശൂര്‍ ഒല്ലൂരില്‍ യുവതിയെ അയല്‍വാസി കുത്തിക്കൊന്നു

Kerala
  •  15 days ago
No Image

ഹോര്‍മുസില്‍ ഇടപെടില്ല; ട്രംപിനെ ഞെട്ടിച്ച് സഖ്യ രാഷ്ട്രങ്ങളുടെ നിലപാട്; യുദ്ധത്തില്‍ ഒറ്റപ്പെട്ട് ഇസ്‌റാഈലും, യുഎസും 

International
  •  15 days ago
No Image

വലിയ വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകും; നല്ല കമ്മ്യൂണിസ്റ്റുകളെ ചേര്‍ത്ത് പിടിക്കണം; ടികെ ഗോവിന്ദന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതികരിച്ച് വിഡി സതീശന്‍ 

Kerala
  •  15 days ago
No Image

കര്‍ണാടകയില്‍ 17,969 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ കയ്യേറിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  15 days ago