
സഊദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് പതിനായിരത്തിലധികം അനധികൃത താമസക്കാരെ

ജിദ്ദ: കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 10,822 അനധികൃത തമാസക്കാരെ നാടുകടത്തിയതായി സഊദി ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കാലയളവില്‍ മുപ്പതിനായിരത്തോളം നിയമലംഘകരെ വ്യക്തമായ യാത്രാരേഖകള്‍ ഇല്ലാതെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 22,663 പേരെയാണ് കഴിഞ്ഞ ആഴ്ച സഊദി സുരക്ഷാ സേന അറസ്റ്റു ചെയ്തത്. മന്ത്രാലയവുമായി ബന്ധപ്പെട്ട മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തിയ പിശോധനയിലാണ് അറസ്റ്റ്.
റെസിഡന്‍സി നിയമം ലംഘിച്ചതിനാണ് ഭൂരിഭാഗം പേരും അറസ്റ്റിലായത്. 13,799 പേരാണ് റെസിഡന്‍സി നിയമം ലംഘിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്. അതിര്‍ത്തി സുരക്ഷ ലംഘിച്ചതിന്റെ പേരില്‍ 5,594 പേരും തെഴില്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ 3,270 പേരും അറസ്റ്റിലായി. സഊദിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായവരുടെ എണ്ണം 2,133 ആണ്. ഇവരില്‍ മിക്കവരും എത്യോപ്യന്‍ പൗരന്മാരും ബാക്കിയുള്ളവര്‍ യെമന്‍ പൗരന്മാരുമാണ്. ഇതിനു പുറമേ അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 184 പേരെയും സഊദി ഭരണകൂടം അറസ്റ്റു ചെയ്തു.
നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 14 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത താമസത്തിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട 38,777 പേരില്‍ 4,069 പേര്‍ സ്ത്രീകളും 34,708 പേര്‍ പുരുഷന്മാരുമാണ്.
രാജ്യത്തേക്ക് അനധികൃതമായി കുടിയേറുന്ന വ്യക്തികളെ എളുപ്പത്തില്‍ പ്രവേശിക്കാന്‍ സഹകരിക്കുകയും അവരുടെ താമസ സ്ഥലത്തോ മറ്റോ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കി നല്‍കുകയോ ചെയ്യുന്ന ഏതൊരാള്‍ക്കും 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം
National
• 5 days ago
കറന്റ് അഫയേഴ്സ്-20-03-2025
PSC/UPSC
• 5 days ago
ആഡംബരത്തിന്റെ പറുദീസ; ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ഷെബാര റിസോർട്ടിനെ തിരഞ്ഞെടുത്ത് ടൈം മാഗസിൻ
latest
• 5 days ago
കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് നഗരസഭയുടെ ക്ലീൻ സിറ്റി മാനേജർ വിജിലൻസിന്റെ പിടിയിൽ
Kerala
• 5 days ago
ദുബൈക്കും ഷാര്‍ജക്കും ഇടയിലുള്ള യാത്രാസമയം കുറയ്ക്കും, വമ്പന്‍ നീക്കവുമായി സര്‍ക്കാര്‍
uae
• 5 days ago
കണ്ണൂർ ഒരാൾ കൈതപ്രത്ത് വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം
Kerala
• 5 days ago
കോഴിക്കോട്; പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചു; നാലുപേർക്കെതിരെ കേസ്
Kerala
• 5 days ago
യുഎഇയില്‍ വര്‍ക്ക് പെര്‍മിറ്റില്ലാത്ത തൊഴിലാളികളെ ജോലിക്കെടുത്താല്‍ പിന്നെ നിങ്ങള്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല; അറിയാം അനധികൃത നിയമനത്തിള്ള ശിക്ഷകളെക്കുറിച്ച്
uae
• 5 days ago
ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ
National
• 5 days ago
യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്
International
• 5 days ago
ആശ വർക്കർമാരുടെ സമരം; ഓണറേറിയം വർധന കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala
• 5 days ago
വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര് പരസ്പരം വെടിയുതിര്‍ത്തു, ഒരാള്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
ചത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ വധിച്ചു
latest
• 5 days ago
'അദാനിക്കെന്താ തെരുവിലെ കടയില്‍ കാര്യം', കാര്യമുണ്ട് എന്താണെന്നല്ലേ?
National
• 5 days ago
"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?
crime
• 5 days ago
മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ
National
• 5 days ago
തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും
uae
• 5 days ago
രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്
National
• 5 days ago
മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍
International
• 5 days ago
സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന് ആറു മാസം സസ്പെന്ഷന്
Kerala
• 5 days ago
ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 5 days ago