HOME
DETAILS

'വെളിച്ചം പരത്തുന്ന ഗുരുനാഥന്‍'; ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സ്വന്തമാക്കി സഊദി സ്വദേശി

  
Shaheer
February 15 2025 | 05:02 AM

The Enlightening Teacher 2024 Global Teacher Award to Saudi native

ദുബൈ: നൂറുകണക്കിന് പ്രതിഭാധനരായ അനാഥരുടെ ജീവിതം പരിവര്‍ത്തനം ചെയ്യുന്നതുള്‍പ്പെടെയുള്ള സാമൂഹിക സേവനം പരിഗണിച്ച് ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡ് സഊദി അധ്യാപകനായ മന്‍സൂര്‍ ബിന്‍ അബ്ദുല്ല അല്‍ മന്‍സൂറിന് സമ്മാനിച്ചു. 1 മില്യണ്‍ ഡോളറാണ് സമ്മാനത്തുക.

ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ച് ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് അവാര്‍ഡ് സമ്മാനിച്ചത്.

അല്‍ അഹ്‌സയിലെ പ്രിന്‍സ് സഊദ് ബിന്‍ ജലാവി സ്‌കൂളിലെ അധ്യാപകനായ അല്‍മന്‍സൂര്‍, തന്റെ സമൂഹത്തെ സഹായിക്കുന്നതിനായി 3,000 മണിക്കൂറിലധികം സന്നദ്ധസേവനം ചെയ്തിട്ടുണ്ട്. 89 രാജ്യങ്ങളില്‍ നിന്നുള്ള 5,000ത്തിലധികം അപേക്ഷകളില്‍ നിന്നുമാണ് മന്‍സൂര്‍ ഗ്ലോബല്‍ ടീച്ചര്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.

2001 മുതല്‍ അയല്‍പക്കങ്ങളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും വൈകല്യമുള്ളവരേയും പഠന ബുദ്ധിമുട്ടുകള്‍ നേരിടുന്നവരേയും നിരക്ഷര കുടുംബങ്ങളിലെ കുട്ടികളേയും  പഠിപ്പിച്ചുകൊണ്ടാണ് അല്‍ മന്‍സൂര്‍ തന്റെ അധ്യാപന മേഖലയിലെ സന്നദ്ധസേവനത്തിന് തുടക്കം കുറിക്കുന്നത്.

താഴ്ന്ന വരുമാനക്കാരായ വിദ്യാര്‍ത്ഥികളെ സംരംഭകത്വ കഴിവുകളും സാമ്പത്തിക സാക്ഷരതാ പരിശീലനവും നല്‍കി സാമ്പത്തികമായി സ്വതന്ത്രരാകാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'റിയാലി സാമ്പത്തിക അവബോധ സംരംഭ'ത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.

ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച്, ചെറുകിട ബിസിനസ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നതിനായി മന്‍സൂര്‍ ഒരു വിദ്യാര്‍ത്ഥിക്ക് 500 സൗദി റിയാല്‍ പലിശ രഹിത വായ്പ നല്‍കിയിരുന്നു. രണ്ട് മാസത്തിനുള്ളില്‍ ഈ സംരഭം വഴി വിദ്യാര്‍ത്ഥികള്‍ക്ക് 1,300 മുതല്‍ 1,500 സഊദി റിയാല്‍ വരെ സമ്പാദിക്കാന്‍ കഴിഞ്ഞത് ബാക്കിപത്രം.

വിദ്യാര്‍ത്ഥികളുമായുള്ള പ്രവര്‍ത്തനത്തിനപ്പുറം, നൂതന അദ്ധ്യാപനം, പ്രൊഫഷണല്‍ ധാര്‍മ്മികത തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസത്തെക്കുറിച്ച് 21 ലധികം പുസ്തകങ്ങള്‍ അല്‍മന്‍സൂര്‍ രചിച്ചിട്ടുണ്ട്. കൂടാതെ ഗള്‍ഫ് മേഖലയിലുടനീളമുള്ള അധ്യാപകര്‍ക്ക് 300 ലധികം മണിക്കൂറുകള്‍ പരിശീലന ക്ലാസുകളും അദ്ദേഹം എടുത്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്ത് ദുബൈയിലെ ഹംദാന്‍ ബിന്‍ റാഷിദ് ഫൗണ്ടേഷന്റെ അന്താരാഷ്ട്ര അംബാസഡറായി അദ്ദേഹത്തെ നിയമിക്കുകയുണ്ടായി. 

യുനെസ്‌കോയുമായി സഹകരിച്ച് വര്‍ക്കി ഫൗണ്ടേഷന്‍ സംരംഭമായ ജെംസ് എഡ്യൂക്കേഷന്‍ ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ് ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്നു. സമൂഹത്തില്‍ അധ്യാപകര്‍ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് വെളിച്ചം പകരാനാണ് ഈ അവാര്‍ഡ് സ്ഥാപിച്ചതു തന്നെ.

2025 ലെ അവാര്‍ഡിനുള്ള ആദ്യ പത്ത് ഫൈനലിസ്റ്റുകളില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബ്രെറ്റ് ഡാസ്‌കോംബെ, ഫ്രാന്‍സില്‍ നിന്നുള്ള സെലിന്‍ ഹാലര്‍, യുഎസില്‍ നിന്നുള്ള എറിക് ഹ്യൂക്ക്, അര്‍ജന്റീനയില്‍ നിന്നുള്ള കരീന സാരോ, ഇന്ത്യയില്‍ നിന്നുള്ള മുഹമ്മദ് ഇമ്രാന്‍ ഖാന്‍ മേവാതി, മലേഷ്യയില്‍ നിന്നുള്ള മുഹമ്മദ് നസ്മി, കൊളംബിയയില്‍ നിന്നുള്ള റാമോണ്‍ മജെ ഫ്‌ലോറിയാനോ, ന്യൂസിലന്‍ഡില്‍ നിന്നുള്ള സുഭാഷ് ചന്ദര്‍ കെ, മലാവിയില്‍ നിന്നുള്ള ടിയോംഗെ മതാംബോ എന്നിവരായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  5 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  5 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  5 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  5 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  5 days ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  5 days ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  5 days ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  5 days ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  5 days ago