HOME
DETAILS

എന്തിനാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത്: അശ്വിൻ

  
Web Desk
February 15 2025 | 08:02 AM

r ashwin talks about yashasvi jaiswal drop in icc champions trophy indian team

വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവതാരം യശ്വസി ജെയ്‌സ്വാളിനെ ഒഴിവാക്കിയതിനെതിരെ സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഞ്ച് സ്പിന്നർമാരെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി ജെയ്‌സ്വാളിനെ ഒഴിവാക്കിയതിന് പിന്നിലെ യുക്തി എന്താണെന്നാണ് അശ്വിൻ ചോദ്യം ഉന്നയിച്ചത്. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

'എനിക്ക് മനസ്സിലാകാത്ത കാര്യം എന്തെന്നാൽ ദുബായിലേക്ക് ഇന്ത്യ എത്ര സ്പിന്നർമാരെ കൊണ്ടുപോകുന്നു എന്നതാണ്. അഞ്ചു സ്പിന്നർമാരെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്. അതിനായി ജെയ്‌സ്വാളിനെ പുറത്താക്കി. ഒരു പരമ്പരയിൽ മൂന്നോ നാലോ സ്പിന്നർമാരെ ടീമിൽ എടുക്കുന്നതിനു മനസിലാക്കാം എന്നാൽ ചാമ്പ്യൻസ് ട്രോഫിയിൽ അഞ്ചു സ്പിന്നർ എന്തിനാണ്? എനിക്കറിയില്ല ഒരു സ്പിന്നർ വളരെ കൂടുതലാണെന്ന് ഞാൻ കരുതുന്നു,' അശ്വിൻ പറഞ്ഞു. 

കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ എന്നീ അഞ്ചു സ്പിന്നർമാരുമായാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനിറങ്ങുന്നത്. ആദ്യം പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ജെയ്‌സ്വാൾ ഇടം നേടിയിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ താരത്തെ ഒഴിവാക്കിക്കൊണ്ട് വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ വരുൺ ചക്രവർത്തി ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു.

ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് എയിൽ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമാണ് ഉള്ളത്.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം

രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈദുല്‍ ഫിത്വര്‍; പൊതുമേഖലയിലെ ജീവനക്കാര്‍ക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ

latest
  •  11 hours ago
No Image

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിങ്ങള്‍ക്ക്; വിദ്വേഷം തുപ്പി സിപിഎം നേതാവ്; നോമ്പിനും, നിസ്‌കാരത്തിനും പരിഹാസം

Kerala
  •  12 hours ago
No Image

ആശമാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് സര്‍ക്കാര്‍; ഓണറേറിയം നല്‍കുന്നതിനുള്ള മാനദണ്ഡം പിന്‍വലിച്ചു 

Kerala
  •  13 hours ago
No Image

സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Saudi-arabia
  •  14 hours ago
No Image

ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി‌എൽ‌എ

International
  •  14 hours ago
No Image

വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ‍ ചത്തു

Kerala
  •  14 hours ago
No Image

മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ 

International
  •  15 hours ago
No Image

നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം

uae
  •  15 hours ago
No Image

വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും 

Kerala
  •  15 hours ago
No Image

സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം 

Business
  •  16 hours ago