HOME
DETAILS

തുടരുന്ന വന്യജീവി ആക്രമണം; പ്രത്യക്ഷ സമരത്തിന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്

  
Web Desk
February 18, 2025 | 3:00 AM

kerala congress m will conduct a march on wednesday against wild life attacks

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളില്‍ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. പാര്‍ട്ടിയുടെ കര്‍ഷക വിഭാഗമായ കര്‍ഷക യൂണിയന്‍ ബുധനാഴ്ച്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രവര്‍ത്തകരെ ഒപ്പം നിര്‍ത്താന്‍ വിഷയം ഉയര്‍ത്തി കൊണ്ടുവരണമെന്നാണ് നേതാക്കളുടെ നിലപാട്. 

കേന്ദ്ര നിയമത്തിന്റെ അപര്യാപ്തത സംസ്ഥാന സര്‍ക്കാരിന് മേല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പ്രശ്‌നങ്ങളില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവം അനുവദിക്കാനാകില്ലെന്നാണ് പാര്‍ട്ടി നിലപാട്. ഉദ്യോഗസ്ഥര്‍ എഴുതി കൊടുക്കുന്നത് അതുപോലെ വായിക്കുന്നത് വനംമന്ത്രി നിര്‍ത്തണമെന്ന് കര്‍ഷക യൂണിയന്‍ ജനറല്‍ സെക്രട്ടറി എഎച്ച് ഹഫീസ് ആവശ്യപ്പെട്ടു. 

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്യജീവി ആക്രമണങ്ങളില്‍ നിരവധി പേരാണ് മരിച്ചത്. തിരുവനന്തപുരത്തും, ഇടുക്കിയിലും, വയനാട്ടിലും കാട്ടാന ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സമാനമായി ഇന്നലെ രാത്രി തിരുവനന്തപുരത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പാലോട് മടത്തറ വേങ്കല്ലയിലാണ് കാട്ടാന ആക്രമണമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

രണ്ട് ദിവസം മുന്‍പ് ഇടുക്കി മൂന്നാറില്‍ ഒടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന ചവിട്ടി മറിച്ചിരുന്നു. മൂന്നാര്‍ ദേവികുളം റോഡിലാണ് സംഭവമുണ്ടായത്. കാര്‍ ചവിട്ടി തെറിപ്പിച്ച ആന സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടി കൊല്ലുകയും ചെയ്തു. 

വന്യജീവി ആക്രമണം ഏറ്റവും രൂക്ഷമായി നേരിടുന്ന ജില്ലയാണ് വയനാട്. ഒരാഴ്ച്ചക്കിടെ വന്യജീവി ആക്രമണത്തില്‍ നാലുപേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി അട്ടമലയില്‍ 27 വയസുള്ള യുവാവിനും, നീലഗിരി പ്രദേശത്ത് താമസിക്കുന്ന 46 കാരനും കൊല്ലപ്പെട്ടിരുന്നു.

kerala congress m will conduct a march on wednesday against wild life attacks



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  10 days ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  10 days ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  10 days ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  10 days ago
No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  10 days ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  10 days ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  10 days ago
No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  10 days ago
No Image

നൈജീരിയയിൽ പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ സ്ഫോടനം; 7 മരണം, നിരവധി പേർക്ക് പരിക്ക്

International
  •  10 days ago
No Image

ട്രംപ് യുവതിയെ ബലാത്സംഗം ചെയ്തെന്ന് വെളിപ്പെടുത്തൽ; കുരുക്കായി വീണ്ടും എപ്സ്‌റ്റൈൻ രേഖ

crime
  •  10 days ago