HOME
DETAILS

ആനകൾ വിരണ്ടത് ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെ; എങ്ങോട്ടോടണം എന്നറിയാതെ വൻ ജനാവലി, വിറങ്ങലിച്ച നിമിഷങ്ങൾ

  
Farzana
February 14 2025 | 03:02 AM

Tragic End to the Manakkulangara Bhagavathy Temple Festival A Devastating Accident in Kozhikode

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട്ടെ പ്രധാന ക്ഷേത്രോത്സവമായ മണക്കുളങ്ങര ഭഗവതി ക്ഷേത്രോത്സവം ദാരുണാപകടത്തിൽ കലാശിച്ചതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല നാട്ടുകാർക്ക്. വിറങ്ങലിച്ചു നിന്ന ആ നിമിഷങ്ങൾ ഓർത്തെടുക്കാൻ പോലുമാവുന്നില്ല അവർക്ക്. ആനകൾ എവിടേക്കാണ് ഓടിയതെന്നോ എങ്ങോട്ടാണ് ഓടിയതെന്നോ എന്താണ് സംഭവിക്കുന്നതെന്നോ പോലുമറിയാതെ അന്തിച്ചു നിന്ന നൂറുകണക്കിന് മനുഷ്യർ. എന്ത് ചെയ്യണമെന്നറിയാതെ എങ്ങോട്ട് ഓടണമെന്നറിയാതെ വിറങ്ങലിച്ച നിമിഷങ്ങൾ. മൂന്നു ജീവനുകൾ നഷ്ടമായെങ്കിലും ഏറെ വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്ന ഒരു സംഭവം ഇങ്ങനെ തീർന്നല്ലോ എന്ന് ആശ്വസിക്കുകയാണ് നാട്ടുകാർ. 

 മറ്റു നാടുകളിൽ നിന്നുപോലും ധാരാളം ആളുകൾ ഇവിടെ ഉത്സവത്തിന് എത്താറുണ്ട്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ വരവ് വരുന്ന ദിവസം കൂടുതൽ പേർ ഉത്സവത്തിന് എത്തിയിരുന്നു. ഉഗ്രശബ്ദത്തിൽ പടക്കം പൊട്ടിയതോടെയാണ് ആനകൾ വിരണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

വരവ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പാണ് കരിമരുന്ന് പ്രയോഗം നടന്നത്. വരവിനൊപ്പം കൂടുതൽ പേർ ക്ഷേത്രത്തിൽ എത്തിയിരുന്നെങ്കിൽ വലിയ ദുരന്തത്തിനു വഴിവയ്ക്കുമായിരുന്നു. അധികം വൈകാതെ ആനകളെ തളയ്ക്കാൻ കഴിഞ്ഞതും മരണസംഖ്യ കുറയാൻ കാരണമായതായി ദൃക്‌സാക്ഷികൾ പറയുന്നു.


അതേസമയം, വിരണ്ട ആന ആരെയും ഉപദ്രവിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. ഓഫിസ് കെട്ടിടം ആന തകർത്തതോടെ ഇതിനടിയിൽ പെട്ടാണ് രണ്ടുപേർ മരിച്ചത്. ക്ഷേത്രക്കുളത്തിന് സമീപത്തുവച്ചാണ് വെടിക്കെട്ട് നടന്നത്. ഉത്സവത്തിനു കൊണ്ടുവന്ന ആനകൾ അമ്പലം ചുറ്റുന്നതിനിടെയാണ് ഇടഞ്ഞത്. സാധാരണ ഗ്രൗണ്ടിൽ വച്ചാണ് വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ ഇത്തവണ കുളത്തിനു സമീപത്തായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതിനു പിന്നാലെയാണ് ആന ഇടഞ്ഞതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പിറകിലെ ആന മുന്നിലുണ്ടായിരുന്നതിനെ കുത്തി. കുത്തേറ്റ ആന ക്ഷേത്രം ഓഫിസിൽ ഇടിച്ചു. ഓഫിസ് തകർന്നുവീഴുകയും ചെയ്തു. കെട്ടിടത്തിനു സമീപത്തും ഓഫിസിനകത്തും ഉണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരും കെട്ടിടത്തിന് അടിയിൽപെട്ടു. മരിച്ച ലീലയും അമ്മുക്കുട്ടിയും കെട്ടിടത്തിന് അടിയിൽപെട്ടുപോയവരാണ്.

പരുക്കേറ്റവരെയെല്ലാം കിട്ടിയ വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. വിരണ്ടോടിയ ആനകൾ കെട്ടിടം തകർത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് റൂറൽ എസ്.പി കെ.ഇ ബൈജു പറഞ്ഞു. 500ലധികം ആളുകൾ അപകടസമയത്ത് ക്ഷേത്രത്തിൽ ഉണ്ടായിരുന്നു.

ബീന (51), കല്യാണി (68), കല്യാണിക്കുട്ടി അമ്മ (68), വത്സല (63), ശാന്ത (52), ഷീബ (52), ചന്ദ്രിക (62), അനുഷ (32), അഖിൽ (22), പ്രദീപൻ (42), വത്സരാജ് (60), പത്മാവതി (68),വാസുദേവൻ (23), മുരളി (50), ശ്രീധരൻ (69), ആദിത്യൻ (22),രവീന്ദ്രൻ (65), വത്സല (62), പ്രദീപ് (46), സരിത (42), മല്ലിക (62), ശാന്ത (52), നാരായണവർമ (56), പ്രണവ് (25), കല്യാണി (77), പത്മനാഭൻ (76), വബിത, (45), മഹേഷ് (45), രാഹുൽ (23), അഭിനന്ദ (25), ഗിരിജ (65) എന്നിവർക്കാണ് പരുക്കേറ്റത്.

മരിച്ച വടക്കയിൽ രാജൻ ഊരള്ളൂർ കാരയാട്ട് സ്വദേശിയാണ്. പിതാവ്: മാധവൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: സരള. മക്കൾ: സച്ചിൻ രാജ്, രേഷ്മ. മരുമക്കൾ: സൂരജ്, സ്‌നേഹ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ദാസൻ, ശശി, പുഷ്പ.

ലീലയുടെ ഭർത്താവ്: നടത്തലക്കൽ ആണ്ടിക്കുട്ടി. മകൻ: ലിജേഷ്. അമ്മുക്കുട്ടിയുടെ ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ദാസൻ, ബാബു, മനോജ്, ഗീത. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം സംസ്‌കരിക്കും.

 അതിനിടെ, കൊയിലാണ്ടി നഗരസഭയിൽ ഒമ്പത് വാർഡുകളിൽ ഇന്ന് സർവകക്ഷി ഹർത്താൽ ആചരിക്കുകയാണ്. ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ.കെ ശശീന്ദ്രൻ അടിയന്തര റിപ്പോർട്ട് തേടി. റവന്യൂ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി റിപ്പോർട്ട് ഇന്ന് തന്നെ മന്ത്രിക്ക് നൽകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്‌സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു

National
  •  2 days ago
No Image

യൂറോപ്പിൽ വൻ കാട്ടുതീ പടരുന്നു:  ഫ്രാൻസിൽ വിമാനത്താവളം അടച്ചു;  സ്പെയിനിൽ 18,000 ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം പോർച്ചുഗലിൽ 284 മരണങ്ങൾ 

International
  •  2 days ago
No Image

തിരുവനന്തപുരത്തെ ഹോട്ടലുടമയുടെ കൊലപാതകം; ഒളിവിൽ പോയ രണ്ട് ഹോട്ടൽ തൊഴിലാളികൾ പിടിയിൽ

Kerala
  •  2 days ago
No Image

ദേശീയ പണിമുടക്ക്; സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചു, പുതിയ തീയതികൾ പിന്നീട് അറിയിക്കും

Kerala
  •  2 days ago
No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  2 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  2 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  2 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  2 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  2 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  2 days ago