HOME
DETAILS

എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് തുടങ്ങും; ചോദ്യപേപ്പര്‍ ലഭിക്കാതെ സ്‌കൂളുകള്‍; പ്രതിസന്ധി

  
February 17, 2025 | 2:21 AM

sslc model exams will starts today morning crisis with question paper

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഇന്ന് നടക്കാനിരിക്കെ ചോദ്യപേപ്പര്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പല സ്‌കൂളുകളും ഇതുവരെ ചോദ്യപേപ്പറുകള്‍ എത്തിയിട്ടില്ല. പേപ്പര്‍ ലഭിച്ച സ്‌കൂളുകളിലാവട്ടെ കുട്ടികളുടെ എണ്ണത്തിന്റെ നേര്‍പകുതി പേപ്പറുകള്‍ മാത്രമാണ് ലഭിച്ചത്. അച്ചടി പൂര്‍ത്തിയാവാത്തതിനാല്‍ പ്രതിസന്ധി ഉണ്ടായി എന്നാണ് വിശദീകരണം. 

ഇന്ന് മുതലാണ് മോഡല്‍ പരീക്ഷകള്‍ ആരംഭിക്കുക. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകളുണ്ട്. ഭാഷാ വിഷയങ്ങളാണ് ആദ്യം. 9.45ന് പരീക്ഷ തുടങ്ങും. എന്നാല്‍ പലയിടങ്ങളിലും ചോദ്യ പേപ്പറുകള്‍ ലഭിച്ചിട്ടില്ല. 

സാധാരണ ഗതിയില്‍ പരീക്ഷകള്‍ക്ക് രണ്ട് ദിവസം മുന്‍പെങ്കിലും ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തിക്കും. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല അച്ചടി പൂര്‍ത്തിയാകാത്തത് മൂലം പ്രതിസന്ധി ഉണ്ടായി എന്ന വിശദീകരണമാണ് അധികാരികളില്‍ നിന്ന് ലഭിച്ചത്.

നിലവില്‍ ചോദ്യപേപ്പര്‍ ലഭിച്ച സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിന് നേര്‍പകുതി ചോദ്യപേപ്പറുകള്‍ മാത്രമാണെത്തിയതെന്ന പരാതിയുണ്ട്. ഇനി ആവശ്യമുള്ളവ ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കാനുള്ള നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിച്ചതെന്നും അധ്യാപകര്‍ പറഞ്ഞു. 

അതേസമയം പരീക്ഷ നടത്തിപ്പിലെ ക്രമക്കേടിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. പരീക്ഷ നടത്തിപ്പ് തകിടം മറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് കെപിഎസ്ടിഎ അറിയിച്ചു.

sslc model exams will starts today morning crisis with question paper



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  5 days ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  5 days ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  5 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  5 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  5 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  5 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  5 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  5 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  5 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  5 days ago