HOME
DETAILS

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

  
Web Desk
February 14, 2025 | 7:47 AM

gold price hike news214523

വല്ലാത്തൊരു ഫെബ്രുവരി തന്നെ. സ്വർണം വാങ്ങാൻ അത്യാവശ്യക്കാർക്ക് നല്ല പണിയാണ് ഈ ഫെബ്രുവരി നൽകിയിരിക്കുന്നത്. മിക്കവാറും എല്ലാ ദിവസവും റെക്കോർഡ് വിലയിട്ടു കുതിപ്പാണ് സ്വർണം. ഇന്നും ദാ സ്വർണത്തിന് വില മുന്നോട്ട് തന്നെ. ഈ ഫെബ്രുവരി 11നാണ്

 സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി പവന് 64000 കടക്കുന്നത്. പിന്നീട് നേരിയതെങ്കിലും വിലയിൽ അൽപം ഒരു ഇടിവുണ്ടായി അടുത്ത രണ്ട് ദിവസങ്ങളിൽ എന്നാൽ ആശ്വസിക്കാൻ വരട്ടേ എന്ന് പറഞ്ഞ് വില രകൂടുന്നതാണ് വരുംദിവസങ്ങളിൽ കണ്ടത്. 

 22 കാരറ്റ് സ്വർണ്ണത്തിന് പവന് 80 രൂപയാണ് കേരള വിപണിയില്‍ ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 63920 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് പവന് 63840 രൂപയായിരുന്നു.  ഗ്രാമിന് 10 രൂപ വർധിച്ച് ഇന്ന്  7990 ലേക്ക് എത്തി.കഴിഞ്ഞ ദിവസം 7980 ആയിരുന്നു ​ഗ്രാമിന്.  ഒരു പവന്‍ 24 കാരറ്റിനാവട്ടെ പവന് 69728 രൂപയും 18 കാരറ്റിന് പവന് 52304 രൂപയുമാണ് ഇന്നത്തെ നിരക്ക് കാണിക്കുന്നത്. 

രാജ്യാന്തര വിലയിലുണ്ടായ വർധനവാണ് കേരള വിപണിയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നതെന്നാണ് നിരീക്ഷകർ പറയുന്നത്.  പവന് 63920 രൂപയാണെങ്കില്‍ ആഭരണമായി വാങ്ങിക്കുമ്പോള്‍ പണിക്കൂലി അടക്കം 70000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരുമെന്നാണ് ശരാശരി കണക്ക്.  പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി എസ് ടി എന്നിവ ചേർത്താണ് ആഭരണങ്ങളുടെ വില സാധാരണയായി ഈടാക്കുന്നത്. ഡിസൈന്‍ അനുസരിച്ച് 5, 10 ശതമാനം പണിക്കൂലിയിൽ സാധാരണ സ്വർണാഭരണം ലഭിക്കുമ്പോൾ  അപൂർവ്വമായ ഡിസൈനാുകൾക്ക് പണിക്കൂലി 20-25 ശതമാനം വരെ നല്‌‍കേണ്ടി വരുമെന്നും വ്യാപാരികൾ പറയുന്നു. 

ALSO READ: Kerala Gold Rate Updates | സര്‍വകാല റെക്കോര്‍ഡിട്ട് രണ്ട് മണിക്കൂറിനകം കുത്തനെ താഴോട്ട്; സ്വര്‍ണവിലയില്‍ ഇടിവ്


നിലവിലെ സാഹചര്യത്തില്‍ സ്വർണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നിരിക്കേ വിവാഹം പോലുള്ള ആവശ്യങ്ങൾക്ക്  സ്വർണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവർക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.  അതനുസരിച്ച് ഇന്നത്തെ വിലയിൽ സ്വർണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയർന്നാൽ ബുക്ക് ചെയ്ത വിലയിൽ തന്നെ സ്വർണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വർണം ലഭ്യമാവുക.  വാങ്ങാൻ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്‍റെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.


പവന് 61920 രൂപ എന്ന നിരക്കിലാണ്ഈ  മാസം സ്വർണ വിപണി ആരംഭിച്ചത്. പിന്നീട് 62000 വും  63000 വും എന്ന റെക്കോർഡുകള്‍ സ്വർണം ഭേദിച്ചു. ഫെബ്രുവരി 11 ന് ആദ്യമായി 64000 ത്തിന് മുകളിലേക്ക്എ എന്ന റെക്കോർഡിലും എത്തി. എന്നാല്‍ അന്ന് തന്നെ 560 രൂപയുടെ ഇടിവോടെ വില 63520 ലേക്ക് താഴുകയും ചെയ്തു സ്വർണ വില. 

 

 

Date Price of 1 Pavan Gold (Rs.)
1-Feb-25 61960
2-Feb-25 61960
3-Feb-25 Rs. 61,640 (Lowest of Month)
4-Feb-25 62480
5-Feb-25 63240
6-Feb-25 63440
7-Feb-25 63440
8-Feb-25 63560
9-Feb-25 63560
10-Feb-25 63840
11-Feb-25
(Morning)
Rs. 64,480 (Highest of Month)
11-Feb-25
(Afternoon)
64080
12-Feb-25 63520
13-Feb-25
Yesterday »
63840
14-Feb-25
Today »
Rs. 63,920


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി പങ്കെടുത്ത സ്വീകരണ പരിപാടിയെ പരിഹസിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം

National
  •  7 days ago
No Image

അടൂരിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് കസ്റ്റഡിയിൽ

Kerala
  •  7 days ago
No Image

‘ഫ്രഞ്ചുകാരില്ലാത്ത ഫ്രാൻസ്’; ഫ്രഞ്ച് ഫുട്ബോൾ ടീമിനെതിരെ വംശീയ പരാമർശവുമായി മുൻ സ്പാനിഷ് പ്രധാനമന്ത്രി

International
  •  7 days ago
No Image

ആമിര്‍ ഖാൻ ലവ് ജിഹാദിന്റെ അംബാസിഡര്‍; ഹിന്ദുക്കള്‍ ആമിറിന്റെ സിനിമകള്‍ കാണുന്നതിന് മുന്‍പ് ചിന്തിക്കണം; മഹാരാഷ്ട്ര മന്ത്രി 

National
  •  7 days ago
No Image

‘ജലബോംബ്’ ആകുമോ? ചൈന 'മെഗാ ഡാം' പണിയുന്നത് അതിശക്തമായ ഭൂകമ്പ സാധ്യതയുള്ള പ്രദേശത്ത്- ഞെട്ടിക്കുന്ന റിപ്പോർട്ട്     

International
  •  7 days ago
No Image

ചരിത്രം ദയ കാണിക്കും; 'ബ്രേക്ക് ദ ചെയിൻ' വിവാദത്തിൽ പ്രതികരിച്ച് ഡോ മുഹമ്മദ് അഷീൽ 

Kerala
  •  7 days ago
No Image

കുറിമാനമല്ല, മരുന്ന് കുറിപ്പടി; എല്ലാം വ്യക്തമാകണം 

Kerala
  •  7 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ച കേസ് ഒതുക്കാൻ പഞ്ചായത്ത്; ‌പ്രതിയുടെ പണം കൊണ്ട് മദ്യസൽക്കാരം നടത്തിയ നാട്ടുകാരെ പൊക്കി പൊലിസ്

National
  •  7 days ago
No Image

‘മെസ്സിയെയും റൊണാൾഡോയെയും പ്രത്യേകം സംരക്ഷിക്കാൻ ആരും പറഞ്ഞിട്ടില്ല’; റഫറിമാർക്കെതിരെയുള്ള പക്ഷപാത ആരോപണങ്ങൾ തള്ളി മുൻ ഫിഫ റഫറി

Football
  •  7 days ago
No Image

യാത്രാരേഖകളില്ലാതെ ഇന്ത്യ-നേപ്പാൾ അതിർത്തി കടക്കാൻ ശ്രമം; അതിർത്തിയിൽ യുഎസ് പൗരൻ പിടിയിലായി; കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നു

International
  •  7 days ago