HOME
DETAILS

'അര്‍ധരാത്രിയിലെ തീരുമാനം മര്യാദകേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ഗാന്ധി

  
February 18 2025 | 11:02 AM

Rahul Gandhi Note On Poll Chief Selection

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനത്തിനു പിന്നാലെ സിലക്ഷന്‍ കമ്മിറ്റി യോഗത്തിലെ തന്റെ  വിയോജനക്കുറിപ്പ് പുറത്തുവിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രിം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ  ഇടപെടല്‍ പാടില്ലെന്നാണ് ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തതെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിയോജനക്കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറയുന്നു.

എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശം, തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ്. സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി, നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ മോഡി സര്‍ക്കാര്‍ വഷളാക്കിയിരിക്കുന്നു.- രാഹുല്‍ പറഞ്ഞു.

അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ എന്റെ  കടമയാണ്. കമ്മറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്പോള്‍, പുതിയ ഇഋഇയെ തെരഞ്ഞെടുക്കാനുള്ള അര്‍ദ്ധരാത്രി തീരുമാനം പ്രധാനമന്ത്രിയും ആഭ്യന്ത്രമന്ത്രിയും   കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണെന്നും രാഹുല്‍ഗാന്ധി വിയോജനക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരടങ്ങിയ കമ്മിറ്റിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. കമ്മിറ്റിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ?ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി തെരഞ്ഞെടുത്തത്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ഇന്ന് സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണിത്. കേരള കേഡറില്‍ നിന്നുള്ള 1988 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറേയും തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരേയും തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ യോഗം ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം; 10 ലക്ഷം രൂപയുടെ പ്രത്യേക പഠന സഹായത്തിന് അനുമതി

Kerala
  •  5 days ago
No Image

'അടിമത്തത്തിന്റെ വസ്ത്രം അഴിച്ചു മാറ്റുക, പോരാട്ട ഭൂമികയിലേക്കിറങ്ങുക'  ; അബൂ ഹംസ: ഫലസ്തീന്‍ ചെറുത്തു നില്‍പിന്റെ നിലക്കാത്ത ശബ്ദം

International
  •  5 days ago
No Image

വന്യജീവി ആക്രമണം; മൂന്ന് വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 230 പേര്‍ക്ക്; ഓരോ വര്‍ഷത്തെയും കണക്കുകള്‍ 

Kerala
  •  5 days ago
No Image

വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം; കരിപ്പൂരിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ ഭീഷണിയില്‍

Kerala
  •  5 days ago
No Image

30 നോമ്പ് ലഭിച്ചാല്‍ 5 ദിവസം വരെ; യുഎഇയില്‍ സ്വകാര്യ മേഖലയ്ക്കും ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

latest
  •  5 days ago
No Image

ഖത്തറില്‍ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

latest
  •  5 days ago
No Image

ഗസ്സക്കു മേൽ മരണപ്പെയ്ത്ത് തുടർന്ന് ഇസ്‌റാഈൽ; വംശഹത്യയിൽ 24 മണിക്കൂറിനിടെ 70 മരണം, രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 436 മനുഷ്യരെ, 183 കുഞ്ഞുങ്ങൾ 

International
  •  5 days ago
No Image

സ്കൂളിൽ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദ്ദിച്ചു, 20 വയസുകാരൻ പിടിയിൽ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-19-03-2025

PSC/UPSC
  •  6 days ago
No Image

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

Kerala
  •  6 days ago