HOME
DETAILS

പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും

  
February 15, 2025 | 3:16 PM

Toll Collection to Begin in Panniyankara from February 17

തൃശൂര്‍: ഫെബ്രുവരി 17 മുതല്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിന് പുറത്തുള്ളവരില്‍ നിന്നാകും ടോള്‍ ഈടാക്കുക. അതേസമയം, ടോൾ പ്ലാസയുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് സൗജന്യ യാത്ര തുടരും. അഞ്ച് കിലോമീറ്ററിന് പുറത്തുള്ളവര്‍ പ്രതിമാസം 340 രൂപ നല്‍കി പാസെടുക്കണം. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, പുതുക്കോട്, തൃശൂര്‍ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിലുള്ളവര്‍ക്കുമാണ് നിലവില്‍  സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്.

ഈ പഞ്ചായത്തുകളിലുള്ളവര്‍ക്കായിരിക്കും പ്രതിമാസ പാസ് സൗകര്യം ഏര്‍പ്പെടുത്തുക. അതേസമയം, സൗജന്യ യാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയം ഇന്നവസാനിക്കുകയാണ്. രണ്ടായിരത്തോളം പേരാണ്  ഇത് വരെ സൗജന്യയാത്ര ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ളത്. ടോള്‍ പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് സൗജന്യം ലഭ്യമാക്കണമെന്ന സര്‍വ്വകക്ഷി യോഗത്തിന്റെ ആവശ്യം പരിഗണിക്കാതെയാണ് ടോള്‍ പ്രഖ്യാപനം.

അതേസമയം, ഇതിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഫെബ്രുവരി അഞ്ചിന് മുമ്പ് വിഷയം ചര്‍ച്ച ചെയ്യുന്നതിനായി യോഗം വിളിക്കുമെന്ന് പി.പി. സുമോദ് എം.എല്‍.എ അറിയിച്ചിരുന്നെങ്കിലും യോഗം നടന്നില്ല.

A company will start collecting toll from residents and commuters in Panniyankara, with the collection set to begin on February 17.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  6 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  6 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  6 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  6 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  7 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  7 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  7 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  7 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  7 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  7 days ago